» 

പുരുഷ ഗര്‍ഭത്തിന്റെ കഥയുമായി അനില്‍ പുരുഷോത്തമന്‍

Posted by:
Give your rating:

Movie Clapboard
പുരുഷന്മാര്‍ ഗര്‍ഭം ധരിയ്ക്കുകയും പ്രസവിയ്ക്കുകയും ചെയ്ത അസാധാരണമായ വാര്‍ത്തകള്‍ പലപ്പോഴായി നമ്മള്‍ കേള്‍ക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യം ഒരു പുരുഷന്‍ സാധിയ്ക്കുന്നത് എന്തായാലും വലിയ വാര്‍ത്ത തന്നെയാണ്. അത്തരമൊരു പ്രമേയവുമായി മലയാളത്തില്‍ ഒരു ചിത്രം ഇറങ്ങാനുള്ള സാധ്യതയുണ്ട്.

നവാഗതനായ അനില്‍ പുരുഷോത്തമനാണ്‌ ഗര്‍ഭം ധരിച്ച പുരുഷന്റെ കഥ പറയുന്ന ചിത്രമൊരുക്കുന്നത്. ഗര്‍ഭ ശ്രീമാന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പുരാണത്തിലെ ഒരു കഥയാണ് ഇത്തരമൊരു ചിത്രത്തിന്റെ സാധ്യതയെക്കുറിച്ച് തന്നെ ചിന്തിപ്പിച്ചതെന്ന് അനില്‍ പറയുന്നു.

ഒരു രാജകുടുംബത്തിലെ അംഗമായിരുന്നയാക്ക് ഏഴ് വിവാഹം കഴിച്ചെങ്കിലും ഒരു ഭാര്യയിലും മക്കളുണ്ടായില്ല. അങ്ങനെ ഒരു മഹര്‍ഷി ഇയാളുടെ ഭാര്യമാര്‍ക്ക് ഗര്‍ഭംധരിയ്ക്കാന്‍ സഹായകമാകുന്ന ഒരു ദിവ്യ ജലം നല്‍കുന്നു. എന്നാല്‍ കയ്യില്‍ വെള്ളവുമായി നടന്ന ഇയാള്‍ ദാഹം സഹിയ്ക്കവയ്യാതായപ്പോള്‍ ദിവ്യജലം കുടിയ്ക്കുകയും ഗര്‍ഭം ധരിയ്ക്കുകയും ചെയ്തു. പിന്നീട് ഇയാളുടെ വയറ് കീറി കുട്ടിയെ പുറത്തെടുത്തു- ഇതാണ് പുരാണത്തിലെ കഥ- അനില്‍ പറയുന്നു.

നര്‍മ്മത്തിന്റെ മേമ്പൊടിയുമായിട്ടാണ് ഗര്‍ഭ ശ്രീമാന്‍ ഒരുക്കുന്നതെന്നും എന്നാല്‍ ഇത് വെറുമൊരു ഹാസ്യചിത്രമായിരിക്കില്ലെന്നും സംവിധായകന്‍ പറയുന്നു. സയന്‍സിന്റെ പുരോഗതിയില്‍ ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ളൊരു കാര്യമാണ് താനീ ചിത്രത്തിലൂടെ പറയുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്.

കഥയെല്ലാം അനിലിന്റെ കയ്യില്‍ ഭദ്രമാണെങ്കിലും ഇതുവരെ അഭിനേതാക്കളെയൊന്നും തീരുമാനിച്ചിട്ടില്ല. വളരെ അപൂര്‍വ്വമായ ഒരു വിഷയമാണെന്നതും താനൊരു തുടക്കക്കാരനാണെന്നതും സിനിമ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള വലിയ കടമ്പകളാണെന്ന് അനില്‍ പറയുന്നു. ഇത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയ്യാറായി ഏതെങ്കിലുമൊരു നടന്‍ മുന്നോട്ടുവന്നാല്‍ തന്റെ കഥ സിനിമയായി മാറുമെന്ന് ക്യാമറാമാന്‍ കൂടിയായ അനില്‍ ഗോപിനാഥ് പറയുന്നു

Read more about: director, script, garbha shriman, pregnancey, anil gopinath, സംവിധായകന്‍, അനില്‍ പുരുഷോത്തമന്‍, ഗര്‍ഭ ശ്രീമാന്‍, ഗര്‍ഭം, പ്രസവം, തിരക്കഥ
English summary
For the first time in Mollywood, a film will showcase the story of a pregnant man! Debutant director Anil Gopinath's, 'Garbha Shriman' is a bold attempt
Please Wait while comments are loading...

Malayalam Photos

Go to : More Photos