» 

പേടിപ്പിച്ച് ചിരിപ്പിക്കാന്‍ അഞ്ജലി വരുന്നു

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

തെലുങ്കില്‍ തുടക്കം കുറിച്ച് വളരെ പെട്ടന്ന് തമിഴില്‍ ശ്രദ്ധനേടിയ അഞ്ജലി വിവാദങ്ങള്‍ തന്റെ പേരിലാക്കുന്നതിനും ഒട്ടും സമയമെടുത്തിരുന്നില്ല. തമിഴില്‍ അവസരങ്ങള്‍ പതിയെ കുറയുമ്പോള്‍ താരം തെലുങ്കിലേക്കു കൂടെ ഒന്നു ശ്രദ്ധകൊടുക്കുകയാണ്.

ഗീതാഞ്ജലി എന്ന പേരിട്ടിരിക്കുന്ന ഹൊറര്‍- കോമഡി ചിത്രത്തില്‍ ഡബ്ള്‍ റോളിലാണ് അഞ്ജലി എത്തുന്നത്. നവാഗതനായ രാജ് കിരണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയെഴുതുന്നത് കോണ വെങ്കിട്ടാണ്. അഞ്ജലിയുടെ സിനിമാ രേഖ കാണൂ.

ആന്ധ്രയില്‍ ജനനം

1986 സെപ്റ്റംബര്‍ പതിനൊന്നിന് ആന്ധ്രാ പ്രദേശിലെ ഈസ്റ്റ് ഗോധാവരിയിലെ റസൂലിലാണ് ജനനം.

അന്ധ്രയില്‍ നിന്ന് ചെന്നൈയിലേക്ക്

റസൂലില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഉപരിപഠനത്തിനായി അഞ്ജലി ചെന്നൈയിലെത്തി. ഗണിതത്തില്‍ ബിരുദം നേടി.

ഹ്രസ്വ ചിത്രങ്ങളിലൂടെ സിനിമയിലേക്ക്

പഠനം ഒരുവഴിക്ക് പൂര്‍ത്തിയാക്കിയപ്പോള്‍ അഞ്ജലി സിനിമയാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു. ഹ്രസ്വ ചിത്രങ്ങളിലൂടെ ബിഗ്‌സ്‌ക്രീനിലേക്ക് പ്രവേശിച്ചു.

തെലുങ്കിലൂടെ തുടക്കം

'ഫോട്ടോ' എന്ന് തെലുങ്ക് ചിത്രത്തിലൂടെയാണ് കരിയര്‍ തുടങ്ങുന്നത്. പിന്നീട് 'പ്രേമലേഖ രാസ' എന്നൊരു ചിത്രം കൂടെ തലുങ്കില്‍ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

തമിഴകം നല്‍കിയ സ്വീകരണം

'കട്രത് തമിഴ്' എന്ന ചിത്രമാണ് ആദ്യം തമിഴില്‍ ചെയ്തത്. ആദ്യ ചിത്രത്തിന് തന്നെ മികച്ച പുതുമുഖ നായികയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും വിജയ് പുരസ്‌കാരവും ലഭിച്ചു.

അങ്ങാടിത്തെരു കൊണ്ടുവന്ന ഭാഗ്യം

'അങ്ങാടിത്തെരു' എന്ന ചിത്രത്തിലെ അഞ്ജലിയുടെ അഭിനയം അസാധ്യമായിരുന്നു. ഇതോടെ തമിഴകത്തിന്റെ പ്രിയപ്പെട്ടവളായി താരം. ഈ ചിത്രത്തിലെ അഭിനയിത്തിനും മികച്ച നടക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും വിജയ് പുരസ്‌കാരവും ലഭിച്ചു.

പയ്യന്‍സിലൂടെ മലയാളത്തിലേക്ക്

ജയസൂര്യ നായകനായ 'പയ്യന്‍സ്' എന്ന ചിത്രത്തിലൂടെ അഞ്ജലി മലയാളക്കരയിലും എത്തി. അങ്ങാടിത്തെരു എന്ന ചിത്രത്തിലെ അസാധ്യ അഭിനയം കണ്ടിട്ടാണ് അഞ്ജലിയെ ചിത്രത്തിലിലേക്ക് ക്ഷണിച്ചതെന്ന് ഒരു അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞിരുന്നു.

എങ്കേയും എപ്പോതും- വീണ്ടും ഞെട്ടിച്ചു

തന്മയത്വത്തോടെയുള്ള അഭിനയത്തിലൂടെ വീണ്ടും അഞ്ജലി ആരാധകരെ ഞെട്ടിച്ച ചിത്രമാണ് 'എങ്കേയും എപ്പോതും'. ഈ ചിത്രത്തിലെ അഭിനയത്തിനും താരം തമിഴകത്തുനിന്ന് പുരസ്‌കാരങ്ങള്‍ വാരി

ഐറ്റം നമ്പറിലേക്ക് തിരിഞ്ഞു

സൂര്യ നായകനായ 'സിങ്കം ടു'വില്‍ ഐറ്റം ഡാന്‍സുമായി അഞ്ജലി വെള്ളിത്തിരയിലെത്തി.

തുണിയഴിക്കാന്‍ ഒട്ടും മടിയില്ല

തുണിയഴിക്കാന്‍ ഒട്ടും മടിയില്ലാത്ത അഞ്ജലി പിന്നീട് ഗ്ലാമറസ്സായ വേഷങ്ങളിലേക്ക് തിരിഞ്ഞു.

വിവാദങ്ങളില്‍ അഞ്ജലിയും

രണ്ടാനമ്മയും ആദ്യ ചിത്രത്തിന്റെ സംവിധായകനും തന്നെ പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് അഞ്ജലി പരാതി നല്‍കിയതോടെ വിവാദങ്ങള്‍ക്ക് തുടക്കമായി. താരത്തിനെ തട്ടിക്കൊണ്ടുപോയെന്നും മറ്റും വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ഹൈദരാബാദില്‍ ഹോട്ടല്‍ മുറിയില്‍ കഴിയുകയായിരുന്നു താരം.

പുരസ്‌കാരങ്ങള്‍

മൂന്ന് തവണ വിജയ് അവാര്‍ഡും മൂന്നതവണ ഫിലീം ഫെയര്‍ പുരസ്‌കാരങ്ങളുമുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു

വിവാഹം

മറ്റ് എല്ലാ നായികമാരെപ്പോലെയും അഞ്ജലിയുടെയും വിവാഹ വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്. വിവാഹ ശേഷവും അഭിനയിക്കുമെന്നാണ് താരം അറിയിച്ചിട്ടുള്ളത്. അങ്ങനെ ഒരാളെ മാത്രമേ ഈ ഇരുപത്തിയേഴുകാരി സ്വീകരിക്കുകയുള്ളൂ

Topics: anjali, tamil, actress, geethanjali, telugu, അഞ്ജലി, തമിഴ്, നടി, ഗീതാഞ്ജലി
English summary
Anjali's forthcoming film to be directed by debutant Raj Kiran has been titled Geethanjali.

Malayalam Photos

Go to : More Photos