» 

ആംഗ്രി ബേര്‍ഡ്‌സിലൂടെ അനൂപ് മേനോന്‍ - ഭാവന വീണ്ടും

Posted by:

Anoop Menon and Bhavana
കുറേയധികം പ്രത്യേകതകളുമായാണ് ആംഗ്രി ബേര്‍ഡ്‌സ് സ്‌ക്രീനിലെത്തുന്നത്. ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം അനൂപ് മേനോന്‍ - ഭാവന ജോഡി വീണ്ടും ഒത്തുചേരുന്ന പടം എന്നതാണ് അതിലൊന്ന്. കരിയറാലാദ്യമായി തുടക്കം മുതല്‍ ഒടുക്കം വരെ അനൂപ് മേനോന്‍ കോമഡി പരീക്ഷിക്കുന്ന ചിത്രമെന്നത് വേറൊന്ന്.

ജയസൂര്യയുടെ ഭാഗ്യസംവിധായകനായ സജി സുരേന്ദ്രന്‍ ആദ്യമായി ജയസൂര്യയില്ലാതെ സിനിമ ചെയ്യുന്നു എന്നതാണ് മറ്റൊരു ആംഗ്രി ബേര്‍ഡ്‌സിന്റെ മറ്റൊരു പ്രത്യേകത. അനൂപ് മേനോമുണ്ടെങ്കില്‍ പ്രണയമുണ്ട് എന്നതുറപ്പാണ്. ആംഗ്രി ബേര്‍ഡ്‌സിലും പ്രതീക്ഷകള്‍ തെറ്റുന്നില്ല, പ്രണയം തന്നൊയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മുംബൈയില്‍ നിന്നും കേരളത്തിലേക്ക് ഒളിച്ചോടി വരുന്ന കമിതാക്കളുടെ കഥയാണ് ആംഗ്രി ബേര്‍ഡ്‌സിന്റേതെന്ന് സംവിധായകന്‍ സജി സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ പ്രണയമല്ല യഥാര്‍ത്ഥ ജീവിതം എന്നറിയുന്നതോടെ ഇവര്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മെയ് 25 ന് മുംബൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അശ്ലീല സംഭാഷണങ്ങളും നിറഞ്ഞ ട്രിവാന്‍ഡ്രം ലോഡ്ജ് ഏറെ വിമര്‍ശിക്കപ്പെട്ട ചിത്രമാണ്. ന്യൂ ജനറേഷന്‍ ചിത്രമെന്ന രീതിയില്‍ തീയറ്ററിലെത്തി പ്രേക്ഷക ശ്രദ്ധ നേടിയ ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം അനൂപ് മേനോനും ഭാവനയും ഒരുമിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: anoop menon, bhavana, cinema, saji surendran, trivandrum lodge, angry birds, ആംഗ്രി ബേര്‍ഡ്‌സ്, അനൂപ് മേനോന്‍, ഭാവന, സജി സുരേന്ദ്രന്‍, ട്രിവാന്‍ഡ്രം ലോഡ്ജ്
English summary
After Trivandrum Lodge, Anoop Menon and Bhavana will be seen as a pair in Saji Surendran's upcoming movie, Angry Birds.
Please Wait while comments are loading...

Malayalam Photos

Go to : More Photos