twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിത്യാനന്ദ ഷേണായിയെ മനസ്സിലാക്കാന്‍ ഭാഷ ഒരു തടസ്സമാവില്ല, റിലീസിന് തയ്യാറായി പുത്തന്‍പണം

    പുത്തന്‍പണക്കാരന്‍ പറയുന്ന കാസര്‍കോഡ് ഭാഷ എല്ലാ പ്രേക്ഷകര്‍ക്കും മനസ്സിലാക്കാന്‍ പറ്റുമെന്ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഉറപ്പിച്ചു പറയുന്നു.

    By Nihara
    |

    ചെയ്യുന്ന കഥാപാത്രത്തിന് വേണ്ടി അതത് പശ്ചാത്തലത്തിലുള്ള ഭാഷ കൂടി സംസാരിക്കാന്‍ തയ്യാറാകുന്ന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മലബാര്‍, തിരുവിതാംകൂര്‍, ഏത് ശൈലിയായാലും ആള്‍ കൂളായി സംസാരിക്കും. രാജമാണിക്യം, പ്രാഞ്ചിയേട്ടന്‍, പാലേരി മാണിക്യം, ചട്ടമ്പിനാട് തുടങ്ങിയ സിനിമകളിലെ കഥാപാത്രത്തിന്റെ സംസാരശൈലി ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പുതിയ ചിത്രമായ പുത്തന്‍പണത്തില്‍ കാസര്‍കോട് ശൈലിയിലാണ് താരത്തിന്റെ സംസാരം. ചിത്രത്തിന് വേണ്ടി മമ്മൂട്ടിയെ ഭാഷ പഠിപ്പിച്ചത് കാസര്‍കോട് സ്വദേശിയും എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ പിവി ഷാജികുമാറാണ്.

    മീശ പിരിച്ച് വ്യത്യസ്തമായ ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യന്‍ റുപ്പിയുടെ ആശയത്തിന്റെ തുടര്‍ച്ച ഈ ചിത്രത്തിലും ഉണ്ടാകും. കള്ളപ്പണത്തിന്റെ പ്രചാര വഴികളും നോട്ടുകള്‍ പിന്‍വലിച്ച പുതിയ സാഹചര്യവും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കാഷ്‌മോര, മാരി തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന ഓം പ്രകാശാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. ഇനിയ, രഞ്ചി പണിക്കര്‍, സായ് കുമാര്‍, സിദ്ദിഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ജോജു ജോര്‍ജ്. വിശാഖ് നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

    പ്രധാനവിഷയം

    സാധാരണ പോലെയല്ല, വിഷയം ഇത്തിരി പ്രാധാന്യമുള്ളതാണ്

    നിത്യാനന്ദ ഷേണായി എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യവും നോട്ട് നിരോധനത്തിന് ശേഷം അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ചിത്രത്തില്‍ പറയുന്നുണ്ട്.

    സംസാര ശൈലി

    സംസാര ശൈലിയിലെ പ്രത്യേകത എടുത്തു പറയേണ്ടതാണ്

    ചെയ്യുന്ന കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി കഥാ പശ്ചാത്തലത്തെ സംസാര രീതി മമ്മൂട്ടി സ്വായത്തമാക്കാറുണ്ട്. രാജമാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് തുടങ്ങിയ ചിത്രങ്ങളൊക്കെ ഉത്തമ ഉദാഹരണങ്ങളാണ്. പുത്തന്‍പണത്തിലെ നിത്യാനന്ദ ഷേണായി സംസാരിക്കുന്നത് കാസര്‍കോട് ശൈലിയിലാണ്.

    പണക്കാരന്‍റെ ഗമ

    നടപ്പിലും എടുപ്പിലും പുത്തന്‍പണക്കാരന്‍

    മധ്യവയസ്‌കനായ നിത്യാനന്ദ ഷേണായി കാസര്‍കോട് ഉപ്പള സ്വദേശിയാണ്. സമ്പന്നതയുടെ അടിത്തട്ടത്തില്‍ ജനിച്ചു വളര്‍ന്ന ഷേണായി ലുക്കിലും നടപ്പിലും ആര്‍ഭാടം കാണിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്.

     പ്രതീക്ഷ

    കരിയറിലെ മികച്ച ചിത്രമായി മാറുമെന്ന പ്രതീക്ഷ

    മമ്മൂട്ടിയുടെ താര ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം കൂടിയാണിതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്. മിന്നുന്ന കുപ്പായവും സ്വര്‍ണ്ണാഭരണങ്ങളും ധരിച്ച് വ്യത്യസ്ത ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

    English summary
    Everybody can easily understan the Kasargod dialect used in the film Puthan panam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X