»   » തന്മാത്രയിലെ പയ്യന്‍സ് തിരിച്ചെത്തുന്നു

തന്മാത്രയിലെ പയ്യന്‍സ് തിരിച്ചെത്തുന്നു

Posted by:
Subscribe to Filmibeat Malayalam

Arjun
ബ്ലസ്സിയുടെ തന്മാത്രയെന്ന ചിത്രത്തിലെ സ്‌കൂള്‍പയ്യനെ ഓര്‍ക്കുന്നില്ലേ? മറവിരോഗം ബാധിച്ച അച്ഛന്റെ ആഗ്രഹപ്രകാരം പഠിച്ച് ഐഎഎസുകാരനാകുന്ന മകന്‍. തന്മാത്രയെന്ന ചിത്രം കണ്ടവരാരും ആ കഥാപാത്രത്തെ അവതരിപ്പിച്ച അര്‍ജുന്‍ എന്ന കുഞ്ഞുനടനെ മറക്കാനിടയില്ല. ഇപ്പോള്‍ അര്‍ജ്ജുന്‍ അത്ര കുഞ്ഞല്ല. രൂപഭാവങ്ങളെല്ലാം മാറിയ അര്‍ജ്ജുന്‍ ഇപ്പോള്‍ ഒരു യുവനടനുവേണ്ട ഘടകങ്ങള്‍ എല്ലാമുള്ളയാളാണ്.

തന്‍മാത്രയ്ക്ക് ശേഷം പലറോളുകളും വച്ചുനീട്ടി സിനിമാലോകം അര്‍ജുന്റെ പിന്നാലെ ചെയ്തിരുന്നു. പക്ഷേ അന്ന് പന്ത്രണ്ടാംക്ലാസില്‍ പഠിയ്ക്കുകയായിരുന്ന അര്‍ജുന്‍ ഒന്നും സ്വീകരിച്ചില്ല. പഠനം കഴിഞ്ഞുമതി സിനിമയെന്ന ബുദ്ധിപരമായ ഒരു തീരുമാനമെടുക്കുകയായിരുന്നു അര്‍ജ്ജുനും കുടുംബവും. ഇപ്പോള്‍ കാലം കുറേ മുന്നോട്ടുപോയി. എംബിഎ പഠനം പൂര്‍ത്തിയാക്കിയ അര്‍ജുന്‍ ബാംഗ്ലൂരില്‍ കൂട്ടുകാര്‍ക്കൊപ്പം ഡിജിറ്റ് ഐസ് എന്ന പേരില്‍ ഒരു കമ്പനിയും തുടങ്ങി.

ഈ തിരക്കിനിടെയാണ് മലയാളസിനിമ വീണ്ടും അര്‍ജ്ജുനെത്തേടി ചെല്ലുന്നത്. ഇത്തവണ അര്‍ജുന്‍ മുഖം തിരിച്ചില്ല, പഠിത്തംകഴിഞ്ഞ് സ്വന്തം ബിസിനസും തുടങ്ങിയ ആത്മവിശ്വാസത്തില്‍ അന്വേഷിച്ചെത്തിയവരോട് സമ്മതം മൂളി. അങ്ങനെ ആഷ ബ്ലാക്ക് എന്ന ചിത്രത്തിന്റെ താരഗണത്തില്‍ അര്‍ജുനും ഇടംനേടി.

സംവിധായകന്‍ ജോണ്‍ റോബിന്‍സണ്‍ എന്നോട് കുറച്ച് ഫോട്ടോകള്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അയയ്ക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം വീണ്ടും ഫോട്ടോകള്‍ ആവശ്യപ്പെട്ടു. പലരില്‍ നിന്നും ഫോണ്‍ കോളുകള്‍ ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ വേണ്ടി ‍ഞാന്‍ അദ്ദേഹത്തോട് പോര്‍ട്ഫോളിയോ ആവശ്യപ്പെട്ടു. കഥയില്‍ താല്‍പര്യം തോന്നിയപ്പോള്‍ ഞാന്‍ അദ്ദഹത്തെക്കാണാന്‍ കൊച്ചിയിലേയ്ക്ക് പുറപ്പെടുകയായിരുന്നു- അര്‍ജുന്‍ പറയുന്നു.

ഒരു ബാന്റ് അംഗത്തിന്റെ വേഷമാണ് എനിയ്ക്കീ ചിത്രത്തില്‍. കഥ കേട്ടപ്പോള്‍ തിരിച്ചുവരവിന് ഇതിലും നല്ലൊരു കഥ കിട്ടാനുണ്ടാവില്ലെന്ന് തോന്നി. തിരിച്ചുവരാന്‍ തീരുമാനിച്ചുവെന്നകാര്യം പുറത്തറിഞ്ഞതോടെ പുതിയ ഒട്ടേറെ ഓഫറുകള്‍ ലഭിയ്ക്കുന്നുണ്ട്. പക്ഷേ വളരെ ശ്രദ്ധിച്ചുമാത്രമേ ഞാന്‍ ഓരോ ചുവടും വെയ്ക്കുകയുള്ളു- അര്‍ജുന്‍ പറയുന്നു.

സിനിമയും പ്രേക്ഷകരും ഏറെമാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ആഷാ ബ്ലാക്ക് റീലീസ് ചെയ്തുകഴിഞ്ഞിമാത്രമേ ഞാന്‍ മറ്റെന്തെങ്കിലും വേഷങ്ങള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളു- അര്‍ജുന്‍ പറഞ്ഞു.

English summary
Arjun is the same boy, who played Mohanlal’s son in the film and gave a riveting performance
Please Wait while comments are loading...

Malayalam Photos

Go to : More Photos