twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എനിക്ക് അങ്ങനെ ഒരു വാശിയുമില്ല; മലയാളത്തില്‍ നിന്ന് തമിഴിലേക്ക് പോയ താരപുത്രി പറയുന്നു

    മികച്ച തിരക്കഥയും വെല്ലുവിളിയുള്ള കഥാപാത്രവുമായിരിക്കണം. ഏത് വേഷം ചെയ്യാനും ഞാന്‍ തയ്യാറാണ് - അര്‍ത്ഥന പറഞ്ഞു.

    By Rohini
    |

    മദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് നടന്‍ വിജയകുമാറിന്റെ മകള്‍ അര്‍ത്ഥന ബിഗ് സ്‌ക്രീനിലെത്തിയത്. ആദ്യ ചിത്രത്തിന് ശേഷം അര്‍ത്ഥനയ്ക്കും അന്യഭാഷയില്‍ നിന്ന് ധാരാളം അവസരങ്ങള്‍ വന്നു. ഇപ്പോള്‍ തെലുങ്കിലും തമിഴിലും ഒരുപിടി നല്ല കഥാപാത്രങ്ങളുമായി തിരക്കിലാണ് അര്‍ത്ഥന.

    അച്ഛന്‍ എവിടെയാണെന്ന് പോലും എനിക്കറിയില്ല, എന്നെ വിജയകുമാറിന്റെ മകളെന്ന് പറയരുത്, അര്‍ത്ഥനഅച്ഛന്‍ എവിടെയാണെന്ന് പോലും എനിക്കറിയില്ല, എന്നെ വിജയകുമാറിന്റെ മകളെന്ന് പറയരുത്, അര്‍ത്ഥന

    തൊണ്ടന്‍ എന്ന തമിഴ് ചിത്രത്തില്‍ സമുദ്രക്കനിയുടെ സഹോദരിയായിട്ടാണ് അര്‍ത്ഥന എത്തിയത്. നായികാ പ്രാധാന്യമുള്ള വേഷം തന്നെ വേണം എന്ന വാശി തനിക്കില്ല എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ അര്‍ത്ഥന വ്യക്തമാക്കി.

    arthana

    തൊണ്ടന് കിട്ടുന്ന നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. തമിഴില്‍ ആദ്യ ചിത്രത്തില്‍ തന്നെ നായകന്റെ പെങ്ങളുടെ വേഷം ചെയ്യേണ്ടി വന്നതില്‍ എനിക്കൊരു നിരാശയും തോന്നിയിട്ടില്ല. സത്യത്തില്‍ തൊണ്ടന്റെ തിരക്കഥ വായിച്ച് പൂര്‍ത്തിയാക്കും മുന്‍പേ ഞാന്‍ സമ്മതം പറഞ്ഞിരുന്നു.

    ഇപ്പോള്‍ രണ്ട് തമിഴ് ചിത്രങ്ങളില്‍ കരാറൊപ്പുവച്ചിട്ടുണ്ട്. രണ്ടിലും നായികയാണ്. അതിനര്‍ത്ഥം നായികാ പ്രാധാന്യമുള്ള വേഷം മാത്രമേ ഞാന്‍ ചെയ്യൂ എന്നല്ല. അങ്ങനെ ഒരു വാശി എനിക്കില്ല. മികച്ച തിരക്കഥയും വെല്ലുവിളിയുള്ള കഥാപാത്രവുമായിരിക്കണം. ഏത് വേഷം ചെയ്യാനും ഞാന്‍ തയ്യാറാണ് - അര്‍ത്ഥന പറഞ്ഞു.

    English summary
    Arthana, who debuted as an actress in Samuthirakani’s Thondan recently, has said that she is not very adamant in essaying lead roles alone.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X