»   » മമ്മുട്ടി ഒരു ഗൗരവക്കാരനാണോ ? തെന്നിന്ത്യന്‍ താരം ആര്യ പറയുന്നത് കേട്ടു നോക്ക്!!!

മമ്മുട്ടി ഒരു ഗൗരവക്കാരനാണോ ? തെന്നിന്ത്യന്‍ താരം ആര്യ പറയുന്നത് കേട്ടു നോക്ക്!!!

ഗ്രേറ്റ് ഫാദറിന്റെ വിജയം പ്രേക്ഷകരുടെ വിജയമാണെന്നാണ് മമ്മുട്ടി ഗ്രേറ്റ്ഫാദറിന്റെ പ്രചരണാര്‍ത്ഥം മമ്മുക്കയും നടന്‍ ആര്യയും ഫേസ്ബുക്ക് ലൈവിലെത്തിയത്.

Posted by:
Subscribe to Filmibeat Malayalam

ഗ്രേറ്റ് ഫാദറിന്റെ വിജയം പ്രേക്ഷകരുടെ വിജയമാണെന്നാണ് മമ്മുട്ടി ഗ്രേറ്റ്ഫാദറിന്റെ പ്രചരണാര്‍ത്ഥം മമ്മുക്കയും നടന്‍ ആര്യയും ഫേസ്ബുക്ക് ലൈവിലെത്തിയത്.

മമ്മുട്ടി ഒരു ഗൗരവ്വകാരനായ വ്യക്തിയാണെന്ന് പറയുന്നവര്‍ക്ക് തെന്നിന്ത്യന്‍ നടന്‍ ആര്യ മറുപടി പറയുന്നു. മമ്മുട്ടിക്കൊപ്പം ഗ്രേറ്റ് ഫാദറില്‍ അഭിനയിച്ച അനുഭവം പങ്കുവെച്ചാണ് താരം അഭിപ്രായം പറഞ്ഞത്.

ഗ്രേറ്റ് ഫാദറിന്റെ പ്രചരണം

ഗ്രേറ്റ് ഫാദറിന്റെ പ്രചരണത്തിനായി എത്തിയപ്പോഴായിരുന്നു ഫേസ്ബുക്ക് ലൈവില്‍ നിന്നുമാണ് താരം അഭിപ്രായം രേഖപ്പെടുത്തിയത്. ഒപ്പം മമ്മുട്ടിയും സിനിമയുടെ നിര്‍മ്മാതാവും ലൈവിലുണ്ടായിരുന്നു.

ഗ്രേറ്റ് ഫാദറിന്റെ വിജയത്തില്‍ സന്തോഷിക്കുന്നു

ഗ്രേറ്റ് ഫാദര്‍ പുതിയ വിജയഗാഥകള്‍ വരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മമ്മുട്ടി പറയുന്നു. സിനിമയുടെ വിജയത്തിന്റെ അവകാശികള്‍ പ്രേക്ഷകരാണെന്നാണ് മമ്മുട്ടി പറയുന്നത്. അതിനാലാണ് താരങ്ങള്‍ സന്തോഷം പ്രേക്ഷകരുടെ ഒപ്പം പങ്കുവെക്കാന്‍ എത്തിയത്.

മമ്മുട്ടിയെ കുറിച്ച് പറഞ്ഞ് കേള്‍ക്കുന്നത് പോലെയല്ല

പുറത്ത് കേള്‍ക്കുന്നത് പോലെ മമ്മുട്ടി അത്ര ടഫ് അല്ലെന്നാണ് ആര്യ പറഞ്ഞത്. ആദ്യം പലരും എന്നോട് മമ്മുട്ടിയെക്കുറിച്ച് ചോദിച്ചിരുന്നു. അദ്ദേഹം കര്‍ക്കശക്കാരാനാണോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. മാത്രമല്ല ഒപ്പം അഭിനയിക്കാന്‍ പേടിക്കണോ എന്നിങ്ങനെ പലതരത്തിലാണ് തന്നോട് ഓരോരുത്തരും ചോദിച്ചിരുന്നതെന്നും ആര്യ പറയുന്നു.

മമ്മുട്ടി ഇതൊന്നുമല്ല

എന്നാല്‍ ഇതൊന്നുമല്ല മമ്മുട്ടി എന്നാണ് ആര്യ പറയുന്നത്. മമ്മുക്കയുടെ അടുത്ത് നിന്നു തനിക്ക് പലതും പഠിക്കാനായെന്നും മമ്മുക്കക്കൊപ്പം വളരെ എളുപ്പത്തില്‍ ജോലി ചെയ്യാന്‍ കഴിയുമെന്നും ആര്യ പറയുന്നു.

ചെറിയ സിനിമ വലിയ വിജയമായതില്‍ സന്തോഷമുണ്ടെന്ന് നിര്‍മ്മാതാവ്

മമ്മുട്ടിയുടെ കരിയറിലെ വലിയ വിജയമായി മാറിയ സിനിമ നിര്‍മ്മിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നിര്‍മ്മാതാവ് പറയുന്നു.

ഗ്രേറ്റ് ഫാദര്‍

മമ്മുട്ടി നായകനായി എത്തിയ ഗ്രേറ്റ് ഫാദര്‍ മാര്‍ച്ച് 30 നാണ് തിയറ്ററുകളിലെത്തിയത്. റിലീസിനെത്തിയ ദിവസം മുതല്‍ മികച്ച വിജയം കൊയ്ത് സിനിമ മുന്നേറ്റം തുടരുകയാണ്. സിനിമ പൃത്വിരാജ് സുകുമാന്‍, ആര്യ, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ തെന്നിന്ത്യന്‍ നടന്‍ ആര്യ ശക്തമായി കഥാപാത്രത്തില്‍ തന്നെയെത്തുന്നുണ്ട്. സ്‌നേഹയാണ് നായികയായി എത്തുന്നത്.

English summary
Arya, who is one among the producers of Mammootty starrer The Great Father, recently opened up on the massive success of the movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos