» 

മോശയിലെ കുതിരമീനുകള്‍; ആസിഫിന്റെ പുതിയചിത്രം

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

സ്വന്തം കഴിവുകള്‍ പരമാവധി തെളിയിക്കാന്‍ കഴിഞ്ഞ ചിത്രങ്ങള്‍ നടന്‍ ആസിഫ് അലിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഋതുവെന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയുള്ള ആസിഫിന്റെ അരങ്ങേറ്റം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് പലപ്പോഴും മികച്ച ചിത്രങ്ങള്‍ മാത്രം നോക്കി തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ആസിഫിന് വീഴ്ച പറ്റി. നല്ല ചിത്രങ്ങള്‍ എന്ന പോലെതന്നെ മോശമായ ഒട്ടേറെ ചിത്രങ്ങളും ആസിഫിന്റെ കരിയറിലുണ്ടായി. ഒരിടയ്ക്ക് ആസിഫ് ചിത്രങ്ങള്‍ തുടരെ മൂക്കുംകുത്തി വീഴുന്ന അവസ്ഥവരെയുണ്ട്.

എന്നാല്‍ ഇപ്പോള്‍ ആസിഫ് വീണ്ടും മികച്ച ഫോമിലെത്തിയിരിക്കുകയാണ്. ഹണീ ബീ പോലുള്ള ചിത്രങ്ങളിലൂടെ മികച്ച പ്രകടനവുമായി ആസിഫ് വീണ്ടും പ്രശംസ നേടുകയാണ്. ഇനി ഒരു വമ്പന്‍ ബജറ്റ് ചിത്രത്തിലാണ് ആസിഫ് അഭിനയിക്കാന്‍ പോകുന്നത്. മോശയിലെ കുതിരമീനുകള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ അജിത് പിള്ളയാണ് സംവിധാനം ചെയ്യുന്നത്.

ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങു. മറ്റു താരങ്ങളെ തീരുമാനിച്ച് വരുന്നതേയുള്ളു. പൂര്‍ണമായും ലക്ഷദ്വീപില്‍ ചിത്രീകരിക്കാനാണ് അണിയറക്കാര്‍ ഉദ്ദേശിക്കുന്നത്. ആസിഫിന്റെ കിരയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ ചിത്രമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൊതുവേ അടുത്തകാലത്ത് ഇറങ്ങിയ ചിത്രങ്ങളിലേതുപോലെ ഇതില്‍ ഒന്നില്‍ക്കൂടുതല്‍ നായകന്മാരില്ല. പൂര്‍ണമായും ഒരു ആസിഫ് അലി ചിത്രമായിട്ടായിരിക്കും ഇത് തിയേറ്ററുകളിലെത്തു. അതുകൊണ്ടുതന്നെ പടം വിജയിച്ചാല്‍ അതിന്റെ ക്രഡിറ്റ് പങ്കിട്ടുപോകാതെ ആസിഫിന് സ്വന്തമാക്കാം.

Read more about: asif ali, ajith pillai, hero, mosayile kuthirameenukal, ആസിഫ് അലി, അജിത് പിള്ള, മോശയിലെ കുതിരമീനുകള്‍, ഷൂട്ടിങ്
English summary
Asif Ali will be looking to enhance his prospects as a bankable solo hero in the debutante director Ajith Pillai's big budget movie Mosayile Kuthirameenukal

Malayalam Photos

Go to : More Photos