» 

ലഹരിയുടെ ഇടുക്കി ഗോള്‍ഡ്

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

ഇടുക്കി ഗോള്‍ഡ് എന്നാല്‍ നല്ലയിനം കഞ്ചാവ് ആണ്. ഇടുക്കി മലനിരകളില്‍ മാത്രം വളരുന്നൊരു ചെടി. ഗോവയില്‍ ചൂടുകാലം തുടങ്ങുമ്പോള്‍ അവിടുത്തെ ലഹരി മാഫിയ തേടിയെത്തുന്ന സാധനം.

ആഷിക് അബു സംവിധാനം ചെയ്ത ഇടുക്കി ഗോള്‍ഡ് എന്ന ചിത്രം കഞ്ചാവിനേക്കാള്‍ ലഹരിയുള്ള വസ്തുവാണ്- ആ ലഹരിയാണ് സൗഹൃദം. 35 വര്‍ഷ ശേഷം തങ്ങളുടെ സൗഹൃദത്തിന്റെ വേരുകള്‍ തേടിയെത്തുന്ന അഞ്ച് മധ്യവയസ്‌കരുടെ ബന്ധത്തിന്റെ കഥയാണിത്.

ലഹരിയുടെ ഇടുക്കി ഗോള്‍ഡ്

ഇടുക്കി ഗോള്‍ഡ് എന്ന കഞ്ചാവ് ഉപയോഗിച്ചവര്‍ ആ ലഹരി തേടി വീണ്ടുമെത്തും. അങ്ങനെയാണ് ചെക്ലോസ്ലോവാക്യയില്‍ നിന്ന് മൈക്കല്‍ നാട്ടിലെത്തിയത്. ഇടുക്കി ഗോള്‍ഡ് എന്ന സിനിമയുടെ ലഹരി അറിഞ്ഞവര്‍ വീണ്ടും തേടിയെത്തും- സൗഹൃദത്തിന്റെ ലഹരി നുണയാന്‍. എത്ര നുണഞ്ഞാലും കൊതിതീതീരാത്ത ആ സൗഹൃദത്തിന്റെ കരുത്താണ് ആഷിക് അബുവിന്റെ പുതിയ ചിത്രം. ആദ്യ ദിവസം തന്നെ ഇടുക്കി ഗോള്‍ഡ് മലയാളികള്‍ ഏറ്റെടുത്തു. സാള്‍ട്ട് ആന്‍ഡ് പെപ്പറും 22 എഫ്‌കെയും ടാ തടിയായും സമ്മാനിച്ച ആഷിക് അബുവിന്റെ പുത്തന്‍ ചിത്രവും തരംഗമാകുമെന്ന് ഉറപ്പ്. അതെ ഇടുക്കി ഗോള്‍ഡിന്റെ ലഹരി കേരളത്തില്‍ പെട്ടെന്ന് പടര്‍ന്നുപിടിക്കും.

എം.രഞ്ജിത്ത് രജപുത്രയുടെ ബാനറില്‍ നിര്‍മിച്ച ഇടുക്കി ഗോള്‍ഡ് പ്രതാപ് പോത്തന്‍, രവീന്ദ്രന്‍, ബാബു ആന്റണി, മണിയന്‍പിള്ള രാജു, വിജയരാഘവന്‍ എന്നിവരുടെ ഉഗ്രന്‍ പ്രകടനത്താല്‍ ശ്രദ്ധേയമാകുകയാണ്.

ഇടുക്കി ഗോള്‍ഡ് ഒരു ന്യൂ ജനറേഷന്‍ ചിത്രമല്ല. എന്നാല്‍ ശക്തമായൊരു കഥയുടെ പിന്‍ബലത്തില്‍ മുന്നേറുന്ന ന്യൂജറനേഷന്‍ സംവിധായന്റെയും തിരക്കഥാകൃത്തുക്കളുടെയും ചിത്രമാണ്. ആഷിക് അബുവിനൊപ്പം ചേര്‍ന്ന ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍ എന്നിവരുടെ കരുത്തുറ്റ തിരക്കഥ തന്നെയാണ് സിനിമയുടെ വലിയ പിന്‍ബലം. അതിനെല്ലാമുപരി ഇടുക്കിയുടെ വന്യമായ സൗന്ദര്യം പകര്‍ത്തിയ ഷൈജു ഖാലിദ് എന്ന കാമറാമാന്റെ വിജയം കൂടിയാണിത്.

പതിവു പാത വിട്ട് സഞ്ചരിച്ചാല്‍ സിനിമ വിജയമാകുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച ആഷിക് അബു എന്ന സംവിധാകന്റെ കഴിവുകൂടിയാണീ ചിത്രം. ഇനിയുള്ള നാളുകള്‍ ഇടുക്കി ഗോള്‍ഡിന്റെതാകും.

Read more about: ashiq abu, idukki gold, da thadiya, pratap pothan, babu antony, ആഷിക് അബു, ഇടുക്കി ഗോള്‍ഡ്, ടാ തടിയാ, പ്രതാപ് പോത്തന്‍, ബാബു ആന്റണി
English summary
Idukki Gold , directed by Aashiq Abu is a simple story with an engaging plot and narrated in a soothing manner. Filled with nostalgic moments, Idukki Gold takes you to the past and then again to the present over and over again with effortless ease.

Malayalam Photos

Go to : More Photos