twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആസിഫ് അലി സെലക്ടീവ് ആകുന്നു

    By Nirmal Balakrishnan
    |

    സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് തന്നെ വിഷമിപ്പിക്കുന്നുണ്ടെന്ന് നടന്‍ ആസിഫ് അലി അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. അടുപ്പമുള്ളവര്‍ പോലും തള്ളിക്കളയുകാണ്. വ്യത്യസ്ത സിനിമകളുടെ ഭാഗമാകാന്‍ വേണ്ടിയാണ് പല സിനിമകളിലും അഭിനയിക്കുന്നത്. പരാജയപ്പെട്ട സിനിമകള്‍പോലും വ്യത്യസ്ത സിനിമയാണെന്ന മാനദണ്ഡത്തിലാണ്തിരഞ്ഞെടുത്തത്. അതോടെ ഇനിയൊരു തീരുമാനത്തിലെത്തുന്നു-കരിയറിനു ഗുണം ചെയ്യുന്ന സിനിമകള്‍ മാത്രമേ ഇനിചെയ്യുകയുള്ളൂ.

    ഹായ് അയാം ടോണി എന്നചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയ വഴിയുള്ള സിനിമാ നിരൂപണങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തണം. ഒരു സിനിമയുടെ പരാജയം ഉറപ്പാക്കുംവിധമുള്ള പ്രചാരണമാണ് സോഷ്യല്‍ മീഡിയ വഴി നടക്കുന്നത്. 35 ദിവസം ഏറെ കഷ്ടപ്പെട്ടാണ് ഹായ് അയാം ടോണി പൂര്‍ത്തിയാക്കിയത്. ഒട്ടേറെപേരുടെ വിയര്‍പ്പായിരുന്നു ആചിത്രം. എന്നാല്‍ റിലിസ് ചെയ്ത ദിവസത്തെ ആദ്യ ഷോ കഴിഞ്ഞതുമുതല്‍ അതിനെതിരെ വിമര്‍ശനം വന്നു. അതോടെ ആ സിനിമയുടെ വിധി തീരുമാനിക്കപ്പെട്ടു.

    asif-ali

    ചാനലുകളില്‍ സിനിമാ നിരൂപണം നടത്തുന്നത് സിനിമയുടെ വിവിധ രംഗത്തു പരാജയപ്പെട്ടവരാണ്. അവരുടെ യോഗ്യതയെക്കുറിച്ചു സംശയമുണ്ട്. സിനിമാരംഗത്തെ പരാജയം കൊണ്ട് അവര്‍ സിനിമാക്കാരോട് ദേഷ്യം തീര്‍ക്കുകയാണ്. ബൈസിക്കിള്‍ തീവ്‌സ് നന്നായി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ചാനലില്‍ വന്ന റിവ്യു അതിനു ദോഷമായി. ഇതേ തുടര്‍ന്ന് ഞാനും അവതാരകനും തമ്മിലുണ്ടായ സംസാരം പുറത്തുപറയാന്‍പറ്റാത്തതായിരുന്നെന്ന് ആസിഫ് അലി പറഞ്ഞു.

    English summary
    Asif Ali become selective.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X