twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആസിഫ് അലി എന്ന സാഹസികന്‍

    By Nirmal Balakrishnan
    |

    മലയാളത്തില്‍ ഡ്യപ്പില്ലാതെ ആക്ഷന്‍ ചെയ്യുന്നതില്‍ മുന്‍പില്‍ മോഹന്‍ലാല്‍ ആയിരുന്നു. ഇപ്പോഴിതാ ആസിഫ് അലിയും ലാലിന്റെ പാതയിലാണ്. വികെ.പ്രകാശ് സംവിധാനം ചെയ്യുന്ന നിര്‍ണായകം എന്ന ചിത്രത്തില്‍ ആണ് ഡ്യൂപ്പില്ലാതെ 10 മീറ്റര്‍ ഉയരത്തില്‍ നിന്നു ആസിഫ് സ്വിമ്മിങ് പൂളിലേക്കു ചാടിയത്. പൂണെ ഡിഫന്‍സ് അക്കാദമിയില്‍ വച്ചായിരുന്നു ചിത്രീകരണം.

    ആസിഫിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണിത്. നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലെ അജയ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. അച്ഛനും മകനും അമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണിത്. സഞ്ജയ് ബോബി ടീം ഒരുക്കുന്ന തിരക്കഥ എന്നതാണു ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിനു ശേഷം ഇവര്‍ ഒരുക്കുന്ന ചിത്രമാണിത്. 29ന് ആണ് ചിത്രം തിയറ്ററിലെത്തുന്നത്.

    asif-ali

    യു ടൂ ബ്രൂട്ടസ് എന്ന ചിത്രമായിരുന്നു ആസിഫിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ആ ചിത്രം വന്‍ പരാജയമായിരുന്നു. ന്യൂജനറേഷന്‍ ചിത്രത്തിന്റെ എല്ലാ ദോഷവും ഉള്ളതു തന്നെയാണ് അതുപരാജയപ്പെടാന്‍ കാരണമായത്. എന്നാല്‍ നിര്‍ണായകം സഞ്ജയ് ബോബി ടീം കുടുംബ ബന്ധങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാണു എഴുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വിജയത്തിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

    English summary
    VK Prakash's Nirnayakam has scenes shot at the National Defence Academy (NDA), Pune, a place which doesn't easily allow access to film units. The film will also see a stunt by its lead actor Asif Ali, where he does a 10 ft dive into a swimming pool.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X