» 

വനിതാ പൊലീസുകാരുടെ ഡ്രൈവറായി ആസിഫ്

Posted by:

അടിയ്ക്കടി സീരിയസ് കഥാപാത്രങ്ങളുമായി എത്തിയ ആസിഫ് അലി ഇതാ ഇനി കോമഡി അവതാരത്തിനൊരുങ്ങുന്നു. സംവിധായകന്‍ മനോജ് പാലോടന്‍ ഒരുക്കുന്ന ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടിയെന്ന ചിത്രത്തിലാണ് ആസിഫ് കോമഡി കഥാപാത്രമായി എത്തുന്നത്. പൊലീസുകാരികളുടെ ഡ്രൈവറായിട്ടാണ് ആസിഫ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

നാട്ടിലെ വനിതാ പൊലീസുകാരുടെ പിന്നാക്കാവസ്ഥയെ എടുത്തുകാണിക്കുന്നതാണ് ചിത്രം. പുരുഷന്മാര്‍ക്ക് ഇടമില്ലാത്തതാണ് വനിതാ പൊലീസ് സ്റ്റേഷനുകള്‍. ഈ സാഹചര്യത്തിലേയ്ക്ക് ഡ്രൈവറായി ഒരു പുരുഷന്‍ എത്തുമ്പോഴുള്ള രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്- മനോജ് പറയുന്നു.

Asif Ali

ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കാനായി തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണനുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്ന് അണിയറക്കാര്‍ പറയുന്നു. രമ്യ കൃഷ്ണന്റെ അവസാനവാക്കിനായി കാത്തിരിക്കുകയാണ് തങ്ങളെന്ന് മനോജ് പറയുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിക്കാനിരിക്കുന്നതേയുള്ളുവെന്നും ഓഗസ്റ്റ് മാസത്തോടെ ജോലികള്‍ ആരംഭിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

പതിനഞ്ച് വര്‍ഷത്തോളം സംവിധായകന്‍ സജി സുരേന്ദ്രനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചയാളാണ് മനോജ്.

Read more about: asif ali, manoj palodan, driver on duty, ramya krishnan, comedy, ആസിഫ് അലി, ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി, മനോജ് പാലോടന്‍, രമ്യ കൃഷ്ണന്‍, കോമഡി
English summary
Asif Ali is all set to take on comedy in his next movie. He will play a driver to police women in Driver On Duty.
Please Wait while comments are loading...

Malayalam Photos

Go to : More Photos