» 

ആസിഫ് അലിയുടെ കിളി പോയി

Posted by:

ആസിഫ് അലിയുടെ കിളി പോയെന്ന് കേട്ട് വേണ്ടാത്തതൊന്നും ചിന്തിച്ച് കൂട്ടേണ്ട...നവാഗത സംവിധായകന്‍ വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ആസിഫിന്റെ പുതിയ ചിത്രമാണ് കിളി പോയി. വേറിട്ട പാതകളിലൂടെ നീങ്ങി ഹിറ്റൊരുക്കുന്ന വികെ പ്രകാശിന്റെ കളരിയില്‍ അഭ്യാസം പൂര്‍ത്തിയാക്കിയാണ് വിനയ് ഗോവിന്ദ് സ്വതന്ത്രസംവിധായകനാവുന്നത്.

വന്‍താരനിരയാണ് ഈ ചിത്രത്തില്‍ ആസിഫിനൊപ്പം അണിനിരക്കുന്നത്. റഹ്മാന്‍, ബാബു ആന്റണി, അജു വര്‍ഗ്ഗീസ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പച്ചമാങ്ങ ക്രിയേഷന്‍സിന്റെ ബാനറില്‍ ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് വിനയ്, വിവേക്, ജോസഫ് എന്നിവര്‍ ചേര്‍ന്നാണ്.

പ്രതീക്ഷ് വര്‍മ്മയാണ് ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്നത്. രാഹുല്‍ രാജിന്റേതാണ് സംഗീതം. ബാംഗ്ലൂരിലും മറ്റുചില ലൊക്കേഷനുകളിലുമായി കിളി പോയി ചിത്രീകരിയ്ക്കും.

Read more about: asif ali, kili poyi, vinay govind, ആസിഫ് അലി, കിളി പോയി, വിനയ് ഗോവിന്ദ്
English summary
Debutant director Vinay Govind will direct Asif Ali, Rahman, Babu Antony and Aju Varghese in his maiden venture, Kili Poyi
Please Wait while comments are loading...

Malayalam Photos

Go to : More Photos