Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
ആസിഫ് അലിയ്ക്ക് ഇനി നിര്‍ണായകം
ആസിഫ് അലിയെ നായകനാക്കി വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് തീരുമാനിച്ചു. ബോബി സഞ്ജയ് ടീം തിരക്കഥയെഴുതുന്ന ചിത്രത്തിന് 'നിര്‍ണായകം' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ഈ വര്‍ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാ മാളവിക മോഹന്‍ ചിത്രത്തില്‍ നായികയായെത്തുന്നു. ആദ്യം നിക്കി ഗില്‍ റാണിയെയായിരുന്നു ചിത്രത്തിന് വേണ്ടി പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഡേറ്റിനെ ചൊല്ലിയുള്ള ചില അസൗകര്യങ്ങള്‍ വന്നതിനെ തുടര്‍ന്ന് നിക്കി പിന്മാറുകയും അവസരം മാളവികയ്ക്ക് ലഭിയ്ക്കുകയുമായിരുന്നു.
ആസിഫ് അലി ആദ്യമായാണ് വി കെ പിയുടെ സംവിധാനത്തിലുള്ള, ബോബി സഞ്ജയ് ടീം തിരക്കഥയെഴുതുന്ന ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. മകനും രക്ഷിതാക്കളും തമ്മിലുള്ള ബന്ധമാണ് നിര്‍ണായകം പറയുന്നത്.
സിദ്ദിഖ്, നെടുമുടി വേണു, പ്രേം പ്രകാശ്, പ്രകാശ് ബാരെ, ശങ്കര്‍ രാമ കൃഷ്ണന്, മുകുന്ദന്, സുധീര്‍ കരമന, അശോകന്, കുഞ്ചല്‍, സൈജു കുറുപ്പ്, ലെന, സനുഷ, ശ്രീദേവി ഉണ്ണി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. ബോളിവുഡ് നടി ടിസ്ക ചോപ്രയാണ് ആസിഫിന്റെ അമ്മയുടെ വേഷത്തിലെത്തുന്നത്.
പൂര്‍ണമായും ഒരു കുടുംബ ചിത്രമാണ് നിര്‍ണായകം. 2015 മാര്‍ച്ചോടെ ചിത്രം തിയേറ്ററുകളിലെത്തും. ഇപ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'ഡബ്ള്‍ ബാരലി'ലാണ് ആസിഫ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.