»   » ശാലീനതയും കുലീനത്വവുമില്ല, കള്ളു കുടിച്ചു കരയുന്ന നായികയെ ഏറ്റെടുത്ത് പ്രേക്ഷകര്‍, രജിഷ വിജയന്‍ !

ശാലീനതയും കുലീനത്വവുമില്ല, കള്ളു കുടിച്ചു കരയുന്ന നായികയെ ഏറ്റെടുത്ത് പ്രേക്ഷകര്‍, രജിഷ വിജയന്‍ !

കള്ളു കുടിച്ച് കരയുന്ന നായികയെ സ്വീകരിക്കുമോയെന്ന ടെന്‍ഷനുണ്ടായിരുന്നു, എലിയെക്കുറിച്ച് രജിഷ വിജയന്‍.

Written by: Nihara
Subscribe to Filmibeat Malayalam

ആദ്യസിനിമയിലൂടെ തന്നെ സംസ്ഥാനപുരസ്‌കാരം സ്വന്തമാക്കുന്ന നായികയെന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രജിഷ വിജയന്‍. അവാര്‍ഡ് പ്രഖ്യാപനത്തിനിടെ തന്റെ പേര് കേട്ടപ്പോഴുണ്ടായ ഞെട്ടലില്‍ നിന്നും താന്‍ ഇതുവരെ മുക്തയായിട്ടില്ലെന്നായിരുന്നു ആദ്യ പ്രതികരണമായി രജിഷ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിച്ചത്. ധാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെലള്ളത്തിലെ അഭിനയത്തിലൂടെയാണ് രജിഷ ഈ നേട്ടം സ്വന്തമാക്കിയത്.

ടെലിവിഷന്‍ അവതാരക രംഗത്തു നിന്നാണ് രജിഷ സിനിമയിലേക്ക് പ്രവേശിച്ചത്. കോഴിക്കോട് സ്വദേശിനിയായ രജിഷ പത്രപ്രവര്‍ത്തനത്തില്‍ ബിരുദം നേടിയിട്ടുണ്ട്. ചാനലുകളിലെ പരിപാടിയിലൂടെ മിമിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ് രജിഷയെ. പുരസ്‌കാരം നേടിത്തന്ന കഥാപാത്രത്തെ സ്വീകരിക്കുമ്പോള്‍ ഒരുപാട് ആശങ്കയുണ്ടായിരുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിനേത്രി വ്യക്തമാക്കി.

കഥാപാത്രത്തെ സ്വീകരിച്ചതിനെക്കുറിച്ച്

ഒരുപാട് ആശങ്കയുണ്ടായിരുന്നു

അനുരാഗ കരിക്കിന്‍വെള്ളത്തിലെ നായിക കഥാപാത്രമായ എലിയെ സ്വീകരിക്കുന്നതിനു മുന്‍പ് ഒരുപാട് ആലോചിച്ചിരുന്നു. ആശങ്കയോടെയാണ് ഈ കഥാപാത്രത്തെ ഏറ്റെടുത്തത്. ചിത്രത്തിന്റെ സംവിധായകനും മറ്റു അണിറ പ്രവര്‍ത്തകരും ഒരുപാട് സപ്പോര്‍ട്ട് ചെയ്യതതു കൊണ്ടാണ് തനിക്ക് ആ കഥാപാത്രത്തെ മികച്ചതാക്കാന്‍ കഴിഞ്ഞത്.

സംവിധായകന്റെ പോത്സാഹനം

എന്നെക്കൊണ്ടു ചെയ്യാന്‍ പറ്റുമോയെന്ന് സംശയിച്ചു

മൂന്നു നാലു തവണ ആലോചിച്ച ശേഷമാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തീപുമാനിച്ചത്. ഈ കഥാപാത്രം ചെയ്യാന്‍ തന്നെക്കൊണ്ടു സാധിക്കുമോയെന്നതായിരുന്നു തന്നെ അലട്ടിയ പ്രധാന സംശയം. എന്നാല്‍ സംവിധായകനും തിരക്കഥാകൃത്തു നല്‍കിയ പോത്സാഹനത്തെത്തുടര്‍ന്നാണ് ചിത്രം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

അഭിനയരീതി മാറി

ബിഹേവ് ചെയ്താല്‍ മതിയെന്ന് സംവിധായകന്‍

അഭിനയത്തെക്കുറിച്ചോര്‍ത്ത് ടെന്‍ഷനടിക്കാതെ സ്വാഭാവികമായി ബിഹേവ് ചെയ്താല്‍ മതിയെന്നാണ് സംവിധായകന്‍ പറഞ്ഞത്. ഇപ്പോഴത്തെ അഭിനയരീതിയില്‍ മാറ്റം വന്നിട്ടുണ്ടെന്നും അഭിനേത്രി വ്യക്തമാക്കി.

പതിവില്‍ നിന്ന് വ്യത്യസ്തമായ നായിക

പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന ആശങ്ക

മലയാള സിനിമ മുന്‍പ് കണ്ടിട്ടില്ലാത്ത ഭാവഭേദങ്ങളോടെയുള്ള നായിക കഥാപാത്രത്തെയാണ് അനുരാഗ കരിക്കിന്‍വെള്ളത്തില്‍ കണ്ടത്. പതിവു നായികാ സങ്കല്‍പ്പങ്ങളെ ഒന്നടങ്കം മാറ്റി മറിച്ചാണ് നവീന്‍ ഭാസ്കറും ഖാലിദ് റഹ്മാനും അനുരാഗകരിക്കിന്‍വെള്ളം ഒരുക്കിയത്.

ശാലീനതയും കുലീനത്വവുമില്ല

കള്ളുകുടിച്ച് കരയുന്ന നായിക

കുലീനത്വും ശാലീനയും കൊമുതലായുള്ള പതിവു നായികമാരില്‍ നിന്നും വ്യത്യസ്തമായി കള്ളു കുടിച്ച് കരയുന്ന നായികയെ പ്രേക്ഷകസമൂഹം സ്വീകരിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ തന്റെ ആശങ്കയ്‌ക്കൊന്നും യാതോരുവിധ കാര്യവും ഉണ്ടായിരിുന്നില്ലെന്ന് ചിത്രം ഇറങ്ങിയതിനു ശേഷം മനസ്സിലായി.

ജോര്‍ജേട്ടന്‍സ് പൂരം

രണ്ടാമത്തെ ചിത്രം ദിലീപിനൊപ്പം

അനുരാഗകരിക്കിന്‍ വെള്ളത്തിനു ശേഷം ദിലീപ് നായകനായ ജോര്‍ജേട്ടന്‍സ് പൂരത്തിലാണ് രജിഷ അഭിനയിക്കുന്നത്. വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ഒരു സിനിമാക്കാരനും രജിഷയെ കാത്തിരിക്കുന്നുണ്ട്.

English summary
Rajisha Vijayan is an actress in Malayalam Cinema. She made her acting debut in Anuraga Karikkin Vellam. She has hosted several shows in Malayalam television before foraying into films. She won the Kerala State Film Award for Best Actress 2016 for the film Anuraga Karikkin Vellam.
Please Wait while comments are loading...

Malayalam Photos

Go to : More Photos