»   » മോഹന്‍ലാല്‍ മാജിക് തുടരും, പുലിമുരുകന്റെ ബോക്‌സോഫീസ് കളക്ഷന്‍ പ്രവചനവുമായി ബി ഉണ്ണികൃഷ്ണന്‍!

മോഹന്‍ലാല്‍ മാജിക് തുടരും, പുലിമുരുകന്റെ ബോക്‌സോഫീസ് കളക്ഷന്‍ പ്രവചനവുമായി ബി ഉണ്ണികൃഷ്ണന്‍!

പുലിമുരുകന്‍ നൂറു കോടി ബോക്‌സോഫീസില്‍ നേടിയതിന്റെ സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍. സിനിമാ ലോകത്തു നിന്നും ഒത്തിരി പേര്‍ ചിത്രത്തിന്റെ വിജയത്തിന് ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു.

Written by: Sanviya
Subscribe to Filmibeat Malayalam


പുലിമുരുകന്‍ നൂറു കോടി ബോക്‌സോഫീസില്‍ നേടിയതിന്റെ സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍. സിനിമാ ലോകത്തു നിന്നും ഒത്തിരി പേര്‍ ചിത്രത്തിന്റെ വിജയത്തിന് ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇപ്പോഴിതാ തിരക്കഥാകൃത്തും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍ പുലിമുരുകന്‍ നൂറു കോടി നേടിയതിനെ കുറിച്ച് പറയുന്നു.

പുലിമുരുകന്‍ നൂറു കോടി നേടുന്ന ആദ്യത്തെ മലയാള ചിത്രമായിരിക്കുമെന്ന് പറഞ്ഞിരുന്നു. റിലീസ് ചെയ്ത് തൊട്ടടുത്ത ദിവസമാണ് ചിത്രത്തെ കുറിച്ച് ഞാന്‍ പറഞ്ഞത്. ഇന്ന് ടെലിവിഷന്‍ ഷോകളിലും പുലിമുലരുകന്‍ നൂറു കോടി ബോക്‌സോഫീസില്‍ നേടിയതിന്റെ വാര്‍ത്തയാണ്.


മറ്റൊരു പ്രവചനം

മറ്റൊരു പ്രവചനം

ഒരിക്കല്‍ കൂടി പറയട്ടെ കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് ഈ ചിത്രം നൂറു കോടി വരുമാനമുണ്ടാക്കും. ഇപ്പോള്‍ തന്നെ നൂറു കോടിയിലധികം വരുമാനമുണ്ടാക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഉള്ളത്.


ചലചിത്ര വ്യവസായം

ചലചിത്ര വ്യവസായം

ഈ ചിത്രത്തെ നമ്മുടെ ചലച്ചിത്ര വ്യവസായത്തിന്റെ വിപണി സാധ്യതകളും സമവാക്യങ്ങളും മാറ്റിയെഴുതിയ ഒന്നായി വേണം പരിഗണിക്കാന്‍. ഇനി നമുക്ക് മറ്റ് ഭാഷാ വിപണികളെയും ലക്ഷ്യം വയ്ക്കുന്ന വലിപ്പമുള്ള സിനിമകളെ കുറിച്ച് ആലോചിക്കാം.


 മോഹന്‍ലാല്‍ മാജിക്

മോഹന്‍ലാല്‍ മാജിക്

സ്‌ക്രീനില്‍ മുഖം തെളിഞ്ഞ് മൂന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പ്രേക്ഷകരെയാകെ തന്റെ മാസ്മരികതയാല്‍ കീഴടക്കാന്‍ കഴിയുന്ന മനസിലാക്കാനും വിശദീകരിക്കാനും നന്നേ പണിപ്പെട്ടു പോകുന്ന മോഹന്‍ലാല്‍ മാജിക് തുടര്‍ന്നുകൊണ്ടിരിക്കും.


ഫേസ്ബുക്ക് പോസ്റ്റ്

ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.


English summary
B unnikrishnan facebook post about Pulimurugan.
Please Wait while comments are loading...

Malayalam Photos

Go to : More Photos