twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്‍വറിന്റെ തെറ്റിദ്ധാരണ മാറണം; ബി ഉണ്ണികൃഷ്ണന്‍ വിശദീകരിക്കുന്നു

    By Aswini
    |

    പ്രേമം എന്ന ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ച സംഭവത്തില്‍ ചിത്രത്തിന്റെ നിര്‍മാതാവായ അന്‍വര്‍ റഷീദ് വിവിധ സിനിമാ സംഘടനകളില്‍ നിന്ന് രാജിവച്ചിരുന്നു. സിനിമാ വ്യവസായത്തെ കാര്യമായി ബാധിക്കുന്ന ഈ വിഷയത്തില്‍ നിര്‍മാതാക്കളുടെ സംഘടനയോ, സംവിധായകരുടെ സംഘടനയോ വേണ്ടരീതിയില്‍ ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് അന്‍വര്‍ റഷീദിന്റെ രാജി.

    വിഷയത്തില്‍ തങ്ങള്‍ കാര്യമായി ഇടപെട്ടില്ല എന്ന അന്‍വറിന്റെ തെറ്റിദ്ധാരണയ്ക്ക് വിശദീകരണവുമായി ഫേസ്ബുക്കിലെത്തിയിരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍. ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് വിശദീകരണം തുടര്‍ന്ന് വായിക്കൂ...

    ഈ വിശദീകരണം

    അന്‍വറിന്റെ തെറ്റിദ്ധാരണ മാറണം; ബി ഉണ്ണികൃഷ്ണന്‍ വിശദീകരിക്കുന്നു

    അന്‍വര്‍ റഷീദ് പുതുതലമുറയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനാണ്; വളരെ ഇഷ്ടമുള്ള സുഹൃത്തുമാണ്. അദ്ദേഹം നിര്‍മ്മിച്ച പ്രേമം എന്ന സിനിമയുടെ പൈറസി തടയുന്നതില്‍ യാതൊരു സഹായവും സിനിമാസംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നതില്‍ പ്രതിഷേധിച്ച്, അദ്ദേഹം തനിക്ക് അംഗത്വമുള്ള എല്ലാ ചലചിത്ര സംഘടനകളില്‍ നിന്നും രാജിവെയ്ക്കാന്‍ തീരുമാനിച്ചതായി അറിയാന്‍ കഴിഞ്ഞു. ആ പശ്ചാത്തലത്തിലാണ്, ഈ വിശദീകരണ കുറിപ്പ്- എന്ന് പറഞ്ഞുകൊണ്ടാണ് ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്

    പ്രേമത്തിന്റെ വ്യാജന്‍ വന്നു എന്നറിഞ്ഞപ്പോള്‍

    അന്‍വറിന്റെ തെറ്റിദ്ധാരണ മാറണം; ബി ഉണ്ണികൃഷ്ണന്‍ വിശദീകരിക്കുന്നു

    പ്രേമത്തിന്റെ വ്യാജപതിപ്പുകള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നു എന്ന വിവരം അറിഞ്ഞപ്പോള്‍, ഞാന്‍ അന്‍വറിനെ അങ്ങോട്ട് വിളിക്കുകയായിരുന്നു. സംഘടനാപ്രതിനിധി എന്ന നിലയില്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിച്ചു. ' ഞാന്‍ തിരിച്ച് വിളിക്കാം, ചേട്ടാ..' എന്നാണ്, അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത്. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍, അദ്ദേഹം എന്നെ വിളിച്ച്, പ്രസ്തുത വിഷയത്തില്‍ പോലിസില്‍ നല്‍കിയ ഒരു പരാതിയെക്കുറിച്ച് പറഞ്ഞു.

    പരാതി ലഭിച്ച ഉടന്‍

    അന്‍വറിന്റെ തെറ്റിദ്ധാരണ മാറണം; ബി ഉണ്ണികൃഷ്ണന്‍ വിശദീകരിക്കുന്നു

    അന്‍വര്‍ പൊലീസിന് അയച്ച പരാതിയുടെ പകര്‍പ്പ് എനിക്ക് ഇ മെയില്‍ ചെയ്ത് തന്നു. തിരുവനന്തപുരത്ത്, ഈഞ്ചക്കലുള്ള സൈബര്‍ െ്രെകം ഡിവിഷനില്‍ ആയിരുന്നു അദ്ദേഹം പരാതി നല്‍കിയത്. ഞാനപ്പോള്‍ തന്നെ, അദ്ദേഹത്തോട് ഡിജിപിക്ക് കൂടി പരാതി നല്‍കാന്‍ പറഞ്ഞു. തുടര്‍ന്ന്, ഞാന്‍ ഡിജിപി ശ്രീ സെന്‍കുമാറിനെ നേരിട്ട് വിളിച്ച് പ്രശ്‌നത്തിന്റെ ഗുരുതര സ്വഭാവം ബോധ്യപ്പെടുത്തി. അദ്ദേഹം കേസ് ഊര്‍ജ്ജ്ജിതമായി അന്വേഷിക്കാമെന്ന് പറഞ്ഞു.

    ആഭ്യന്തര മന്ത്രിയോടും പറഞ്ഞു

    അന്‍വറിന്റെ തെറ്റിദ്ധാരണ മാറണം; ബി ഉണ്ണികൃഷ്ണന്‍ വിശദീകരിക്കുന്നു

    തുടര്‍ന്ന്, അതേ ദിവസം ഞാന്‍ ആഭ്യന്തരമന്ത്രിയെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയികണ്ട് വിഷയം ധരിപ്പിച്ചു. അദ്ദേഹം, അപ്പോള്‍ തന്നെ എന്റെ ഫോണില്‍നിന്ന് അന്‍വറിനെ വിളിച്ച്, ശക്തമായ നടപടികള്‍ ഉണ്ടാവും എന്ന ഉറപ്പ് നല്‍കി. പൊലിസ് ഹെഡ്ക്വാര്‍റ്റേര്‍സിലെ, ആന്റി പൈറസി സെല്‍ മേധാവി ശ്രീ.മീണയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ മന്ത്രി നല്‍കുകയും ചെയ്തു.

    19 കാരനില്‍ പ്രേമത്തിന്റെ വ്യാജന്‍

    അന്‍വറിന്റെ തെറ്റിദ്ധാരണ മാറണം; ബി ഉണ്ണികൃഷ്ണന്‍ വിശദീകരിക്കുന്നു

    അതിന്റെ പിറ്റേന്ന്, എന്റെ വീടിനടുത്തുള്ള ഒരു സ്ഥാപനത്തില്‍, പ്രേമം ഒരു ഡറ്റാ കാര്‍ഡില്‍ നിന്ന് റ്റെലിവിഷനില്‍ പ്ലെ ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍, പോലിസിനേയും കൂട്ടി ഞാന്‍ അവിടെ ചെന്ന്, അത് പ്ലെ ചെയ്ത പത്തൊന്‍പത് വയസ്സുള്ള ഒരു പയ്യനെ പിടികൂടുകയും ചെയ്തു. അവന്‍ പഠിക്കുന്ന ഐ റ്റി ഐയിലെ എല്ലവരുടെ കൈയ്യിലും പ്രേമത്തിന്റെ വ്യാജന്‍ ഉണ്ടത്രെ. അവനേയും കൂട്ടുകാരേയും അറസ്റ്റ് ചെയ്യിച്ച്, ഉള്ളിലിടാന്‍ എന്റേയോ, അന്‍വറിന്റെയോ മനസനുവദിച്ചില്ല. പോലിസ് ഇപ്പോഴും ഇതിന്റെ ഒറിജിന്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.

    മലപ്പുറത്ത് റെയ്ഡ് നടത്തി

    അന്‍വറിന്റെ തെറ്റിദ്ധാരണ മാറണം; ബി ഉണ്ണികൃഷ്ണന്‍ വിശദീകരിക്കുന്നു

    അതിനു ശേഷം, അന്‍വറിന്റെ മാനേജര്‍ എന്നെ ബന്ധപ്പെട്ട്, പ്രേമത്തിന്റെ വ്യാജ സീഡികള്‍ വില്‍ക്കുന്ന മലപ്പുറത്തെ ചില കടകളുടെ വിവരങ്ങള്‍ തന്നു. ഞാനത് അപ്പോള്‍ തന്നെ ആഭ്യന്തരമന്ത്രിയുടെ ഓഫീസിന് കൈമാറുകയും, അവിടെനിന്ന് ജില്ല പോലിസ് മേധാവിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്തു.

    തീര്‍ച്ചയായും സുപ്രധാനമായ ഒരു തീരുമാനമുണ്ടാവും

    അന്‍വറിന്റെ തെറ്റിദ്ധാരണ മാറണം; ബി ഉണ്ണികൃഷ്ണന്‍ വിശദീകരിക്കുന്നു

    പൂര്‍ത്തിയാക്കന്‍ ഏറ്റവും സമയമെടുക്കുന്ന ഒന്നാണ് സൈബര്‍ ഇന്‍ വെസ്റ്റിഗെഷന്‍. ഇന്ന്, അന്വേഷിച്ചപ്പോള്‍ എനിക്കറിയാന്‍ കഴിഞ്ഞത് മലപ്പുറം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വ്യാപകമായ റെയ്ഡുകള്‍ നടക്കുന്നുവെന്നും, ഒത്തിരിപേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നുമാണ്. നാളെ ഈ വിഷയത്തില്‍ വളരെ സുപ്രധാനമായ ഒരു തീരുമാനവും ഉണ്ടാകാനിടയുണ്ട്.

    അന്‍വറിനെ ഒറ്റപ്പെടാന്‍ അനുവദിക്കില്ല

    അന്‍വറിന്റെ തെറ്റിദ്ധാരണ മാറണം; ബി ഉണ്ണികൃഷ്ണന്‍ വിശദീകരിക്കുന്നു

    ഈ പ്രശ്‌നത്തില്‍, അന്‍വറിന്റെ സംഘടനയായ ഫെഫ്ക്ക ഒന്നും ചെയ്തില്ല എന്ന ധാരണ തിരുത്തുവാനാണ്, ഇത്രയും വിശദീകരിച്ചത്. ഉന്നതനായ ഒരു കലാകാരന് പറഞ്ഞിട്ടുള്ളതു പോലെ, തികച്ചു വൈകാരികമായിട്ടാണ് അന്‍വര്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നതും, രാജിപ്രഖ്യാപനം നടത്തിയിട്ടുള്ളതും. അംഗത്വം, രാജി തുടങ്ങിയ സാങ്കേതികതകളില്‍ ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല, സംവിധായകരുടെ കൂട്ടായ്മയും അന്‍വറും തമ്മിലുള്ള ബന്ധം. അന്‍വര്‍ എന്നും ഞങ്ങളുടെ ഭാഗമായിരിക്കും. പ്രേമത്തിന്റെ വ്യാജവേട്ടയില്‍ എന്റേയും എന്റെ സംഘടനയുടേയും ഊര്‍ജ്ജസ്വലമായ പങ്കാളിത്തം തുടര്‍ന്നും ഉണ്ടാവും. അന്‍വര്‍ തീരുമാനിച്ചുറച്ചാല്‍ പോലും, അന്‍വറിന് ഒറ്റപ്പെടാന്‍ സാധിക്കില്ല, ഞങ്ങള്‍ അത് സമ്മതിക്കില്ല എന്ന് നിറഞ്ഞ സ്‌നേഹത്തോടെ പറഞ്ഞുകൊള്ളട്ടെ- ബി ഉണ്ണി കൃഷ്ണന്‍ പറഞ്ഞു.

    English summary
    B Unnikrishnan, the director who is also an active member of FEFKA, stated his full support for filmmaker Anwar Rasheed's anti-piracy movement. Unnikrishnan stated his stand through his official Facebook page.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X