»   » 400 കോടിയില്‍ മഹാഭാരതമൊരുക്കാന്‍ രാജമൗലി, കിങ് ഖാനും ആമിറും താല്‍പര്യം പ്രകടിപ്പിച്ച് രംഗത്ത്

400 കോടിയില്‍ മഹാഭാരതമൊരുക്കാന്‍ രാജമൗലി, കിങ് ഖാനും ആമിറും താല്‍പര്യം പ്രകടിപ്പിച്ച് രംഗത്ത്

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം താന്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ പറയുന്നു.

Written by: Nihara
Subscribe to Filmibeat Malayalam

മഹാഭാരതമാണ് ഇപ്പോള്‍ സിനിമാ ലോകത്തെ വലിയ ചര്‍ച്ച. എംടിയുടെ രണ്ടാമൂഴം 600 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ട് അധികം കാലമായിട്ടില്ല. മോഹന്‍ലാല്‍ മഞ്ജു വാര്യര്‍, ഐശ്വര്യാ റായ് തുടങ്ങിയ പ്രമുഖര്‍ എംടിക്കൊപ്പം അണിനിരക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

ബാഹുഹലിക്ക് ശേഷം ചെയ്യുന്ന പ്രൊജക്റ്റിനെക്കുറിച്ച് രാജമൗലി വിശദീകരിച്ചു. അടുത്തിടെ ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

5 വര്‍ഷത്തെ തയ്യാറെടുപ്പിന് ശേഷം

മഹാഭാരതത്തിന് വേണ്ടി 5 വര്‍ഷം

ബാഹുബലിക്കായി മൂന്നര വര്‍ഷമാണ് രാജമൗലി മാറ്റി വെച്ചത്. എന്നാല്‍ മഹാഭാരതത്തിന് വേണ്ടി 5 വര്‍ഷമാണ് മാറ്റി വെയ്ക്കുന്നത്. മഹാഭാരതത്തെ ആസ്പദമാക്കിയുള്ള എപ്പിക് ട്രിലജി സംവിധായകന്റെ മനസ്സില്‍.

മൂന്നുഭാഷകളിലായി ഒരുക്കും

നൂതന സാങ്കേതിക വിദ്യയും മൂന്നുഭാഷയും

400 കോടി മുതല്‍മുടക്കില്‍ ഇറക്കുന്ന സിനിമ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യാനാണ് സംവിധായകന്‍ ഉദ്ദേശിക്കുന്നത്. ബോളിവുഡിലെയും തെന്നിന്ത്യയിലെയും പ്രമുഖ താരങ്ങളുടെ കൂടിച്ചേരലിന് ചിത്രം അവസരമൊരുക്കും

അഭിനയിക്കാമെന്ന് അറിയിച്ച് രണ്ടുപേര്‍

അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പ്രമുഖര്‍

മഹാഭാരതം സിനിമയാക്കുമ്പോള്‍ അതില്‍ അഭിനയിക്കാന്‍ താല്‍പര്യവുമായി ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. ഷാരൂഖ് ഖാനും ആമിറും ഉള്‍പ്പടെയുള്ള താരങ്ങള്‍ പ്രൊജക്റ്റില്‍ ഭാഗമാവുന്നതിന് സമ്മതം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

 രണ്ട് ഖാന്‍മാര്‍ ഒരുമിക്കുമോ

ഖാന്‍സംഗമ ചിത്രം

കൃഷ്ണനാകാനുള്ള താല്‍പര്യമാണ് ആമിര്‍ ഖാന്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കര്‍ണ്ണനാവാനുള്ള ആഗ്രഹമാണ് കിങ് ഖാന്‍ അറിയിച്ചിട്ടുള്ളത്. പറഞ്ഞതുപോലെ നടക്കുകയാണെങ്കില്‍ രണ്ട് ഖാന്‍മാര്‍ ഒരുമിക്കാനുള്ള സാധ്യത മഹാഭാരതം സൃഷ്ടിക്കും.

English summary
Telugu filmmaker SS Rajamouli is planning to make yet another epic after the release of Baahubali: The Conclusion, the sequel to his immensely successful Baahubali: The Beginning. After the two-part epic that took three-and-a-half years to make, Rajamouli will invest the next four to five years in directing an epic trilogy based on the Mahabharata.
Please Wait while comments are loading...

Malayalam Photos

Go to : More Photos