» 

വില്ലാളിവീരനില്‍ ബാബു ആന്റണിയും

Posted by:
 
Share this on your social network:
   Facebook Twitter Google+    Comments Mail

ഒരു കാലത്ത് മലയാളത്തില്‍ ഏറെ ഹിറ്റ് ചിത്രങ്ങളില്‍ നായകനായി തിളങ്ങിയ താരമാണ് ബാബു ആന്റണി. പിന്നീട് ഏറെനാള്‍ സിനിമയില്‍ നിന്നും വിട്ടുനിന്ന ബാബു ആന്റണി പിന്നീട് വീണ്ടും ശക്തമായി തിരിച്ചെത്തി. ഇപ്പോള്‍ സഹനടനായും മറ്റും പല ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞ ബാബു ആന്റണി ദിലീപ് നായകനാകുന്ന വില്ലാളിവീരനില്‍ അതിഥി താരമായി എത്തുന്നു.

വില്ലാളിവീരനില്‍ സ്‌പെഷ്യല്‍ അപ്പിയറന്‍സ് നടത്തുന്ന വിവരം തന്റെ ഓണ്‍ലൈന്‍ പേജിലൂടെ ബാബു തന്നെയാണ് അറിയിച്ചിരിക്കുന്നത്. എന്ത് തരം റോളാണ് ചിത്രത്തില്‍ താന്‍ ചെയ്യുന്നതെന്ന കാര്യം താരം വ്യക്തമാക്കിയിട്ടില്ല.

വില്ലാളിവീരനില്‍ ബാബു ആന്റണിയും

ഏറ്റവും ഒടുവില്‍ ബാബു ആന്റണി പ്രധാന വേഷം ചെയ്ത ചിത്രം ഇടുക്കി ഗോള്‍ഡ് ആയിരുന്നു. റിലീസിനൊരുങ്ങുന്ന ഹോംലി മീല്‍സ് എന്ന ചിത്രത്തിലും ബാബു പ്രധാന വേഷം ചെയ്യുന്നുണ്ട്.

സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന വില്ലാളി വീരനില്‍ നമിത പ്രമോദ്, മൈഥിലി എന്നിവരാണ് നായികമാരായി എത്തുന്നത്. ദിലീപ് ഈ ചിത്രത്തില്‍ പച്ചക്കറി കച്ചവടക്കാരന്റെ വേഷമാണ് ചെയ്യുന്നത്.

Topics: babu antony, villali veeran, dileep, actor, ബാബു ആന്റണി, വില്ലാളി വീരന്‍, ദിലീപ്, നടന്‍
English summary
In debutant Sudheesh Shankar's film Villali Veeran, actor Babu Antony will do a special appearance

Malayalam Photos

Go to : More Photos