» 

പെട്ടെന്നുള്ള അംഗീകാരം പേടിപ്പെടുത്തുന്നു: നസ്‌റിയ

Posted by:

ദുല്‍ഖര്‍ സല്‍മാന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലെ നായിക നസ്‌റിയ. ബാലാജി മോഹന്‍ ഒരുക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഇപ്പോള്‍ ഇരുവരും ചേര്‍ന്ന് സലാലാ മൊബൈല്‍സ് എന്ന ചിത്രം ചെയ്തുകൊണ്ടിരിക്കുകയാണ്. നിവിന്‍ പോളിയുടെ നായികയായി ജൂഡാ ആന്റണിയുടെ ഓംശാന്തി ഓമിലാണ് നസ്‌റിയ ഇപ്പോള്‍ അഭിനയിക്കുന്നത്.

നേരത്തിന് ശേഷം വിവിധ ഭാഷകളിളായി ഒത്തിരി കഥാപാത്രങ്ങളാണ് നസ്‌റിയയെ തേടിയെത്തുന്നത്. കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകര്‍ തന്നെ അംഗീകരിക്കുന്നതില്‍ ചെറിയ പേടിയുണ്ടെന്നാണ് കൊച്ചു നായിക പറയുന്നത്. ഒരു ബാല താരമെന്ന പരിഗണന വിട്ട് നടിയായി തന്നെയാണ് പ്രേക്ഷകര്‍ തന്നെ അംഗീകരിക്കുന്നത്. ഇതോടെ കുറച്ച് ഉത്തരവാദിത്വബോധമുണ്ടായെങ്കിലും ചെറിയ പേടിയുമുണ്ടെന്ന് നസ്‌റിയ പറയുന്നു.

നസ്‌റിയ

ബാലതാരമായാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്

ആദ്യ ചിത്രം

പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തില്‍ ആദ്ദേഹത്തിന്റെ മകളായാണ് നസ്‌റിയ അരങ്ങേറിയത്

ടെലിവിഷന്‍

അഭിനയത്തിനു പുറമെ അവതാരികയായ നസ്‌റിയയെയും മലയാളികള്‍ക്ക് പരിചയമുണ്ട്. ഏഷ്യനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന മഞ്ച് സാറ്റാര്‍ സിംഗറിന്റെ അവതാരികയായിരുന്നു നസ്‌റിയ

വിദ്യാഭ്യാസം

തിരുവനന്തപും ക്രസ്റ്റ നഗര്‍ തിരുവല്ലം സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്

നായികയ്ക്ക് മുമ്പ്

പ്രമാണി, ഒരുനാള്‍ വരും എന്നീ ചിത്രങ്ങളിലും നസ്‌റിയ ബാലതാരമായി വേഷമിട്ടിട്ടുണ്ട്.

നായികയായി

അല്‍ഫോണ്‍സ് പുതേരന്റെ നേരം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായാണ് അരങ്ങേറ്റം. അതിന് മുമ്പ് മാഡ് ഡാഡി എന്ന ചിത്രത്തിലും ഒരു നായികാ പ്രാധാന്യമുള്ള വേഷം ചെയ്തു

നേരം


തമിഴിലും മലയാളത്തിലും ഒരുമിച്ച് ചിത്രീകരിച്ച ഈ ചിത്രം തന്നെയാണ് നസ്‌റിയയ്ക്ക് ഇപ്പോള്‍ തമിഴിലും മലയാളത്തിലും ഒട്ടനവധി അവസരങ്ങള്‍ നല്‍കുന്നത്.

നിവിന്‍ പോളി

നസ്‌റിയയും നിവിന്‍ പോളിയുമാണ് മലയാളത്തിലെ ലേറ്റസ്റ്റ് താരജോഡികള്‍. യുവ് എന്ന ആല്‍ബത്തിനു വേണ്ടിയാണ് ഇരുവരും ആദ്യം ഒന്നിച്ചത്. ഇനി ഒന്നിക്കുന്നത് ഓം ശാന്തി ഓം എന്ന ചിത്രത്തിന് വേണ്ടിയാണ്.

തമിഴിലേക്ക്


ഒരുനാള്‍ ഒരു കനവാണ് നസ്‌റിയയുടെ ആദ്യ തമിഴ് ചിത്രം

ധനുഷ്

നായാടി എന്ന ചിത്രത്തിലൂടെ ധനുഷിനൊപ്പം അഭിനയിച്ചു

ആര്യ

രാജറാണി എന്ന ചിത്രത്തില്‍ ആര്യയുടെയും നായികയായി

നീ നല്ലവരുവാട

ജീവയുടെ നായികയായി നീ നല്ല വരുവാട എന്ന ചിത്രത്തിലും നറുക്ക് വീണിരിക്കുന്നത് നസ്രിയയ്ക്കാണ്.

See next photo feature article

ഇപ്പോള്‍


ദുല്‍ഖറിന്റെ നായികയായി സലാല മൊബൈല്‍സ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ഇപ്പോള്‍

English summary
After directing two films in Tamil and Telugu each, filmmaker Balaji Mohan is up for the directorial. It is learnt that the director has roped in Neram fame actress Nazriya Nazeem for the female lead while Malayalam superstar Mammootty’s son Dulquer Salman will make his debut as a lead actor with this flick.
Please Wait while comments are loading...

Malayalam Photos

Go to : More Photos