» 

അവാര്‍ഡുണ്ടെന്നറിഞ്ഞ് അമ്പരന്നു: ലാല്‍

Posted by:

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചുവെന്ന വാര്‍ത്ത തന്നെ അമ്പരപ്പിച്ചുവെന്ന് നടനും സംവിധായകനുമായ ലാല്‍. സക്കറിയയുടെ ഗര്‍ഭിണികള്‍ അയാള്‍ എന്നീ ചിത്രങ്ങള്‍ക്ക് പുരസ്‌കാരപ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും മികച്ച നടനുള്ള അവാര്‍ഡ് ലഭിയ്ക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ലാല്‍ പറഞ്ഞു.

അവാര്‍ഡ് ആ്ഗ്രഹിച്ചിരുന്നു.വളരെ പേടിയോടെയാണ് ഈ രണ്ട് ചിത്രങ്ങളിലും ഞാന്‍ അഭിനയിച്ചത്. എന്നാല്‍ പുരസ്‌കാര നിര്‍ണയത്തിന്റെ ഒരുഘട്ടത്തിലും എന്റെ പേര് പറഞ്ഞുകേട്ടിരുന്നില്ല. അതിനാല്‍ത്തന്നെ അവസാനം പ്രതീക്ഷയില്ലാതായി- ലാല്‍ പറയുന്നു.

അവാര്‍ഡ് പ്രഖ്യാപനം നടക്കുന്നുവെന്നറിഞ്ഞ് വാര്‍ത്ത കേള്‍ക്കാനിരുന്ന താന്‍ തനിയ്ക്ക് അവാര്‍ഡുള്ള കാര്യം കേട്ട് ശരിയ്ക്കും അമ്പരന്ന് പോയെന്നും ലാല്‍ പറഞ്ഞു.

സിദ്ദിഖിനൊപ്പം സംവിധാനരംഗത്തെത്തെയ ലാല്‍ പിന്നീട് അഭിനയിച്ച് തുടങ്ങുകയായിരുന്നു. വളരെ ഫ്‌ളെക്‌സിബിള്‍ ആയ നടന്‍ എന്ന പേര് ലാല്‍ മുമ്പേതന്നെ സ്വന്തമാക്കിയിട്ടുണ്ട്. കോമഡി റോളുകളും വില്ലന്‍ വേഷങ്ങളും മനോഹരമായി അവതരിപ്പിക്കാറുള്ള ലാല്‍ മുന്‍കാലത്ത് ഇറങ്ങിയ കളിയാട്ടം പോലുള്ള ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

English summary
Actor, Director Lal said that State Award is unexpected and he is very much happy about it.
Please Wait while comments are loading...

Malayalam Photos

Go to : More Photos