twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്തുക്കൊണ്ട് ദുര്‍ഗ്ഗയുടെ പേര് ടൈറ്റിലില്‍ ഇല്ല, അത് അവരോട് കാണിച്ച അനീതിയല്ലേ?

    By Akhila
    |

    1993ല്‍ ഫാസില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു മണിചിത്രത്താഴ്. ചിത്രത്തില്‍ ശോഭന അവതരിപ്പിച്ച നാഗവല്ലിയ്ക്ക് ശബ്ദം നല്‍കിയത് ഭാഗ്യ ലക്ഷമിയായിരുന്നു എന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന അറിവ്. എന്നാല്‍ നാഗവല്ലിയ്ക്ക് ശബ്ദം നല്‍കിയത് ഭാഗ്യ ലക്ഷമി അല്ല, തമിഴ് ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ദുര്‍ഗ്ഗയാണത്രേ. സംവിധായകന്‍ ഫാസില്‍ കഴിഞ്ഞ ദിവസം മനോരമയുടെ ഓര്‍മ്മ പൂക്കള്‍ എന്ന പംക്തിയില്‍ ഇതേ കുറിച്ച് പറഞ്ഞിരുന്നു.

    ചിത്രത്തില്‍ ഗംഗയ്ക്ക് ശബ്ദം നല്‍കിയത് ഭാഗ്യ ലക്ഷമിയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ടൈറ്റിലില്‍ ശബ്ദം നല്‍കിയവരില്‍ ഭാഗ്യ ലക്ഷമി, ആനന്ദ വല്ലി, അമ്പിളി എന്നിവരുടെ പേര് മാത്രമേ നല്‍കിയിട്ടുള്ളൂ. എന്തായാലും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഫാസിലിന്റെ ഈ വെളിപ്പെടുത്തല്‍ വിവാദങ്ങള്‍ക്കും വഴി തുറന്നിരിക്കുകയാണ്. എന്തുക്കൊണ്ട് ദുര്‍ഗ്ഗയുടെ പേര് നല്‍കിയിട്ടില്ല? അത് ദുര്‍ഗ്ഗയോട് കാണിച്ച അനീതിയല്ലേ? ഇതേ കുറിച്ച് ഭാഗ്യ ലക്ഷ്മി പ്രതികരിക്കുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യ ലക്ഷമി പ്രതികരിക്കുന്നത്. തുടര്‍ന്ന് വായിക്കൂ..

    <strong>Read Also: 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ വെളിപ്പെടുത്തി, നാഗവല്ലിക്ക് ശബ്ദം കൊടുത്തത് ഭാഗ്യലക്ഷ്മി അല്ല!!</strong>Read Also: 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ വെളിപ്പെടുത്തി, നാഗവല്ലിക്ക് ശബ്ദം കൊടുത്തത് ഭാഗ്യലക്ഷ്മി അല്ല!!

    മണിചിത്രത്താഴിലെ ഗംഗ

    എന്തുക്കൊണ്ട് ദുര്‍ഗ്ഗയുടെ പേര് ടൈറ്റിലില്‍ ഇല്ല, അത് അവരോട് കാണിച്ച അനീതിയല്ലേ?

    ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ച വേഷമായിരുന്നു മണി ചിത്രത്താഴിലെ ഗംഗ എന്ന കഥാപാത്രം. ഗംഗയ്ക്ക് ശബ്ദം നല്‍കിയത് ഭാഗ്യ ലക്ഷ്മിയായിരുന്നു.

     പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടില്ല

    എന്തുക്കൊണ്ട് ദുര്‍ഗ്ഗയുടെ പേര് ടൈറ്റിലില്‍ ഇല്ല, അത് അവരോട് കാണിച്ച അനീതിയല്ലേ?

    ചിത്രത്തില്‍ ശബ്ദം നല്‍കിയതുക്കൊണ്ട് എനിക്ക് പുരസ്‌കാരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. അതുക്കൊണ്ട് തന്നെ ഈ വിഷയത്തെ ഓര്‍ത്ത് എനിക്ക് വിഷമിക്കേണ്ട കാര്യമില്ല.

    ശബ്ദം നല്‍കിയവരുടെ പേര്

    എന്തുക്കൊണ്ട് ദുര്‍ഗ്ഗയുടെ പേര് ടൈറ്റിലില്‍ ഇല്ല, അത് അവരോട് കാണിച്ച അനീതിയല്ലേ?

    ചിത്രത്തിന് വേണ്ടി ശബ്ദം നല്‍കിയവരുടെ പേര് ടൈറ്റിലില്‍ ഉണ്ട്. ഭാഗ്യ ലക്ഷ്മി, ആനന്ദവല്ലി,അമ്പിളി എന്നിവര്‍

    എന്തുക്കൊണ്ട് ദുര്‍ഗ്ഗയില്ല?

    എന്തുക്കൊണ്ട് ദുര്‍ഗ്ഗയുടെ പേര് ടൈറ്റിലില്‍ ഇല്ല, അത് അവരോട് കാണിച്ച അനീതിയല്ലേ?

    ദുര്‍ഗ്ഗയുടെ പേര് ടൈറ്റലില്‍ നല്‍കിയിട്ടില്ല? അത് എന്തുക്കൊണ്ട് ദുര്‍ഗ്ഗ ഇല്ല?ഭാഗ്യ ലക്ഷമി ചോദിക്കുന്നു.

    അനീതിയാണ്

    എന്തുക്കൊണ്ട് ദുര്‍ഗ്ഗയുടെ പേര് ടൈറ്റിലില്‍ ഇല്ല, അത് അവരോട് കാണിച്ച അനീതിയല്ലേ?

    ടൈറ്റിലില്‍ ദുര്‍ഗ്ഗയുടെ പേര് നല്‍കാത്തത് അവരോട് കാണിച്ച അനീതിയാണ്. പക്ഷേ ഈ കാര്യത്തില്‍ എനിക്ക് കുറ്റബോധമോ വിഷമമോ ഒന്നുമില്ല. ഭാഗ്യ ലക്ഷ്മി പറയുന്നു.

    പ്രതികരിക്കേണ്ട സമയമായില്ല

    എന്തുക്കൊണ്ട് ദുര്‍ഗ്ഗയുടെ പേര് ടൈറ്റിലില്‍ ഇല്ല, അത് അവരോട് കാണിച്ച അനീതിയല്ലേ?

    ഇപ്പോള്‍ മറ്റ് ചിത്രങ്ങളുടെ തിരക്കിലാണ്. അതിനു ശേഷം താന്‍ ഇതേ കുറിച്ച് പ്രതികരിക്കുന്നുണ്ട്. ദുര്‍ഗ്ഗയ്ക്ക് ക്രെഡിറ്റ് നല്‍കേണ്ടിയിരുന്നത് ഫാസില്‍ സാറായിരുന്നു. ഭാഗ്യ ലക്ഷമി പറയുന്നു.

     എനിക്ക് ആ ക്രെഡിറ്റ് വേണ്ട

    എന്തുക്കൊണ്ട് ദുര്‍ഗ്ഗയുടെ പേര് ടൈറ്റിലില്‍ ഇല്ല, അത് അവരോട് കാണിച്ച അനീതിയല്ലേ?

    നാഗവല്ലിയുടെ ശബ്ദത്തിനുള്ള ക്രെഡിറ്റ് ദുര്‍ഗ്ഗയ്ക്കാണെങ്കില്‍ അവര്‍ എടുക്കട്ടെ- ഭാഗ്യ ലക്ഷ്മി.

    English summary
    Bhagya lakshmi about classical character nagavalli issue.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X