»   » സ്ത്രീകള്‍ അപമാനിക്കപ്പെടണം എന്ന രീതിയില്‍ ചെയ്യുന്നത് എതിര്‍ക്കപ്പെടണം, താരങ്ങള്‍ പറയുന്നത് ഇങ്ങനെ!

സ്ത്രീകള്‍ അപമാനിക്കപ്പെടണം എന്ന രീതിയില്‍ ചെയ്യുന്നത് എതിര്‍ക്കപ്പെടണം, താരങ്ങള്‍ പറയുന്നത് ഇങ്ങനെ!

സിനിമയില്‍ തന്നെ മൂന്നു വിഭാഗങ്ങളില്‍ തന്റെതായി കഴിവു തെളിയിച്ച നാലുപേര്‍. മഞ്ജു വാര്യര്‍, ഭാഗ്യലക്ഷ്മി, വൈക്കം വിജയലക്ഷ്മി,വിധു വിന്‍സെന്റ് ഇവര്‍ സ്ത്രീ സമുഹത്തോട് തങ്ങളുടെ ചില അനുഭവങ്ങള്‍ പറയുകയാണ്

Posted by:
Subscribe to Filmibeat Malayalam

സിനിമ ലോകത്ത് പലര്‍ക്കും പല അനുഭവങ്ങളാണ് പങ്കുവെക്കാന്‍ ഉണ്ടായിരിക്കുക. നല്ല അനുഭവങ്ങള്‍ക്കൊപ്പം ചീത്തയുമുണ്ടാവും. ജീവിതത്തിലും സിനിമയിലും തങ്ങള്‍ക്ക് ഇഷ്ടമില്ലത്തത് ചെയ്തിട്ടില്ലെന്നു കാണിച്ച് താരങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്.

സിനിമയില്‍ തന്നെ മൂന്നു വിഭാഗങ്ങളില്‍ തന്റെതായി കഴിവു തെളിയിച്ച നാലുപേര്‍. മഞ്ജു വാര്യര്‍, ഭാഗ്യലക്ഷ്മി, വൈക്കം വിജയലക്ഷ്മി, വിധു വിന്‍സെന്റ്. ഇവര്‍ സ്ത്രീ സമുഹത്തോട് തങ്ങളുടെ ചില അനുഭവങ്ങള്‍ പറയുകയാണ്. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളെക്കുറിച്ചാണ് താരങ്ങള്‍ പറയുന്നത്.

ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മി

ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി അടുത്തിടെ തന്റെ കാഴ്ചപാടുകള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തുന്നയാളാണ്. സ്ത്രീകള്‍ക്കു നേരെയുണ്ടാവുന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഒരാളാണ് ഭാഗ്യലക്ഷ്മി. തന്റെ പഴയ ഒരു അനുഭവം പറയുകയാണ് താരം. 'എന്തൊക്കെ പറഞ്ഞാലും സ്ത്രീ പുരുഷന്റെ കാല്‍ക്കീഴില്‍ കിടക്കേണ്ടവളാണ് ' ഒരു സിനിമയില്‍ തനിക്ക് ഇങ്ങനെ ഒരു ഡയലേഗുണ്ടായിരുന്നു. അത് പറയാന്‍ ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് സിനിമ തന്നെ വേണ്ടാന്നു വെച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഇതോടെ താന്‍ അഹങ്കാരം പിടിച്ച സ്ത്രീയാണെന്നു വരെ അവര്‍ പറഞ്ഞിരുന്നതായും താരം പറയുന്നു.

വൈക്കം വിജയലക്ഷ്മി

വൈക്കം വിജയലക്ഷ്മി

വിവാഹ ജീവിതത്തില്‍ അടിച്ചമര്‍ത്തപ്പെടലുകള്‍ ഉണ്ടാവുകയാണെങ്കില്‍ സ്്ത്രീകള്‍ അതിന് നിന്നു കൊടുക്കരുതെന്നാണ് വൈക്കം വിജയലക്ഷ്മി പറയുന്നത്. അതിനുള്ള തന്റേടം കാണിക്കുകയാണ് വേണ്ടതെന്നും ലക്ഷ്മി പറയുന്നത്. തന്റെ ജീവിതത്തില്‍ ലക്ഷ്മി അത് മാതൃകയായി ചെയ്തു കാണിച്ചത് നിശ്ചയിച്ച വിവാഹം വേണ്ടെന്നു വെച്ചു കൊണ്ടായിരുന്നു.

മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍

സിനിമ സമുഹത്തെ സത്യസന്ധമായി കാണിക്കേണ്ടത് കൊണ്ട് സിനിമയില്‍ നന്മയും തിന്മയും രണ്ടും സിനിമയില്‍ ഉണ്ടാവും. മഹാഭാരതത്തില്‍ പോലും നല്ലതും ചീത്തയുമുണ്ട്. എന്നാല്‍ സ്ത്രീകള്‍ അപമാനിക്കപ്പെടണം എന്ന ആഗ്രഹത്തോടെ സിനിമയില്‍ തിരികി കയറ്റുന്ന പ്രവണത എതിര്‍ക്കപ്പെടണം എന്നാണ് മഞ്ജു പറയുന്നത്.

 വിധു വിന്‍സെന്റ്

വിധു വിന്‍സെന്റ്

സ്ത്രീകള്‍ സ്വയം സ്‌നേഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ മറ്റുള്ളവരെയാണ് സ്‌നേഹിക്കാറുള്ളത്. കേരളത്തിലെ സ്ത്രീകള്‍ വിവാഹശേഷം അവരുടെ ആഗ്രഹങ്ങളെല്ലാം കുഴിച്ചു മൂടുകയാണെന്നും വിധു പറയുന്നു. മാത്രമല്ല സ്ത്രീകള്‍ക്കിവടെ പലതും ചെയ്യാനുണ്ടെന്നും അവര്‍ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കാതെ സ്വപ്‌നം കാണണം എന്നാണ് വിധു പറയുന്നത്.

English summary
Those offensive towards women should be thwarted, these are what the stars have to say about it.
Please Wait while comments are loading...

Malayalam Photos

Go to : More Photos