» 

ഭാമയ്ക്ക് പ്രിയം കന്നഡയോട്

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

മലയാളത്തില്‍ അരങ്ങേറുകയും ഏറെ ചിത്രങ്ങള്‍ ചെയ്യുകയും ചെയ്‌തെങ്കിലും നടി ഭാമ പറയുന്നത് കന്നഡയാണ് തനിയ്ക്ക് മികച്ച ചിത്രങ്ങള്‍ നല്‍കിയതെന്നാണ്. മലയാളത്തില്‍ ഒരുകാലത്ത് തനിയ്ക്ക് മികച്ച കഥാപാത്രങ്ങളൊന്നും ലഭിച്ചില്ലെന്നും അതേസമയം കന്നഡ സിനിമാരംഗം തന്നെ രണ്ടുകയ്യും നീട്ടിയാണ് സ്വീകരിച്ചതെന്നും താരം പറഞ്ഞു.

മലയാളത്തില്‍ യാന്ത്രികമായി സിനിമ ചെയ്തിരുന്നൊരു കാലമുണ്ടായിരുന്നു. പുതുതായി ഒന്നും പലചിത്രങ്ങളിലും ചെയ്യാനുണ്ടായിരുന്നില്ല. അതേസമയം കന്നഡയില്‍ വൈവിധ്യമേറെയുള്ള കഥാപാത്രങ്ങളാണ് ലഭിച്ചത്. 2013കഴിഞ്ഞവര്‍ഷം എന്നെസംബന്ധിച്ച് ഭാഗ്യവര്‍ഷമായിരുന്നു.

കഥവീട്, ഡി കമ്പനി, കൊന്തയും പൂണൂലും, 100 ഡിഗ്രി സെല്‍ഷ്യസ്, ഒരുപിടി നല്ല മലയാളം സിനിമകളുടെ ഭാഗമാകാനായി-ഭാമ പറയുന്നു.

മലയാളചലച്ചിത്രലോകത്ത് എന്റെ ബെസ്റ്റ് ഫ്രണ്ട് ഇന്ദ്രജിത്താണ്. ഞങ്ങള്‍ ഒരുമിച്ച് പലചിത്രങ്ങളും ചെയ്തിട്ടുണ്ട്. അദ്ദേഹം എന്റെ പ്രിയസുഹൃത്താണ്. ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളില്‍ ഡ്രൈവിങ്, യോഗ, നീന്തല്‍ എന്നിവ പഠിക്കാനാണ് ഞാന്‍ സമയം കണ്ടെത്തുന്നത്. ഒപ്പം ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്നുണ്ട്. വൈകാതെ ശാസ്ത്രീയ സംഗീതോപകരണങ്ങളും പരിശീലനം നേടണം- ഭാമ പരയുന്നു.

അടുത്തകാലത്ത് മലയാളത്തില്‍ ലഭിച്ചതെല്ലാം നല്ലവേഷങ്ങളായിരുന്നു. 100 ഡിഗ്രി സെല്‍ഷ്യസില്‍ ബാങ്ക് ഉദ്യോഗസ്ഥയായി അഭിനയിച്ചപ്പോള്‍ കൊന്തയും പൂണൂലും എന്ന ചിത്രത്തില്‍ പക്വമതിയായ ബ്രാഹ്മണ യുവതിയായാണ് അഭിനയിച്ചത്.

കൊന്തയും പൂണൂലും, 100 ഡിഗ്രി സെല്‍ഷ്യസ്, എന്നീ മലയാളം സിനിമകളും നാക്കു പെന്‍ടാ നാക്കു താക്കാ എന്ന കന്നട ചിത്രവും തമിഴ് ചിത്രം രാമാനുജവുമാണ് ഭാമയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമകള്‍.

100 ഡിഗ്രി സെല്‍ഷ്യസ്

രാകേഷ് ഗോപന്‍ ഒരുക്കുന്ന ഈ ചിത്രം നായികമാര്‍ക്ക് പ്രാധാന്യം നല്‍കിയുള്ളതാണ്. ചിത്രത്തില്‍ ശ്വേത മേനോന്‍, അനന്യ, ഹരിത, മേഘ്‌ന രാജ് തുടങ്ങിയവര്‍ക്കൊപ്പം ഭാമയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു.

നാകു പെന്റ നാകു ടാക

പൂര്‍ണമായും ആഫ്രിക്കയില്‍ ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ ഭാമയും ഇന്ദ്രജിത്തുമാണ് ജോഡിചേരുന്നത്. വയലാര്‍ മാധവന്‍കുട്ടി ഒരുക്കുന്ന ഈ ചിത്രം ഏറെ പ്രത്യേകതകളുള്ളതാണ്.

കൊന്തയും പൂണൂലും

കുഞ്ചാക്കോ ബോബനും ഭാമയും വീണ്ടുമൊന്നിയ്ക്കുന്ന ചിത്രമാണ് കൊന്തയും പൂണൂലും. രണ്ട് മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ തമ്മിലുള്ള പ്രണയത്തിന്റെയും വിവാഹത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ ഭാമ ഗര്‍ഭിണിയായി അഭിനയിക്കുന്ന സീനുകളുമുണ്ട്.

കണ്ണീരിനും മധുരം

ഭാമ, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന താരങ്ങളാക്കി പ്രഖ്യാപിക്കപ്പെട്ട മറ്റൊരു ചിത്രമാണ് കണ്ണീരിനും മധുരം. രഘുനാഥ് പാലേരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. 2014 റിലീസ് ചെയ്യത്തക്കവിധത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

സ്വപ്‌നങ്ങളില്‍ ഹെയ്‌സല്‍ മേരി

ജോര്‍ജ്ജ് കിത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വപ്‌നങ്ങളില്‍ ഹെയ്‌സല്‍ മേരി. ഭാമയും മുകേഷുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

രാമാനുജന്‍

ഭാമപ്രധാന വേഷമിടുന്നതില്‍ ഏറെ ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന ചിത്രമായിരിക്കും രാമാനുജന്‍. ഗണിതശാസ്ത്ര്ജ്ഞനായ ശ്രീനിവാസ രാമാനുജന്റെ കഥ പറയുന്ന ചിത്രത്തില്‍ രാമാനുജന്റെ ഭാര്യയായ ജാനകി രാമാനുജന്റെ വേഷത്തിലാണ് ഭാമയെത്തുന്നത്. ഇംഗ്ലീഷിലും തമിഴിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

Read more about: bhama, actress, kannada, konthayum poonoolum, ramanujan, nakku penta naku taka, നാക്കു പെന്റാ നാക്കു ടക്കാ, ഭാമ, നടി, കന്നഡ, കൊന്തയും പൂണൂലും, രാമാനുജന്‍
English summary
Actress Bhama said that she is very much happy about the treatment of Kannada film industry

Malayalam Photos

Go to : More Photos