»   » പുതിയ ചിത്രത്തില്‍ ഭാമ അന്ധയാവുന്നു,ഫെബ്രുവരിയില്‍ തിയേറ്ററിലെത്തും

പുതിയ ചിത്രത്തില്‍ ഭാമ അന്ധയാവുന്നു,ഫെബ്രുവരിയില്‍ തിയേറ്ററിലെത്തും

കാഴ്ച ശക്തിയില്ലാത്ത പ്രണയിനിയായി ഭാമ എത്തുന്നു. ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും.

Written by: Nihara
Subscribe to Filmibeat Malayalam

തന്റെ പുതിയ തെലുങ്ക് ചിത്രത്തില്‍ അന്ധയായി അഭിനയിക്കുകയാണ് ഭാമ. പ്രണയകഥ പറയുന്ന രാഗയില്‍ അഭിനയിക്കുന്നതിനായി ഭാമഅത്തരം സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു. ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കാര്യങ്ങള്‍ നേരില്‍ നിരീക്ഷിച്ചാണ് സംവിധായകനും ഭാമയും ഷൂട്ടിങ്ങ് ആരംഭിച്ചത്.

അന്ധയായ ഒരു പെണ്‍കുട്ടിയുടെ ശരീര ഭാഷ അറിയുന്നതിനായി സംവിധായകനും ഭാമയും അന്ധവിദ്യാലയം സന്ദര്‍ശിച്ചു. സംസാരിക്കുന്നതിനിടയില്‍ അവര്‍ കാണിക്കുന്ന ആംഗ്യങ്ങളില്‍ പലതും കുട്ടികളുടേത് പോലെയാണെന്ന് നേരിട്ട് നിരീക്ഷിച്ച് മനസ്സിലാക്കിയ ഭാമയ്ക്ക് കഥാപാത്രമായ് മാറാന്‍ അധികം കഷ്ടപ്പെടേണ്ടി വന്നില്ല.

 ചിത്രം

പ്രണയ കഥ പറയുന്ന ചിത്രം

സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ ഭാമ വേഷമിടുന്നത്. ദരിദ്ര കുടുംബത്തിലെ യുവാവുമായി പ്രണയത്തിലാകുന്നു. ഇരുവര്‍ക്കും കാഴ്ച ശക്തിയില്ല. എന്നാല്‍ അവരുടേതായ ലോകത്താണ് ഇരുവരും ജീവിക്കുന്നത്.

 പ്രണയമല്ല

പതിവുകാഴ്ചകളിലെ പ്രണയമല്ല

സാധാരണ കണ്ടുവരുന്ന സമ്പന്ന-ദരിദ്ര കുടുംബത്തിലെ പ്രണയമല്ല ചിത്രത്തിന്റെ യഥാര്‍ത്ഥ പശ്ചാത്തലമെന്ന് ഭാമ പറഞ്ഞു.

 കാലഘട്ടം

അന്‍പതുകളിലെ കാലഘട്ടം

1950 കളില്‍ നടന്ന കഥയാണ് ചിത്രം പറയുന്നത്. പഴയ കാലത്തെ വസ്ത്രധാരണമാണ് ചിത്രത്തിലേതെന്നും താരം വ്യക്തമാക്കി.

ഫെബ്രുവരിയില്‍ റിലീസ്

ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യും

ഇപ്പോള്‍ ഷൂട്ടിങ്ങ് അവസാന ഘട്ടത്തിലാണ്. ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. അത് കഴിഞ്ഞിട്ട് തനിക്ക് ബ്രേക്കെടുക്കണമെന്നും ഭാമ പറഞ്ഞു. ചിത്രത്തിലെ കഥാപാത്രമായ അനുവില്‍ നിന്നും മോചനം നേടണം. മലയാളത്തില്‍ നിന്നും നിരവധി ഓഫറുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും ഭാമ പറഞ്ഞു.

English summary
Bhama is all excited these days about a recent experience she had, playing a visually-challenged girl throughout her Kannada film Raaga, a love story.
Please Wait while comments are loading...

Malayalam Photos

Go to : More Photos