»   » വീട്ടില്‍ വച്ച് വളരെ രഹസ്യമായി നിശ്ചയം, പങ്കെടുത്തത് വെറും 16 പേര്‍, എന്തുകൊണ്ടെന്ന് ഭാവന പറയുന്നു

വീട്ടില്‍ വച്ച് വളരെ രഹസ്യമായി നിശ്ചയം, പങ്കെടുത്തത് വെറും 16 പേര്‍, എന്തുകൊണ്ടെന്ന് ഭാവന പറയുന്നു

Written by: Rohini
Subscribe to Filmibeat Malayalam

ഒടുവില്‍ സസ്‌പെന്‍സുകളെല്ലാം പൊളിച്ച് മലയാളത്തിന്റെ പ്രിയ നടി ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. കന്നട സിനിമയിലെ നിര്‍മാതാവായ നവീനാണ് ഭാവനയുടെ വരന്‍. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഈ ബന്ധം വിവാഹത്തിലേക്ക് കടക്കുന്നത്.

സസ്‌പെന്‍സ് പൊളിഞ്ഞു! ഭാവനയുടെ ജീവിതത്തിന് പുതിയ ട്വിസ്റ്റ്!

വളരെ രഹസ്യമായി വിവാഹ നിശ്ചയം നടത്താനായിരുന്നു ഭാവനയുടെയും നവീനിന്റെയും തീരുമാനം. എന്നാല്‍ പാപ്പരാസികള്‍ അറിയാതെ സിനിമാ ലോകത്ത് എന്തെങ്കിലും സംഭവിയ്ക്കുമോ.. വിവാഹ നിശ്ചയം രഹസ്യമാക്കിയതിനെ കുറിച്ച് ഭാവന പറയുന്നു...

ചെറിയ ചടങ്ങ്

ചെറിയ ചടങ്ങ്

ആഢംബരങ്ങള്‍ ഒഴിവാക്കി തൃശൂരിലെ ഭാവനയുടെ വീട്ടില്‍ വളരെ ലളിതമായിട്ടായിരുന്നു വിവാഹ നിശ്ചയ ചടങ്ങ് സംഘടിപ്പിച്ചത്. പരമ്പര കന്നട ആചാരപ്രകാരമുള്ള ചടങ്ങുകളില്‍ ഭാവനയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ 16ഓളം ആളുകള്‍ മാത്രമാണ് പങ്കെടുത്തത്.

വാര്‍ത്തയാക്കേണ്ട എന്ന് കരുതി

വാര്‍ത്തയാക്കേണ്ട എന്ന് കരുതി

ചടങ്ങുകള്‍ വാര്‍ത്തയാക്കേണ്ട എന്ന് കരുതിയാണ് വളരെ രഹസ്യമായി വച്ചത്. അതുകൊണ്ടാണ് ചടങ്ങുകള്‍ പുറത്തൊന്നും സംഘടിപ്പിക്കാതെ വീടിനകത്ത് വച്ച് തന്നെ നടത്തിയത്. എന്നാല്‍ എല്ലാം പുറത്തറിയുകയും ചെയ്തു എന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞു.

ആരെയും ക്ഷണിച്ചില്ല

ആരെയും ക്ഷണിച്ചില്ല

അടുത്ത കൂട്ടുകാരോട് പോലും വിവരം പറയുകയാണ് ചെയ്തത്. ആരെയും ക്ഷണിച്ചിട്ടില്ല. സിനിമയിലെയും ജീവിതത്തിലെയും ഭാവനയുടെ അടുത്ത സുഹൃത്തായ മഞ്ജു വാര്യര്‍ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു.

വിവാഹം അറിയിക്കും

വിവാഹം അറിയിക്കും

എന്നാല്‍ കല്യാണം എല്ലാവരെയും അറിയിച്ച് ആഘോഷമായിട്ട് തന്നെ നടത്തുമെന്ന് ഭാവന പറയുന്നു. അടുത്ത വര്‍ഷം മാത്രമേ വിവാഹം ഉണ്ടാകുകയുള്ളൂ. കരാറൊപ്പുവച്ച ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ ഭാവന.

പ്രണയ ഗോസിപ്പുകള്‍

പ്രണയ ഗോസിപ്പുകള്‍

നീണ്ട അഞ്ച് വര്‍ഷമായി താന്‍ പ്രണയത്തിലാണെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന തന്നെയാണ് പറഞ്ഞത്. എന്നാല്‍ കാമുകന്റെ പേര് പറയാന്‍ ഭാവന തയ്യാറായിരുന്നില്ല. അതോടെ കാമുകന്‍ അനൂപ് മേനോന്‍ ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. അത്തരം വ്യാജ പ്രചരണങ്ങളെ ചിരിയോടെയാണ് ഭാവന നേരിട്ടത്.

അഭിനയം തുടരും

അഭിനയം തുടരും

വിവാഹം കഴിഞ്ഞാലും നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ തുടര്‍ന്നഭിനയിക്കും എന്ന് ഭാവന നേരത്തെ വ്യക്തമാക്കിയതായിരുന്നു. മറ്റേതൊരു ജോലിയും പോലെ തന്നെയാണ് അഭിനയവും എന്നാണ് ഭാവന പറഞ്ഞിരുന്നത്.

നവീനെ കുറിച്ച്

നവീനെ കുറിച്ച്

നവീനുമായി അഞ്ച് വര്‍ഷത്തെ പരിചയം തനിക്കുണ്ടെന്ന് ഭാവന പറയുന്നു. ആദ്യ കന്നട ചിത്രമായ റോമിയോ നിര്‍മിച്ചത് അദ്ദേഹമാണ്. ആ പരിചയത്തില്‍ നിന്നാണ് ഈ ബന്ധം ഉണ്ടായത് എന്ന് ഭാവന വെളിപ്പെടുത്തി.

പരിമളമായി വന്നു

പരിമളമായി വന്നു

കമല്‍ സംവിധാനം ചെയ്ത നമ്മളാണ് ഭാവനയുടെ ആദ്യ ചിത്രം. ചേരി നിവാസിയായ പരിമളം എന്ന തേപ്പുകാരി പെണ്ണ് പ്രേക്ഷക ശ്രദ്ധ നേടി. ചിത്രത്തില്‍ ജിഷ്ണുവും സിദ്ധാര്‍ത്ഥ് ഭരതനുമായിരുന്നു നായകന്മാര്‍. ഭാവനയുടെ സംസാര ശൈലിയായിരുന്നു ചിത്രത്തിലേക്ക് ഭാവനയെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് കമല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആദ്യ ചിത്രത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പാരാമര്‍ശവും നേടിയിരുന്നു. തുടര്‍ന്ന് തമിഴിലും കന്നടയിലും ധാരാളം അവസരങ്ങള്‍ ലഭിച്ചതോടെ ഭാവന തെന്നിന്ത്യന്‍ നായികയായി മാറി.

English summary
Bhavana about her secret engagement
Please Wait while comments are loading...

Malayalam Photos

Go to : More Photos