»   » വിവാഹം ലളിതമായി മതിയെന്നാണ് ഭാവനയ്ക്കും നവീനിനും; വിവാഹ ഒരുക്കങ്ങളെ കുറിച്ച് ഭാവനയുടെ അമ്മ

വിവാഹം ലളിതമായി മതിയെന്നാണ് ഭാവനയ്ക്കും നവീനിനും; വിവാഹ ഒരുക്കങ്ങളെ കുറിച്ച് ഭാവനയുടെ അമ്മ

Written by: Rohini
Subscribe to Filmibeat Malayalam

നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ഭാവനയും വിവാഹിതയാകാന്‍ ഒരുങ്ങുന്നു. കന്നട സിനിമ നടനും നിര്‍മാതാവുമായ നവീനാണ് വരന്‍. മാര്‍ച്ച് ഒമ്പതിന് ഭാവനയുടെ തൃശ്ശൂരിലുള്ള വീട്ടില്‍ വച്ച് വളരെ ലളിതമായി വിവാഹ നിശ്ചയം നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് നിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്.

വീട്ടില്‍ വച്ച് വളരെ രഹസ്യമായി നിശ്ചയം, പങ്കെടുത്തത് വെറും 16 പേര്‍, എന്തുകൊണ്ടെന്ന് ഭാവന പറയുന്നു

വിവാഹം നിശ്ചയം പോലെ തന്നെ വിവാഹവും വളരെ ലളിതമായിരിക്കും എന്നാണ് അറിയുന്നത്. ഭാവനയ്ക്കും നവീനിനും ലളിതമായ വിവാഹത്തോടാണ് താത്പര്യം എന്ന് ഭാവനയുടെ അമ്മ പുഷ്പ പറയുന്നു.

വിവാഹം നീണ്ടു പോകാന്‍ കാരണം

വിവാഹം നീണ്ടു പോകാന്‍ കാരണം

വിവാഹ നിശ്ചയം മാര്‍ച്ച് മൂന്നിന് നടത്താനായാരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കുടുംബത്തില്‍ ഒരു മരണം നടന്നത് കാരണം മാര്‍ച്ച് ഒന്‍പതിലേക്ക് നീട്ടി. വിവാഹവും പല കാരണങ്ങള്‍ കൊണ്ടും നീണ്ടു പോകുകയായിരുന്നു. ഭാവനയുടെ അച്ഛന്റെ മരണവും നവീനിന്റെ അമ്മയുടെ മരണവുമൊക്കെ കാരണമാണ്.

വിവാഹമല്ല, വിവാഹ നിശ്ചയമാണ് നടന്നത്

വിവാഹമല്ല, വിവാഹ നിശ്ചയമാണ് നടന്നത്

കുടുംബത്തില്‍ മരണം നടന്നത് കൊണ്ട് ചടങ്ങുകളൊന്നും ഇല്ലാതെ വിവാഹ നിശ്ചയം നടത്താനായിരുന്നു താത്പര്യം. ബെഗലൂരില്‍ സെറ്റില്‍ഡായ തെലുങ്കരാണ് നവീനിന്റെ കുടുംബം. അവര്‍ക്ക് അവരുടേതായ രീതിയില്‍ ചില ചടങ്ങുകള്‍ ഉണ്ടായിരുന്നു. അത് കാരണം വിവാഹമാണ് നടന്നത് എന്ന് ചിലര്‍ തെറ്റിദ്ധരിച്ചു. എന്നാല്‍ വിവാഹ നിശ്ചയമാണ് മാര്‍ച്ച് ഒമ്പതിന് നടന്നത്.

രഹസ്യമായി നടത്താനായിരുന്നു പദ്ധതി

രഹസ്യമായി നടത്താനായിരുന്നു പദ്ധതി

വിവാഹ നിശ്ചയം വളരെ രഹസ്യമായി നടത്തിയിട്ട്, വിവാഹം എല്ലാവരെയും അറിയിക്കാം എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഫോട്ടോ ലീക്കായതോടെ എല്ലാം മാറിമറിഞ്ഞു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തത്. മഞ്ജു വാര്യരും സംയുക്ത വര്‍മയും വിവരമറിഞ്ഞ് വന്നു. ബാക്കി എല്ലാവരോടും വിവരം പറയുകയായിരുന്നു.

വിവാഹത്തിന്റെ ഒരുക്കങ്ങള്‍

വിവാഹത്തിന്റെ ഒരുക്കങ്ങള്‍

ഈ വര്‍ഷം അവസാനത്തോടെ വിവാഹം ഉണ്ടാവും. ഒരുക്കങ്ങളൊന്നും ആയിട്ടില്ല. ലളിതമായി മതി വിവാഹ ചടങ്ങുകള്‍ എന്നാണ് ഇരുകൂട്ടരുടെയും താത്പര്യം. നവീനിന്റെ ബന്ധുക്കള്‍ക്കെല്ലാം വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. അതുകൊണ്ട് റിസപ്ഷന്‍ ഉണ്ടാവും. ഭാവനയ്ക്ക് ഇപ്പോള്‍ കരാറൊപ്പുവച്ച ചിത്രങ്ങള്‍ തീര്‍ക്കേണ്ടതുണ്ട്. അതനുസരിച്ചായിരിക്കും വിവാഹ തിയ്യതി തീരുമാനിക്കുന്നത്.

ഭാവനയുടെ പ്രണയത്തെ കുറിച്ച് അമ്മ

ഭാവനയുടെ പ്രണയത്തെ കുറിച്ച് അമ്മ

2012 ല്‍ റെമോ എന്ന കന്നട ചിത്രത്തില്‍ ഭാവന അഭിനയിച്ചിരുന്നു. ആ ചിത്രത്തിന്റെ നിര്‍മാതാവാണ് നവീന്‍. ഇരുവര്‍ക്കും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടായിരുന്നു. എന്നാല്‍ നടക്കുമ്പോള്‍ നടക്കട്ടെ എന്ന ഭാവത്തില്‍ ഭാവന ഒഴിഞ്ഞു മാറി നില്‍ക്കുകയായിരുന്നു. പിന്നീട് ഞാനാണ് വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ നടത്തിയത്- ഭാവനയുടെ അമ്മ പറഞ്ഞു.

English summary
Bhavana and Naveen want a simple wedding, says the actress' mom
Please Wait while comments are loading...

Malayalam Photos

Go to : More Photos