twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓസ്‌കാര്‍: റെഡ്‌മെയ്ന്‍ മികച്ച നടന്‍, ജൂലിയാന മൂര്‍ മികച്ച നടി

    By Aswathi
    |

    ലോസ് ആഞ്ചല്‍സ്: 87- ആമത് ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദി തിയറി ഓഫ് എവരിതിങ് എന്ന ചിത്രത്തിലെ അഭിനയത്തിന് എഡ്ഡി റെഡ്‌മെയ്ന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റില്‍ ആലീസ് എന്ന ചിത്രത്തിലെ കഥാപാത്രത്തെ അനശ്വരമാക്കിയ ജൂലിയാന മൂറാണ് മികച്ച നടി

    ഒമ്പത് നാമനിര്‍ദ്ദേശവുമായെത്തിയ ബേഡ്മാനാണ് മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ബേഡ്മാന്‍ ഒരുക്കിയ അലക്‌സാന്ദ്രോ ജി ഇനാരിറ്റുവാണ് മികച്ച സംവിധായകന്‍. ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

    oscar

    മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം പോളിഷ് സംവിധായകനായ പവല്‍ പൗലികോവ്‌സ്‌കി ബ്ലാക്ക് ആന്റ് വൈറ്റില്‍ ഒരുക്കിയ ഇഡ എന്ന സിനിമയ്ക്ക് ലഭിച്ചു. വിപ്‌ലാഷിലെ അഭിനയത്തിന് ജെ കെ സിമ്മണ്‍സ് മികച്ച സഹനടനായി.

    ബോയ്ഹുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാട്രീഷ്യ ആര്‍ക്കെറ്റ് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. 11 വര്‍ഷം കൊണ്ട് ചിത്രീകരിച്ച് ചരിത്രം കുറിച്ച ബോയ്ഹുഡില്‍ 11 വര്‍ഷവും ഈ സിനിമയില്‍ അഭിനയിക്കുകയായിരുന്നു.

    English summary
    The dark comedy 'Birdman' held up a mirror to Hollywood and its struggling actors and received in return the film industry's highest recognition on Sunday, the Academy Award for best picture.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X