» 

ആടുജീവിതത്തിനായി പൃഥ്വി 20കിലോ കുറയ്ക്കുന്നു!

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍ അഭിപ്രായം     മെയില്‍

Prithviraj
അടുത്തകാലത്ത് ഏറ്റവും മികച്ച അഭിപ്രായം നേടിയ സാഹിത്യസൃഷ്ടികളിലൊന്നായ ആടുജീവിതം എന്ന നോവല്‍ സിനിമയാകുന്നു. സംവിധായകന്‍ ബ്ലെസ്സിയാണ് ബെന്യാമിന്റെ ആടുജീവിതത്തിന് ചലച്ചിത്രഭാഷ്യമൊരുക്കുന്നത്. ഗള്‍ഫിലെ മരുഭൂമിയില്‍ ആടുകളുടെ കാവല്‍ക്കാരനായി നരകതുല്യമായ ജീവിതം നയിക്കേണ്ടിവന്ന ചെറുപ്പക്കാരന്റെ കഥ വായിച്ചവര്‍ക്കാര്‍ക്കും മറക്കാന്‍ കഴിയില്ല. ഈ ചിത്രം ചലച്ചിത്രമാകുമ്പോള്‍ വായനാസുഖത്തേക്കാളേറെ സൗന്ദര്യമുണ്ടാകുമോയെന്ന് നോവല്‍ വായിച്ച ഏതൊരാളും ചിന്തിച്ചുപോകും.

കുറച്ച് മുമ്പുതന്നെ ആടുജീവിതം സിനിമയാക്കുന്നകാര്യം ബ്ലസ്സി ആലോചിച്ചിരുന്നു. എന്നാല്‍ അതിനിടയിലാണ് അദ്ദേഹം കളിമണ്ണ് എന്ന ചിത്രത്തിന്റെ തിരക്കുകളിലായത്. കളിമണ്ണിന്റെ ചിത്രീകരണം ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. കളിമണ്ണിന്റെ ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ആടുജീവിതം തുടങ്ങുമെന്നാണ് സൂചന.

ആടുജീവിതം സിനിമയാക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. മനുഷ്യനും മൃഗവും ഒരുപോലെയായിത്തീരുന്ന അവസ്ഥയാണ് ആ നോവലില്‍ ഞാന്‍ കണ്ടത്. ആ അനുഭവത്തെ അതിന്റെ തീവ്രത ഒട്ടും കുറയാതെ സിനിമയിലേയ്ക്ക് പകര്‍ത്തുകയെന്നത് ശരിയ്ക്കും വലിയ വെല്ലുവിളിയായിരിക്കും- ബ്ലെസ്സി പറയുന്നു.

പൃഥ്വിരാജാണ് ചിത്രത്തില്‍ നായകനായെത്തുകയെന്ന് അറിയുന്നു. വളരെ പ്രതീക്ഷയുള്ള ഈ ചിത്രത്തിനായി പൃഥ്വി ദീര്‍ഘനാളത്തെ ഡേറ്റ് മാറ്റിവെയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആടുജീവിതം നയിച്ച മുജീബ് ആകാനായി പൃഥ്വി ശരീരഭാരം 20കിലോ കുറയ്ക്കാനുള്ള ഒരുക്കത്തിലാണത്രേ.

കോണ്‍ഫിഡന്റ് ഗ്രൂപ്പാണ് ആടുജീവിതം നിര്‍മ്മിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മറ്റുതാരങ്ങള്‍ ആരൊക്കെയാകുമെന്നകാര്യത്തിലും ഇതേവരെ വ്യക്തമായ അറിവില്ല.

Read more about: blessy, prithviraj, aadujeevitham, director, actor, bennyamin, ബ്ലെസ്സി, പൃഥ്വിരാജ്, ആടുജീവിതം, ബെന്യാമിന്‍, നോവല്‍
English summary
Blessy to make a film based on Bennyamin's popular novel Aadujeevitham with Prthviraj in lead role.
Please Wait while comments are loading...
Your Fashion Voice

Malayalam Photos

Go to : More Photos