twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബ്ലസി 'ആടുജീവിതം' ഉപേക്ഷിച്ചു

    By Aswathi
    |

    2009ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല നോവലിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ ബ്ലസി സിനിമയാക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യം പൃഥ്വിരാജാണ് നോവലിലെ കേന്ദ്ര കഥാപാത്രമായ നജീബിന് രൂപം നല്‍കുന്നത് എന്നാണ് വാര്‍ത്തകള്‍ വന്നിരുന്നതെങ്കിലും പിന്നീട് മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്ന് കേട്ടു.

    എന്നാല്‍ ഇപ്പോള്‍, മോഹന്‍ലാലുമില്ല പൃഥ്വിരാജുമില്ല. എന്തിന് ബ്ലസി അങ്ങൊനൊരു ചിത്രമേ എടുക്കുന്നില്ല. ആടുജീവിത സിനിമയാക്കാനുള്ള ശ്രമം ബ്ലസി ഉപേക്ഷിച്ചത്രെ. ചില സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് ചിത്രത്തില്‍ നിന്ന് ബ്ലസി പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയധികം പേര്‍ വായിച്ച നോവലിന്റെ മൂലകഥയില്‍ മാറ്റവരുത്തി ദൃശ്യവത്കരിക്കാന്‍ കഴില്ല എന്ന തിരിച്ചറിവും പിന്മാറാന്‍ കാരണമാവാം.

    Blessy and Aadujeevitham

    വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണ സാഹചര്യങ്ങളില്‍ മൂന്നിലേറെ വര്‍ഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ ആടുജീവിതം. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ അനുഭവങ്ങളെ ആധാരമാക്കിയുള്ളതെങ്കിലും ആടുജീവിതം വെറുമൊരു ജീവിതകഥയല്ലെന്ന് ഗ്രന്ഥകര്‍ത്താവ് തന്നെ പറഞ്ഞിട്ടുണ്ട്. അത്രയേറെ ആത്മാവില്‍ തൊട്ടെഴുതിയിരിക്കുന്നു കൃതി.

    എന്തായാലും ബ്ലസി ആടുജീവിതം ഒരുക്കുന്നില്ല. അതേസമയം ആടുജീവിതത്തിന് സമാനമായ, ഗള്‍ഫ് ദുരന്തകഥയെ ആസ്പദമാക്കി എഴുതിയ 'അറേബ്യന്‍ അടിമ' എന്ന നോവല്‍ ഡോ. ജിആര്‍ ബിനോയ് ദുശ്യവത്കരിക്കുന്നു. പുസ്തകത്തിന്റെ കര്‍ത്താവ് നിസ്സാമുദ്ദീന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മരുഭൂമിയില്‍ അകപ്പെട്ടു പോകുന്ന ഉണ്ണി എന്ന ചെറുപ്പക്കാരന്റെ കഥയാണ് നോവല്‍.

    English summary
    Blessy give up the cinematic version of Benyamin's Aadujeevitham.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X