» 

മരുഭൂമിയിലെ പ്രണയകഥയുമായി കാമല്‍ സഫാരി

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

സംവിധായകന്‍ ജയരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് കാമല്‍ സഫാരി. പുതുമുഖങ്ങളായ അരുണ്‍ ശങ്കര്‍, പങ്കജ മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ നായികാനായകന്മാരായി എത്തുന്നത്. മരുഭൂമിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. പുഷ്‌കര്‍, ജയ്‌സാല്‍മിര്‍, ജോധ്പൂര്‍ തുടങ്ങി രാജസ്ഥാനിലെ മനോഹരമായ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

രാജസ്ഥാനിലെ രജപുത് യുവാവിനെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ കഥപറയുന്ന ചിത്രത്തില്‍ പുഷ്‌കര്‍ മേളയുള്‍പ്പെടെ ഇന്ത്യയുടെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളായ പല ഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവേ കാണുന്ന പ്രണയകഥകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് കാമല്‍ സഫാരിയെന്ന് ജയരാജ് പറയുന്നു. നായികയെ പ്രണയിച്ചു വീഴ്ത്തുന്ന നായകനും ഒടുക്കം കാമുകിയും കാമുകനും ഒന്നിയ്ക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് മിക്ക പ്രണയകഥകളുടെയും പ്രമേയം. എന്നാല്‍ ഈ ചിത്രം തീര്‍ത്തും വ്യത്യസ്തമായ ഒരു കഥ വളരെ പുതുമയുള്ള രീതിയില്‍ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്- ജയരാജ് പറയുന്നു.

ഈ ചിത്രത്തിലെ നായിക മംഗലാപുരത്ത് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ്. ഒരു വിവാഹച്ചടങ്ങല്‍ പങ്കെടുക്കാനായി അവര്‍ പതിനഞ്ചു ദിവസത്തേയ്ക്ക് രാജസ്ഥാനിലേയ്ക്ക് യാത്രപോവുകയാണ്. അവിടെവച്ച് രാജസ്ഥാനിയായ ഒരു യുവാവിനെ കണ്ടുമുട്ടുകയും അയാളോട് അവള്‍ക്ക് പ്രണയം തോന്നുകയുമാണ്. പരിചയമില്ലാത്ത ആ സ്ഥലത്തുവെച്ച് പണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിലുള്ളത്-സംവിധായകന്‍ വിവരിക്കുന്നു.

പുതുമുഖതാരങ്ങളെക്കൂടാതെ ശേഖര്‍ മേനോന്‍, വിഷ്ണു മോഹന്‍, ടിനി ടോം, ഹഷിം, നേഹ രമേഷ്, സബിത ജയരാജ് തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുന്‍കാലചിത്രങ്ങളായ ജോണി വാക്കര്‍, ഹൈവേ, ജനം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടന്‍ കമല്‍ ഗൗര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. നായകന്റെ മൂത്ത സഹോദരനായിട്ടാണ് ഗൗര്‍ എത്തുന്നത്. ഈ ചിത്രത്തിലും ഗൗറിന് വില്ലന്‍ വേഷം തന്നെയാണ്. തോമസ് തോപ്പില്‍ക്കുടിയാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കൈതപ്രത്തിന്റെ വരികള്‍ക്ക് മകന്‍ ദീപാങ്കുരന്‍ സംഗീതം നല്‍കുന്നു.

രാജസ്ഥാന്റെ സൗന്ദര്യം ഒപ്പിയെടുക്കുന്ന അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ന്യൂ ജനറേഷന്‍ സിനിമയുടെ ബാനറില്‍ ജയരാജും റജിമേനോന്‍ കപ്പപറമ്പിലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more about: jayaraj, camel safari, arun sankar, pankaja menon, rajasthan, shooting, ജയരാജ്, കാമല്‍ സഫാരി, ശേഖര്‍ മേനോന്‍, ടിനി ടോം, സബിത ജയരാജ്
English summary
Camel Safari is the upcoming movie directed by Jayaraj. Fresh faces Arun Sankar and Pankaja Menon are seen playing the lead characters

Malayalam Photos

Go to : More Photos