twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖര്‍ സല്‍മാന്റെ ക്വാളിറ്റിയെ കുറിച്ച് ക്യാപ്റ്റന്‍ രാജു പറയുന്നു

    By Aswathi
    |

    വാപ്പച്ചിയടൈ എല്ലാ ഗുണവും പകര്‍ന്നുകിട്ടിയ മകനാണ് ദുല്‍ഖര്‍ സല്‍മന്‍. അഭിനയത്തിലാണെങ്കിലും വ്യക്തി ജീവിത്തിലാണെങ്കിലും. അത് നേരിട്ട് അനുഭവിച്ചറിഞ്ഞയാളാണ് നടന്‍ ക്യാപ്റ്റന്‍ രാജു. ഈ സംഭവം നടക്കുന്നത് കുറച്ച് കാലങ്ങള്‍ക്ക് മുമ്പാണ്. അന്ന് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തിയിട്ടില്ല. വിവാഹവും കഴിഞ്ഞിട്ടില്ല. പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചെന്നൈയിലാണ് താമസം.

    ഒരു റംസാന്‍ ദിവസം തന്റെ പുതിയ സിനിമയുടെ ഡബ്ബിങ് ആവശ്യത്തിന് വേണ്ടി ക്യാപറ്റന്‍ രാജു ചന്നൈയിലേക്ക് പോയിരുന്നു. മമ്മൂട്ടി ചെന്നൈയില്‍ ഉണ്ടാകും എന്ന് കരുതി റംസാന്‍ ആശംസകള്‍ നേരാനാണ് ക്യാപറ്റന്‍ രാജു ചെന്നൈയിലെ നടന്റെ വസതിയിലേക്ക് വിളിച്ചത്. ഫോണെടുത്തത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. ഉമ്മയും വാപ്പച്ചിയും എറണാകുളത്ത് പോയിരിക്കുകയാണെന്നും ഇപ്പോള്‍ താനും ഇത്താത്തയും മാത്രമേ ഉള്ളൂ എന്നും ദുല്‍ഖര്‍ പറഞ്ഞു.

    captain-raju-dulquar

    എന്തായാലും പറയാന്‍ വന്ന റംസാന്‍ ആശംസകള്‍ ക്യാപറ്റന്‍ രാജു ദുല്‍ഖറിന് നേര്‍ന്നു. പിന്നെ ഓരോന്ന് ചോദിച്ച് ദുല്‍ഖര്‍ കുശലാന്വേഷണം നടത്തിയത്ര. ഇപ്പോള്‍ ചെന്നൈയില്‍ വന്ന കാര്യവും മറ്റുമൊക്കെ ചോദിച്ചു. അപ്പോള്‍ ദുല്‍ഖര്‍ റംസാന്‍ ആഘോഷത്തിന്റെ ഭാഗമായി ക്യാപ്റ്റന്‍ രാജുവിനെ വീട്ടിലേക്ക് ക്ഷണിച്ചു. ബിരിയാണി കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞു. എന്റെ കൂടെ പ്രൊഡ്യൂസറും സംവിധായകനുമൊക്കെയുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പിന്മാറന്‍ ശ്രമിച്ചെങ്കുലും ദുല്‍ഖര്‍ വിടുന്ന മട്ടില്ല.

    അങ്ങനെ ക്യാപ്റ്റന്‍ രാജുവും സംഘവും മമ്മൂട്ടിയുടെ ചെന്നൈയിലെ വസിതിയേക്ക് പോയി. അന്ന് കഴിച്ച ബിരിയാണിയുടെ രുചിയേക്കാള്‍ ഹൃദ്യമായിരുന്നു ദുല്‍ഖറിന്റെ ക്ഷണവും അവിടെ ചെന്നപ്പോഴുള്ള പെരുമാറ്റവും എന്ന് ക്യാപ്റ്റന്‍ രാജു പറയുന്നു. ദുല്‍ഖര്‍ അന്ന് ചെറിയ പയ്യനായിരുന്നു. മമ്മൂട്ടി ഇല്ലാത്തപ്പോഴും വാപ്പച്ചിയുടെ സഹപ്രവര്‍ത്തകരോട് ഇത്ര നന്നായി പെരുമാറാന്‍ കഴിഞ്ഞത് ദുല്‍ഖറിന്റെ ക്വാളിറ്റിയാണ്.

    ഇക്കാര്യം താന്‍ ഇതുവരെ മമ്മൂട്ടിയോട് പറഞ്ഞിട്ടില്ലെന്നും ക്യാപറ്റന്‍ രാജു പറയുന്നു. ദുല്‍ഖര്‍ പറഞ്ഞ് മമ്മൂട്ടി അറിഞ്ഞോ എന്ന കാര്യം എനിക്കറിയില്ല- ക്യാപ്റ്റന്‍ രാജു

    കടപ്പാട്: നാന

    English summary
    Captain Raju telling about Dulquar Salman's quality
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X