» 

15 കാരിയായ അമ്മയായി ചാന്ദ്‌നി വീണ്ടുമെത്തുന്നു

Posted by:
Give your rating:

തിരുവനന്തപുരം: സെല്ലുലോയ്ഡ് എന്ന സിനിമയിലെ അമ്പിളിച്ചന്തമായി മലയാള സിനിമയിലേക്ക് കടന്നു വന്ന ചാന്ദ്‌നി ശക്തമായ മറ്റൊരു വേഷത്തിലൂടെ വീണ്ടും എത്തുന്നു. 15 വയസ്സുള്ള വിധവയായ അമ്മയുടെ റോളിലാണ് ചാന്ദ്‌നി വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിലേത്ത് വരുന്നത്.

സെല്ലുലോയ്ഡ് എന്ന സിനിമയില്‍ മലയാളത്തിന്റെ ആദ്യ നായിക റോസിയെ അനശ്വരമാക്കിയ നടിയാണ് ചാന്ദ്‌നി. വിനോദ് മങ്കര സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഒറ്റ മന്ദാരം' എന്ന സിനിമയിലൂടെയാണ് ചാന്ദ്‌നി വീണ്ടും എത്തുന്നത്.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ ആര്‍ വിനയന്‍ എഴുതിയ കവര്‍ സ്റ്റോറിയാണ് സിനിമക്ക് പ്രചോദനം. സ്വന്തം ചേച്ചിയുടെ ഭര്‍ത്താവിനെ വിവാഹം കഴിക്കേണ്ടി വരികയും 15-ാം വയസ്സില്‍ അമ്മയാകേണ്ടിയും വന്ന ഒരു പെണ്‍കുട്ടി. ഉടന്‍ തന്നെ അവള്‍ വിധവയാവുകയും ചെയ്തു. അന്യ ദേശത്ത് നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ ജീവിത കഥയാണ് കെ ആര്‍ വിനയന്‍ മാതൃഭൂമിയില്‍ എഴുതിയത്.

പാപ്പിലോണിയ വിഷന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. സജിത മഠത്തിലും പ്രേം കുമാറും ആണ് പ്രധാനപ്പെട്ട മറ്റ് രണ്ട് വേഷങ്ങള്‍ ചെയ്യുന്നത്. ഒഎന്‍വി കുറുപ്പിന്റെ വരികള്‍ക്ക് രമേശ് നാരായണ്‍ ആണ് സംഗീതം പകരുക.

കരയിലേക്ക് ഒരു കടല്‍ ദൂരം എന്ന സിനിമക്ക് ശേഷമാണ് വിനോദ് മങ്കര ഒറ്റമന്ദാരം ചെയ്യുന്നത്.

Read more about: celluloid, heroin, sajitha madathil, director, സെല്ലുലോയ്ഡ്, നായിക, സജിത മഠത്തില്‍, സംവിധായകന്‍
English summary
Chandni in new look in Vinod Mankara's Ottamandaram.
Please Wait while comments are loading...

Malayalam Photos

Go to : More Photos
 
X

X
Skip Ad
Please wait for seconds

Bringing you the best live coverage @ Auto Expo 2016! Click here to get the latest updates from the show floor. And Don't forget to Bookmark the page — #2016AutoExpoLive