twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിറകൊടിഞ്ഞ കിനാവുകള്‍ കാണാന്‍ അഞ്ച് കാരണങ്ങള്‍

    By Aswathi
    |

    1996 ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ചിരിച്ച ഒരു ഡയലോഗാണ് 'അവിടെ പാലുകാച്ചല്‍ ഇവിടെ കല്യാണം. പാലുകാച്ചല്‍ കല്യാണ്, പാലുകാച്ചല്‍ കല്യാണം' അംബുജാക്ഷന്റെ നോവല്‍ സിനിമയാക്കാത്തതില്‍ അന്ന് ഏതെങ്കിലും ആരാധകന് വിഷമം തോന്നിയെങ്കില്‍, പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അത് സംഭവിയ്ക്കുന്നു.

    ശ്രീനിവാസനെയും കുഞ്ചാക്കോ ബോബനെയും റിമ കല്ലിങ്കലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകള്‍. ചിത്രം ഇന്ന്, മെയ് ഒന്നിന് തിയേറ്ററുകളിലെത്തുന്നു. ചിറകൊടിഞ്ഞ കിനാവുകള്‍ കാണാന്‍ ഇതാ അഞ്ച് കാരണങ്ങള്‍,

    അഴകിയ രാവണന്റെ ബാക്കിപത്രം

    ചിറകൊടിഞ്ഞ കിനാവുകള്‍ കാണാന്‍ അഞ്ച് കാരണങ്ങള്‍

    1996 ല്‍ പുറത്തിറങ്ങി കമലിന്റെ അഴകിയ രാവണന്‍ എന്ന ചിത്രത്തിലെ ഒരു ഹാസ്യ രംഗമാണ് ഇന്നൊരു സംഭവമാക്കുന്നത്. മലയാള സിനിമയില്‍ ആദ്യമായിട്ടാണ്, സിനിമയ്ക്കകത്തെ ഒരു കഥ, വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയാക്കുന്നത്.

    ശ്രീനിവാസന്‍

    ചിറകൊടിഞ്ഞ കിനാവുകള്‍ കാണാന്‍ അഞ്ച് കാരണങ്ങള്‍

    അഴകിയ രാവണനിലെ ശ്രീനിവാസന്റെ അംബുജാക്ഷന്‍ എന്ന കഥാപാത്രം വേഷം കൊണ്ടും സംഭാഷണശൈലികൊണ്ടും അന്ന് തന്നെ പ്രേക്ഷകരുടെ മനസ്സില്‍ കടന്നുകൂടിയിരുന്നു. കാലത്തിന്റേതായ യാതൊരു മാറ്റവുമില്ലാതെ, അതേ ഭാവത്തിലും രൂപത്തിലും ശ്രീനിവാസന്‍ വീണ്ടും അവതരിക്കുകയാണ് ഈ ചിത്രത്തില്‍

    കുഞ്ചാക്കോ ബോബന്റെ ഇരട്ട വേഷം

    ചിറകൊടിഞ്ഞ കിനാവുകള്‍ കാണാന്‍ അഞ്ച് കാരണങ്ങള്‍

    ചിത്രത്തില്‍ വില്ലനായും നായകനായും കുഞ്ചാക്കോ ബോബന്‍ എത്തുന്നുണ്ട്. അതില്‍ തന്നെ വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകളും ചാക്കോച്ചന്‍ സ്വീകരിക്കുന്നു. അഴകിയ രാവണ്‍ ഇറങ്ങുന്ന കാലത്തെ ചോക്ലേറ്റ് പയ്യനാണ് ചാക്കോച്ചന്‍. ഇന്നദ്ദേഹത്തെ നായകനും വില്ലനുമാക്കാന്‍ എന്തെങ്കിലും കാരണമുണ്ടോ എന്ന് സിനിമ കണ്ടറിയണം.

    റിമയും ചാക്കോച്ചനും

    ചിറകൊടിഞ്ഞ കിനാവുകള്‍ കാണാന്‍ അഞ്ച് കാരണങ്ങള്‍

    വിവാഹ ശേഷം റിമ കല്ലിങ്കല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകള്‍. ഇതാദ്യമായാണ് ചാക്കോച്ചനും റിമയും ജോഡി ചേരുന്നത്. ചാക്കോച്ചന്‍ തയ്യല്‍ക്കാരനായെത്തുന്ന ചിത്രത്തില്‍ സുമതിയായിട്ടാണ് റിമ എത്തുന്നത്. ഇരുവര്‍ക്കുമിടയിലെ കെമിസ്ട്രി ചിത്രത്തിന്റെ പാട്ടുകളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് ഏറെ രസിച്ചു

    മറ്റ് കാരണങ്ങള്‍

    ചിറകൊടിഞ്ഞ കിനാവുകള്‍ കാണാന്‍ അഞ്ച് കാരണങ്ങള്‍

    പ്രവീണ്‍ എസ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജോയ് മാത്യു, മുരളി ഗോപി, സൃന്ദ അഷബ്, ജാക്കോബ് ഗ്രിഗറി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എസ് വിദ്യയും മഹേഷ് നാരായണനും ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

    English summary
    Chirakodinja Kinavukal, the spoof movie which stars Sreenivasan, Kunchacko Boban and Rima Kallingal in the lead roles, will hit the theatres today. The movie is directed by debutante Santhosh Viswanath and penned by Praveen S.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X