»   » ''പുലിമുരുകന്റെ വിജയം കാണാന്‍ അവളില്ലാതെ പോയി''

''പുലിമുരുകന്റെ വിജയം കാണാന്‍ അവളില്ലാതെ പോയി''

Written by: Pratheeksha
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡുകളോടെ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ ഇനിയും തിയറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ ചിത്രത്തിന്റെ വിജയം കാണാന്‍ തന്റെ പ്രിയപ്പെട്ടവള്‍ ഇല്ലാതെ പോയതിന്റെ വിഷമത്തിലാണ് ചിത്രത്തിന്റെ ക്യാമറാമാന്‍ ഷാജികുമാര്‍ ..15 വര്‍ഷത്തിനുള്ളില്‍ 40 ലധികം ചിത്രങ്ങളുടെ ക്യാമറാമാനായി പ്രവര്‍ത്തിച്ച ഷാജി പുലിമുരുകന്റെ ചരിത്രവിജയം കാണാന്‍ ഭാര്യ സ്മിത അടുത്തുണ്ടായിരുന്നെങ്കിലെന്ന് ആശിക്കുന്നു.

ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ചും അതില്‍ നിന്നും കരകേറാന്‍ സഹായിച്ച സംവിധായകന്‍ വൈശാഖിനെ കുറിച്ചുമെല്ലാം പറയുകയാണ് ഷാജികുമാര്‍ .മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് ഷാജി കുമാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഷാജിയുടെ ക്യാമറയിലൂടെ കണ്ട ചിത്രങ്ങള്‍

ഷാജിയുടെ ക്യാമറയിലൂടെ കണ്ട ചിത്രങ്ങള്‍


റെഡ് ചില്ലീസ് ,പോക്കിരി രാജ,നരന്‍,സൗണ്ട് തോമ ,റിങ് മാസ്റ്റര്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളുടെ ക്യാമറാമാന്‍ ഷാജികുമാറായിരുന്നു. പുലിമുരുകന്റെ സംവിധായകന്‍ വൈശാഖിനൊപ്പം അഞ്ചു സിനിമകള്‍ ചെയ്തിട്ടുണ്ട്.

ഭാര്യയുടേ വേര്‍പാട്

ഭാര്യയുടേ വേര്‍പാട്

2014ല്‍ സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലാണ് ഭാര്യ സ്മിതയുടെ വേര്‍പാട്. അര്‍ബുദം ബാധിതതായി മരണത്തിനു കീഴടങ്ങുകയായിരുന്നു. തകര്‍ന്നു പോയ താന്‍ അന്നു മുതല്‍ സിനിമ ഉപേക്ഷിക്കുകയായിരുന്നെന്നു ഷാജികുമാര്‍ പറയുന്നു

അവര്‍ തിരിച്ചു വിളിച്ചു

അവര്‍ തിരിച്ചു വിളിച്ചു

വീട്ടിലിരുന്നു തകര്‍ന്നു പോയ തന്നെ സുഹൃത്തുക്കളും സംവിധായകരുമായ വൈശാഖും റാഫിയും അജയ് വാസുദേവനും തിരിച്ചു വിളിക്കുകയായിരുന്നു .വൈശാഖ് തന്നെ വിളിച്ചില്ലായിരുന്നില്ലെങ്കില്‍ പുലിമുരുന്റെ ഭാഗമാവാന്‍ താനുണ്ടാവുമായിരുന്നില്ല

കുട്ടികള്‍ പറയും അമ്മ ഉണ്ടായിരുന്നെങ്കിലെന്ന്

കുട്ടികള്‍ പറയും അമ്മ ഉണ്ടായിരുന്നെങ്കിലെന്ന്

പുലിമുരുകന്റെ വിജയം കാണാന്‍ അമ്മ കൂടെ ഉണ്ടാിയിരുന്നെങ്കിലെന്ന് മക്കളും ഇടക്കിടെ പറയാറുണ്ടെന്ന് ഷാജി കുമാര്‍ .മലയാളത്തിലെ ഏറ്റവും വലിയ സിനിമയുടെ ക്യാമറാമാന്‍ തങ്ങളുടെ അച്ഛനാണെന്ന് അവര്‍ക്ക് അഭിമാനത്തോടെ പറയാമല്ലോ എന്നും ഷാജി കുമാര്‍ ചോദിക്കുന്നു

മോഹന്‍ലാല്‍ ചിത്രങ്ങള്‍

മോഹന്‍ലാല്‍ ചിത്രങ്ങള്‍

മൂന്നു മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ഷാജികുമാര്‍ സംവിധായകനായിട്ടുണ്ട്. പുലിമുരുകനു പുറമേ ബാബ കല്യാണിയുടെയും നരന്റെയും ക്യാമറാമാന്‍ ഇദ്ദേഹമായിരുന്നു. രണ്ടു ചിത്രങ്ങളുടെ ഷൂട്ടിങ് കാട്ടിലും മഴയിലും ഒഴുക്കിലുമൊക്കെയായിരുന്നു. നരന്‍ എന്ന ചിത്രത്തിന്‍െ ഷൂട്ടിങ് നല്ല ഒഴുക്കുളള പുഴയിലും പുലിമുരുകനില്‍ വെളളച്ചാട്ടത്തിനു സമീപത്തുമൊക്കെയായിരുന്നു ചിത്രീകരണമെന്ന് ഷാജി കുമാര്‍ പറയുന്നു.

English summary
cinematographer shaji kumar says about box office hit movie pulimurukan's victory .
Please Wait while comments are loading...

Malayalam Photos

Go to : More Photos