twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കണ്ണുംചിമ്മി...കോപ്പിയടിച്ചില്ലെന്ന് ഗോപീസുന്ദര്‍

    |

    മലയാള ചലച്ചിത്രസംഗീതത്തിലെ കോപ്പിയടി വിവാദങ്ങള്‍ ഒരിക്കലും അവസാനിക്കില്ലേ...ഇല്ലെന്നാണ് തോന്നുന്നത്. ഇത്തവണ കോപ്പിയടി വിവാദത്തില്‍ കുരുങ്ങിയിരിക്കുന്നത് സംഗീതസംവിധായകന്‍ ഗോപീസുന്ദറാണ്. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തില്‍ ഗോപീസുന്ദര്‍ ഈണം നല്‍കിയ ഗാനങ്ങള്‍ കോപ്പിയടിയാണെന്നാണ് പുതിയ വിവാദം. ഏതായാലും വിവാദങ്ങള്‍ക്കുളള മറുപടിയുമായി ഗോപീസുന്ദര്‍ നേരിട്ട് രംഗത്തെത്തി.തന്റെ ഫേസ്ബുക്ക് പേജിലാണ് പാട്ടിനെക്കുറിച്ച് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്.

    '' ബാഗ്ലൂര്‍ ഡേയ്‌സിലെ ' കണ്ണുംചിമ്മി 'എന്ന ഗാനം എല്ലാ കോപ്പിറൈറ്റ് നിയമങ്ങളും അനുസരിച്ചുളളതാണ്. താന്‍ കേട്ടുവളര്‍ന്ന ബാന്‍ഡിന്റെ ട്രാക്ക് ശൈലി സിനിമയിലെ ഒരു രംഗത്തില്‍ ഉള്‍പ്പെടുത്തിയത് ഗൃഹാതുരതമായ അന്തരീക്ഷം നല്‍കാന്‍ വേണ്ടിയാണ്. മനപ്പൂര്‍വ്വം തനിക്കുനേരെ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് ചിലരുടെ ശ്രമം. ഇതുമായി ബന്ധപ്പെട്ടുളള കൂടുതല്‍ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ ഞാന്‍ തയ്യാറാണ്. ദയവ് ചെയ്ത് ഇത്തരത്തില്‍ ആക്ഷേപിക്കരുത്. '' -ഗോപിസുന്ദര്‍ പറയുന്നു.

    gopi-sunder

    ബാഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിലെ 'കണ്ണും ചിമ്മി 'എന്ന ഗാനം പ്രശസ്ത പോപ്പ് സംഗീതജ്ഞന്‍ ബ്രയാന്‍ ആഡംസിന്റെ ' സമ്മര്‍ ഓഫ് 69 'എന്ന ഗാനത്തിന്റെ പകര്‍പ്പാണെന്നായിരുന്നു ഗോപീസുന്ദറിനെതിരെ ഉയര്‍ന്ന ആരോപണം. ഇതിനെതിരെ ബ്രയാന്‍ ആഡംസ് നിയമനടപടിക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഗോപീസുന്ദര്‍ വിശദീകരണവുമായി എത്തിയത്.

    English summary
    Copyright allegations continue to haunt Malayalam music composers. the latest to come under the scanner is Gopi Sunder.for the hit song kannum chimmi from bangalore days.The allegation is that the song has been copied from Canadian musician Bryan Adams' 1985 song Summer of '69.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X