twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മ..ചു...ക എന്നാല്‍ എന്ത്?

    By Nirmal Balakrishnan
    |

    നീ കൊ ഞാ ച എന്ന ചിത്രത്തിനു ശേഷം അതേപോലെയൊരു പേരുമായി പിതിയ സിനിമയൊരുങ്ങുന്നു. മ...ചു..ക... മഞ്ഞ, ചുവപ്പ്, കറുപ്പ് എന്നതാണ് മ.. ചു.. ക. നവാഗതനായ ജയന്‍ വന്ദേരി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടന്‍ പശുപതി, പ്രതാപ് പോത്തന്‍, ജനനി അയ്യര്‍ എന്നിവരാണു പ്രധാന വേഷം ചെയ്യുന്നത്.

    ചെന്നൈ ഹൈക്കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ അരിവഴന്‍ എന്ന കഥാപാത്രത്തെയാണ് പശുപതി അവതരിപ്പിക്കുന്നത്. റിട്ട ഡിഎസി അലക്‌സാണ്ടര്‍ കോശിയായി പ്രതാപ് പോത്തനും നിവേദിത ഹരിഹരന്‍ എന്ന ജേണലിസ്റ്റായി ജനനിയും അഭിനയിക്കുന്നു. ഇവര്‍ മൂന്നുപേരും തമ്മിലുള്ള ബന്ധത്തിലൂടെയാണ് കഥ വിടരുന്നത്.

    pashupathi

    അലക്‌സാണ്ടര്‍ കോശി വിരമിച്ച ശേഷം കൊടൈക്കനാലിലെ ഹില്‍ പ്ലേസിലാണു താമസം. അദ്ദേഹത്തിന്റെ സംഭവബഹുലമായിരുന്ന ജീവിതം പകര്‍ത്താന്‍ വേണ്ടിയാണ് പത്രപ്രവര്‍ത്തക നടക്കുന്നത്. അതിനു വേണ്ടി അദ്ദേഹത്തെ കാണാന്‍ എത്തുന്ന ദിവസം കോശി കൊച്ചിയിലേക്കു പോകുന്നു. അന്നു രാത്രി നിവേദിത അരിവഴകനെ അവിടെ വച്ചു കാണുന്നു. ആ കണ്ടുമുട്ടലില്‍ അവള്‍ ഉദ്വേഗജനകമായ പല കാര്യങ്ങളും അറിയുന്നു. അതാണ് മ..ചു..ക എന്നചിത്രത്തെ വളരെ ത്രില്ലറായി മുന്നോട്ടു കൊണ്ടുപോകുന്നത്. രാജേഷ് കുളിര്‍മയാണ് നിര്‍മാണം.

    ത്രീ ഡോട്ട്‌സ് എന്ന ചിത്രത്തിലൂടെയാണ് ജനനി അയ്യര്‍ മലയാളത്തില്‍ എത്തുന്നത്. പിന്നീട് പൃഥ്വിയുടെ സെവന്‍ത് ഡെ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇപ്പോള്‍ വളരെ ത്രില്ലിങ്ങായൊരു വേഷമാണ് ജനനിയെ തേടിയെത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ബിഗ് ബിയിലൂടെയാണ് പശുപതി മലയാളത്തില്‍ എത്തുന്നത്. അതിനു ശേഷം ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതിലെ അരിവഴകന്‍ അദ്ദേഹത്തിനു മലയാളത്തില്‍ ബ്രേക്കു നല്‍കും. ജോമോന്‍ തോമസ് ആണ് കാമറ കൈകാര്യം ചെയ്യുന്നത്.

    English summary
    Debutante director Jayan Vandheri coming with Ma Chu Ka which means Manja Chuvappu Karuppu.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X