ധര്‍മജനും കുടുംബവും
ധര്‍മജന്‍ ബോള്‍ഗാട്ടി, സംഭാഷണത്തിലെ ശൈലികൊണ്ട് മലയാളി പ്രേക്ഷകര്‍ അകമഴിഞ്ഞു സ്വീകരിച്ച ഹാസ്യ നടന്‍. മിമിക്രി വേദികളിലൂടെ മലയാള സിനിമയുടെ പടികടന്നെത്തിയ നടന്മാരുടെ പട്ടികയില്‍ ഈ കുഞ്ഞു മനുഷ്യനുണ്ട്.
ഇതാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ കുടുംബം. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കൊച്ചു കുടുംബം. അനുജ എന്നാണ് ഭാര്യയുടെ പേര്. വൈഗയും വേദയുമാണ് മക്കള്‍. രമേശ് പിഷാരടിയാണത്രെ ധര്‍മജന്റെ മക്കള്‍ക്ക് പേരിട്ടത്.

ധര്‍മജന്‍ - പിഷാരടി എന്നീ പേരുകള്‍ കേട്ടാലേ മലയാളി പ്രേക്ഷകര്‍ ഇപ്പോള്‍ ചിരിക്കും. പാപ്പി അപ്പച്ചന്‍ എന്ന ചിത്രത്തില്‍ ദിലീപിനും ഇന്നസെന്റിനുമൊപ്പം, ഒരു ഹാസ്യ നടന്‍ എന്ന നിലയില്‍ നല്ലൊരു തുടക്കമാണ് ധര്‍മജന് ലഭിച്ചത്.
അവിടെ നിന്നിങ്ങോട്ട് 22 ഓളം ചിത്രങ്ങളില്‍ ധര്‍മജന്‍ വേഷമിട്ടു. വേഷം ചെറുതാണെങ്കിലും വ്യത്യസ്തമായ അഭിനയ ശൈലികൊണ്ട് ധര്‍മജന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ചു. നോട്ട് ചെയ്യപ്പെടുന്ന വേഷങ്ങളാണ് ചെയ്തതില്‍ അധികവും.


Click it and Unblock the Notifications











