»   » യുവനടന്‍ ധ്യാന്‍ ശ്രീനിവാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

യുവനടന്‍ ധ്യാന്‍ ശ്രീനിവാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

രണ്ടു കുടുംബങ്ങളുടേയും ആശിര്‍വാദത്തോടും അനുഗ്രഹത്തോടും കൂടിയാണ് വിവാഹം നടക്കാന്‍ പോകുന്നതെന്നും, മതത്തേക്കാള്‍ വലുതാണ് മകന്റെ സന്തോഷമെന്നും ശ്രീനിവാസന്‍ വെളിപ്പെടുത്തി.

Posted by:
Subscribe to Filmibeat Malayalam

യുവനടന്‍ ധ്യാന്‍ ശ്രീനിവാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ദീര്‍ഘകാല പ്രണയത്തിന് ശേഷം തന്റെ കൂട്ടുകാരിയായ അര്‍പ്പിത സെബാസ്റ്റ്യനുമായാണ് വിവാഹം ഉറപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് അര്‍പ്പിതയുടെ വീട്ടില്‍ വച്ച് നടന്ന സ്വകാര്യ ചടങ്ങായിരുന്നു നിശ്ചയം. രണ്ടു പേരുടേയും അടുത്ത കൂട്ടുകാരും, ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹം ഏപ്രില്‍ 7ന് വെള്ളിയാഴ്ച വരന്റെ ജന്മനാടായ കണ്ണൂര്‍ വച്ച് നടക്കും.

dhyan-sreenivasan

അടുത്ത സുഹൃത്തുക്കള്‍ക്കായി കൊച്ചിയില്‍ ഏപ്രില്‍ 10 ന് ഒരു റിസപ്ഷന്‍ നടത്താന്‍ ധ്യാന്‍ ആലോചിക്കുന്നുണ്ട്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ഒരു സ്വകാര്യ ചടങ്ങായിട്ടാണ് വിവാഹവും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ടെക്‌നോ പാര്‍ക്കില്‍ ഐടി പ്രൊഫഷനല്‍ ആണ് അര്‍പ്പിത. ചെന്നൈയിലെ കോളേജില്‍ വച്ച് തുടങ്ങിയ പ്രണയം ഇത്രയും കാലം ധ്യാന്‍ മറച്ചുവച്ചിരിക്കുകയായിരുന്നു.

dhyan-sreenivasan-engag

ഈ അടുത്ത ദിവസമാണ് വിവാഹവാര്‍ത്ത ധ്യാനിന്റെ അച്ഛനായ ശ്രീനിവാസന്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയത്. രണ്ടു കുടുംബങ്ങളുടേയും ആശിര്‍വാദത്തോടും അനുഗ്രഹത്തോടും കൂടിയാണ് വിവാഹം നടക്കാന്‍ പോകുന്നതെന്നും, മതത്തേക്കാള്‍ വലുതാണ് മകന്റെ സന്തോഷമെന്നും ശ്രീനിവാസന്‍ വെളിപ്പെടുത്തി. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ധ്യാന്‍ വിവാഹശേഷം അഭിനയ രംഗത്ത് നിന്നും ബ്രേക്ക് എടുത്ത് സംവിധാനരംഗത്ത് ചുവടുറപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. 2017 ന്റെ അവസാനത്തോടു കൂടി ധ്യാനിന്റെ സംവിധാനരംഗത്തുള്ള അരങ്ങേറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

English summary
Dhyan Sreenivasan finally got engaged to Arpita Sebastian, his longtime girlfriend.
Please Wait while comments are loading...

Malayalam Photos

Go to : More Photos