» 

ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകന്‍, നടന്‍ വിനീത് ശ്രീനിവാസന്‍

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'തിര' എന്ന ചിത്രത്തിലൂടെ അനുജന്‍ ധ്യാന്‍ ശ്രീനിവാസന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. അച്ഛനില്‍ നിന്ന് പകര്‍ന്നുകിട്ടിയ സിനമാ രക്തം ഏട്ടനെ പോലെ തന്റെ ഞരമ്പുകളിലും ഓടുന്നുണ്ടെന്ന് ആദ്യ ചിത്രത്തിലൂടെ തന്നെ ധ്യാന്‍ തെളിയിച്ചു.

ഇനി സംവിധാനത്തിലും ഒരു കൈ നോക്കാനാണ് ധ്യാനിന്റെ തീരുമാനം. തിരക്കഥ എഴുത്ത് ജോലികള്‍ പുരോഗമിക്കുകയാണത്രെ. ചിത്രത്തില്‍ നായകനായി എത്തുന്നത് വനീത് ശ്രീനിവാസനാണെന്നതാണ് ഏറെ കൗതുകമായി തോന്നുന്നത്. ധ്യാന്‍ തന്നെയാണ് തിരക്കഥയും എഴുതുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചേട്ടനും അനുജനും

അനുജനെ നായകനാക്കി ചേട്ടന്‍ സിനിമ ചെയ്തു. അത് ഹിറ്റാകുകയും നല്ല നടനെന്ന പേര് അനുജന് ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ ചേട്ടനെ നായകനാക്കി അനുജന്‍ സിനിമയൊരുക്കുന്നുവെന്നാണ് കേള്‍ക്കുന്നത്.

ദുല്‍ഖറും?

ചിത്രത്തില്‍ വിനീതിനൊപ്പം ദുല്‍ഖര്‍ സല്‍മാനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.

നിര്‍മാണം

ധ്യാന്‍ തന്നെ തിരക്കഥയെഴുതുന്ന ചിത്രം മിന്‍ഹാല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദലിയാണ് നിര്‍മിക്കുന്നത്.

ധ്യാനിന്റെ പരിചയം

അമ്മാവന്‍ എം മോഹന്‍ സംവിധാനം ചെയ്ത് 916 എന്ന ചിത്രത്തിവല്‍ സഹ സംവിധാനായി പ്രവര്‍ത്തിച്ചതിന്റെ പരിചയവുമായാണ് ധ്യാന്‍ സംവിധാനത്തിനൊരുങ്ങുന്നത്.

ശ്രീനിവാസന്‍ ഉണ്ടാകുമോ

വിനീത് സംവിധാനം ചെയ്ത ആദ്യ രണ്ട് ചിത്രത്തിലും ചെറുതെങ്കിലും വലിയൊരു റോളില്‍ ശ്രീനിവാസന്‍ അഭിനയിച്ചിട്ടുണ്ട്. ധ്യാന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലും ശ്രീനിവാസന്‍ ഉണ്ടാകുമോ എന്നാണ് ആസ്വാദകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

പ്രതീക്ഷകളേറെ

ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം ഈ പ്രോജക്ടിനെ ഉറ്റുനോക്കുന്നത്. ധ്യാനിന്റെ സഹോദരന്‍ വിനീത് ശ്രീനിവാസന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുമ്പോഴും ഇതേ പ്രതീതി തന്നെയായിരുന്നു.

ധ്യാന്‍ മികച്ച നടനാണ്

താന്‍ നല്ലൊരു അഭിനേതാവാണെന്ന് ധ്യാന്‍ ഒരൊറ്റ സിനിമകൊണ്ടുതന്നെ തെളിയിച്ചതാണ്. തിര കണ്ട ആരും പറയില്ല ധ്യാനിന്റെ ആദ്യ സിനിമയായിരുന്നുവെന്ന്.

ഒരുക്കങ്ങള്‍

സിനിമയുടെ ഷൂട്ടിങിന്റെ കാര്യം ഒന്നും തീരുമാനിച്ചിട്ടില്ല. തിരക്കഥയുടെ ജോലികള്‍ പുരോഗമിക്കുകയാണ്. സാങ്കേതികവിഭാഗത്തില്‍ യുവാക്കളെയാണ് പരീക്ഷിക്കുക. തിരക്കഥ പെര്‍ഫെക്ടായി കഴിഞ്ഞാല്‍ ഗാനങ്ങളുടെ ഈണം തയ്യാറാക്കുകയായിരിക്കും ആദ്യലക്ഷ്യം.

വിനീത് തിരക്കിലാണ്

സംവിധാനത്തിന് ചെറിയൊരു ഇടവേള കൊടുത്ത് വിനീത് ഇപ്പോള്‍ അഭിനയത്തിലേക്ക് ശ്രദ്ധകൊടുത്തിരിക്കകയാണ്. ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന സിനിമയില്‍ നായകനായി അഭിനയിക്കുകയാണ് വിനീത് ഇപ്പോള്‍.

Read more about: dhyan sreenivasan, actor, love, vineeth sreenivasan, thira, sreenivasan, ധ്യാന്‍ ശ്രീനിവാസന്‍, നടന്‍, പ്രണയം, സംവിധായകന്‍, വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, തിര
English summary
First elder brother Vineeth Srinivasan made script with younger brother Dhyan as the hero. Now Dhyan is directing film, casting Vineeth as the hero.

Malayalam Photos

Go to : More Photos