twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപ് ഇത്രയ്ക്കും പാവമോ?

    By Nirmal Balakrishnan
    |

    ദിലീപ് ഇത്രയും പാവമായിപ്പോയോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ആണ്‍കുട്ടികള്‍ ഇത്രയും സാധുക്കളാകുമോ എന്നാണ് ദിലീപിനെ കാണുന്നവരുടെ അടക്കംപറച്ചില്‍. പ്രാരാബ്ധം നിറഞ്ഞ കുടുംബം, സ്വാര്‍ഥ മോഹമില്ലാത്തതിനാല്‍ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ ഒട്ടേറെ, പ്രതികരിക്കാനറിയാത്തതിനാല്‍ ജീവിതത്തില്‍ നഷ്ടം മാത്രം അങ്ങനെ പോകുന്നു ഈ പാവപ്പെട്ടവന്റെ പ്രശ്‌നങ്ങള്‍.

    പേടിക്കണ്ട, ദിലീപിന്റെ പ്രശ്‌നങ്ങളൊന്നുമല്ല ഇത്. ദിലീപ് ഇപ്പോള്‍ അവതരിപ്പിക്കുന്ന ജോസൂട്ടിയുടെ പ്രശ്‌നങ്ങളാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലൈഫ് ഓഫ് ജോസൂട്ടിയില്‍ ദിലീപ് പഞ്ചപാവമായിട്ടാണ് അഭിനയിക്കുന്നത്. വായയില്‍ വിരല്‍ വച്ചാല്‍ പോലും കടിക്കാത്ത പാവം.

    dileep

    കുടിയേറ്റ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ജോസൂട്ടി എന്ന യുവാവിന്റെ മുപ്പതു വര്‍ഷത്തെ ജീവിതമാണു പറയുന്നത്. എട്ടുവയസ്സുമുതല്‍ മുപ്പതു വയസ്സുവരെയുള്ള ജോസൂട്ടിയുടെ ജീവിതം. പതിവു ദിലീപ് ചിത്രങ്ങളുടെ മാതൃകയിലല്ല ജിത്തു ഇപ്രാവശ്യം കഥ പറയുന്നത്. ജയലാലിന്റെ കഥയ്ക്ക് രാജേഷ് വര്‍മയാണ് കഥയും തിരക്കഥയും രചിക്കുന്നത്. ജിത്തു ആദ്യമായി മറ്റൊരാളുടെ തിരക്കഥ സിനിമയാക്കുന്നു.

    സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ഹരീഷ് പേരടി, കലിംഗ ശശി, ചെമ്പില്‍ അശോകന്‍, പാഷാണം ഷാജി തുടങ്ങി മൂന്നാംനിര താരങ്ങളാണ് ദിലീപിനൊപ്പം അഭിനയിക്കുന്നത്. രചന നാരായണന്‍കുട്ടിയും ജ്യോതികൃഷ്ണയുമാണ് നായികമാര്‍.

    അച്ഛന്‍, അമ്മ, സഹോദരിമാര്‍, കാമുകി എന്നിങ്ങനെ ജോസൂട്ടിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ധാരാളം പേര്‍ അവന്റെ കുടുംബത്തിലുണ്ട്. അവരുടെ സങ്കടവും സന്തോഷവുമൊക്കെയാണ് ജിത്തു ജോസഫ് കോമഡിയുടെ ട്രാക്കില്‍ അവതരിപ്പിക്കുന്നത്. മൈ ബോസിനു ശേഷം രണ്ടുപേരും ഒന്നിക്കുന്ന ചിത്രമാണിത്. ആദ്യഘട്ടം പൂര്‍ത്തിയായി. രണ്ടാംഘട്ട ചിത്രീകരണം ന്യൂസിലന്‍ഡിലാണ്. ഇറോസ് ഇന്റര്‍നാഷനലാണ് ചിത്രം റിലീസിനെത്തിക്കുന്നത്.

    English summary
    Dileep as mutt person in Jeethu Joseph's Life Of Josutty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X