twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപ് വീണ്ടും സാധാരണക്കാരനാകുന്നു

    By Nirmal Balakrishnan
    |

    അടുത്ത വീട്ടിലെ പയ്യന്‍ എന്നായിരുന്നു ദിലീപിന്റെ കഥാപാത്രങ്ങളെ പൊതുവെ വിശേഷിപ്പിച്ചിരുന്നത്. തമാശ പറയുന്ന, മറ്റുള്ളവരുടെ സങ്കടങ്ങള്‍ പങ്കുവയ്ക്കുന്ന, ചെറിയൊരു പ്രണയവും അല്‍പ്പം ചുറ്റിക്കളിയുമൊക്കെയുള്ളൊരു പയ്യന്‍. ഈ വേഷം ദിലീപ് നന്നായി ചെയ്ത് കയ്യടി വാങ്ങിയിരുന്നു. എന്നാല്‍ അടുത്തിടെയായി ദിലീപ് ആക്ഷന്‍ വേഷങ്ങളിലേക്കു പോയതോടെ ദിലീപിന്റെ ഈ ഇമേജിനു തിരിച്ചടി കിട്ടി. ചില ചിത്രങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയി. അതുകൊണ്ട് അടുത്ത വീട്ടിലെ പയ്യന്‍ എന്ന ഇമേജ് വീണ്ടെടുക്കാന്‍ വിണ്ടും സാധാരണക്കാരുടെ വേഷം ചെയ്യാന്‍ പോകുകയാണ് ദിലീപ്.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    ദിലീപും ജീത്തു ജോസഫും ഒന്നിക്കുന്ന ലൈഫ് ഓഫ് ജോസൂട്ടി, സുരേഷ് ദിവാകര്‍ ഒരുക്കുന്ന മര്യാദ രാമന്‍ എന്നിവയില്‍ സാധാരണക്കാരനായിട്ടാണ് ദിലീപ് അഭിനയിക്കുന്നത്.

    dileep

    മലയോര ഗ്രാമത്തിലെ ജോസൂട്ടി എന്ന സാധാരണക്കാരനായിട്ടാണ് ദിലീപ് ജോസൂട്ടിയില്‍ അഭിനയിക്കുന്നത്. കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ജോസൂട്ടി ഒരു കര്‍ഷകനാണ്. ജോസൂട്ടിയുടെ എട്ടു വയസ്സു മുതല്‍ 38 വരെയുള്ള ജീവിതമാണ് സിനിമയില്‍ പറയുന്നത്. ജ്യോതികൃഷ്ണയും ദേവികയുമാണ് നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, ചെമ്പില്‍ അശോകന്‍, ഹരീഷ് പേരടി എന്നിവരാണു മറ്റു താരങ്ങള്‍. രാജേഷ് വര്‍മയാണ് കഥയും തിരക്കഥയും. ജീത്തു ജോസഫ് ആദ്യമായി മറ്റൊരാളുടെ തിരക്കഥയില്‍ സംവിധാനം ചെയ്യുകയാണ്. മൈ ബോസിനു ശേഷം ദിലീപുമായി ഒന്നിക്കുന്ന ചിത്രം മുഴുനീള കോമഡിയാണ്.

    സിബി കെ.തോമസ്- ഉദയ്കൃഷ്ണ കഥയുംതിരക്കഥയും എഴുതുന്ന മര്യാദ രാമനില്‍ അരിമില്‍ തൊഴിലാളിയായിട്ടാണ് ദിലീപ് അഭിനയിക്കുന്നത്. സൈക്കിളില്‍ അരിയെത്തിച്ചു നല്‍കുന്ന രാമു. നിക്കി ഗില്‍റാണിയാണ് നായിക. ആന്റോ ജോസഫ് ചിത്രം നിര്‍മിക്കുന്നത്.

    വീണ്ടും സാധാരണക്കാരില്‍ ഒരുവായിട്ട് എത്തുകയാണ് ദിലീപ്. പ്രേക്ഷകര്‍ കൈവിടില്ല എന്നു പ്രതീക്ഷിക്കാം.

    English summary
    Dileep as ordinary person in Jeethu Josaph's Life Of Josutty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X