» 

ദിലീന്റെ സുന്ദരരാത്രികളുടെ ട്രെയ്‌ലര്‍ എത്തി

Posted by:
Give your rating:

ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഏഴ് സുന്ദരരാത്രികളുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പ്രേക്ഷകര്‍ക്ക് അവസാനം വരെ ചിരിക്കാനുള്ള വകയുണ്ടെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

വിവാഹത്തിനു മുന്‍പുള്ള ഏഴു രാത്രികളിലൂടെ കടന്നുപോകുന്ന എബി എന്ന പരസ്യ സംവിധായകന്റെ ജീവിതമാണ് തമാശയുടെ അകമ്പടിയോടെ ലാല്‍ജോസ് അവതരിപ്പിക്കുന്നത്. സൗണ്ട് തോമ, ശൃംഗാരവേലന്‍, നാടോടി മന്നന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷമുള്ള ദിലീപിന്റെ ഈ വര്‍ഷത്തെ ചിത്രമാണിത്.

Ezhu Sundara Rathrikal

റിമ കല്ലിങ്കലും പാര്‍വതി നമ്പ്യരും മുഖ്യവേഷത്തിലെത്തുന്നു. ദിലീപും ലാല്‍ ജോസും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണെന്നതാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ലാല്‍ജോസിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ക്ലാസ്‌മേറ്റ്‌സിന് തിരക്കഥയെഴുതിയ ജെയിംസ് ആല്‍ബേര്‍ട്ടാണ് ഏഴ് സുന്ദര രാത്രികള്‍ക്കും തിരക്കഥയെഴുതുന്നത്.

ഗസല്‍ ഗായികയായ വീട്ടമ്മയുടെ വേഷത്തിലാണ് റിമയുടെ രംഗപ്രവേശം. ദിലീപിനൊപ്പം ചിരിക്ക് ഹരംപകരാന്‍ ഹരിശ്രീ അശോകന്‍, ടിനിടോം, ശ്രീജിത്ത് രവി തുടങ്ങിയവരും ചേരുന്നു. ഡിസംബര്‍ 20ന് ചിത്രം തിയേറ്ററിലെത്തും.

Read more about: dileep, rima kallingal, lal jose, ezhu sundara rathrikal, marriage, ദിലീപ്, റിമ കല്ലിങ്കല്‍, ലാല്‍ ജോസ്, ഏഴ് സുന്ദര രാത്രികള്‍, വിവാഹം
English summary
The trailer of the much hyped movie Ezhu Sundara Rathrikal is out and as expected the movie is a full-time-comedy entertainer to the core.
Please Wait while comments are loading...

Malayalam Photos

Go to : More Photos
Advertisement
Content will resume after advertisement