twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമേരിക്കന്‍ മലയാളികളെ ചിരിമഴയില്‍ കുളിര്‍പ്പിച്ച് ദിലീപും സംഘവും, മികച്ച പ്രതികരണം നേടി മുന്നേറുന്നു

    തുടക്കം മുതല്‍ പിന്തുടര്‍ന്ന വിവാദങ്ങളും ബഹിഷ്കരണ ഭീഷണിയും അവഗണിച്ചാണ് ദിലീപും സംഘവും പരിപാടിയുമായി മുന്നോട്ട് പോയത്.

    By Nihara
    |

    അമേരിക്കന്‍ മലയാളികള്‍ക്കു മുന്നില്‍ നിറചിരിയുടെ കാഴ്ചയൊരുക്കി ദിലീപും സംഘവും അരങ്ങു തകര്‍ക്കുകയാണ്. അമേരിക്കന്‍ മലയാളികള്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ച ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഓസ്റ്റിനില്‍ തുടങ്ങിയ ആദ്യ ഷോ മുതല്‍ മികച്ച പ്രതികരമം നേടി ദിലീപും സംഘവും അമേരിക്കയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

    ദിലീപ് കാവ്യ മാധവന്‍ ജോഡികളുടെ നൃത്തവും പിഷാരടി ധര്‍മ്മജന്‍ ടീമിന്റെ സ്‌കിറ്റുകളും റിമി ടോമിയുടെ പാട്ടും ഉള്‍പ്പടെയുള്ള പരിപാടികളാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ തന്നെ ഭാഗ്യ ജോഡികളായി മാറിയ ദിലീപും കാവ്യയും ഒരുമിച്ച് ആടിപ്പാടി തകര്‍ക്കുന്നത് കാണാന്‍ പ്രേക്ഷകരും ഇടിച്ചു കയറുന്നു. വിവാഹത്തിന് ശേഷം ഇതാദ്യമായാണ് ഒരു പൊതുചടങ്ങില്‍ കാവ്യ പ്രത്യക്ഷപ്പെടുന്നതെന്ന പ്രത്യേകതയും ഈ പരിപാടിക്കുണ്ട്.

    ഭാഗ്യ ജോഡികള്‍

    കാവ്യയെയും ദിലീപിനെയും കൈ നീട്ടി സ്വീകരിക്കുന്ന കാഴ്ച

    മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ജോഡികളായ കാവ്യാ മാധവനും ദിലീപും ഒരുമിച്ച ചിത്രങ്ങളൊക്കെ പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം നിറഞ്ഞു നിന്നിരുന്ന ഇരുവരും പെട്ടെന്നൊരു സുപ്രഭാതത്തിലാണ് ഒരുമിക്കാന്‍ തീരുമാനിച്ചത്. വിവാഹ ശേഷംപൊതു ചടങ്ങുകളിലൊന്നും കാവ്യയെ കാണാനില്ലെന്ന മുറവിളി ഉയരുന്നതിനിടയിലാണ് ്‌മേരിക്കയില്‍ സ്റ്റേജ് പരിപാടിയില്‍ മികച്ച പ്രകടനവുമായി കാവ്യയും എത്തിയത്.

    ചിരിച്ച് ഉല്ലസിക്കാം

    ടിക്കറ്റെടുത്തവര്‍ നിരാശപ്പെടില്ല

    പാരഡി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ നാദിര്‍ഷ സംവിധാനം ചെയ്തിരിക്കുന്ന പരിപാടിയില്‍ രമേഷ് പിഷാരടി, ധര്‍മ്മജന്‍, കൊല്ലം സുധി, സുബി ,സുരേഷ്, തുടങ്ങിയ കോമഡി താരങ്ങളുടെ പ്രകടനവും കാവ്യാ മാധവന്‍, നമിതാ പ്രമോദ്, തകധിമിയിലെ നര്‍ത്തകര്‍ എന്നിവരുടെ നൃത്തങ്ങളും കൊണ്ട് സമ്പുഷ്ടമായ പരിപാടിക്ക് ടിക്കറ്റെടുത്തതില്‍ പ്രേക്ഷകര്‍ക്ക് നിരാശ തോന്നിപ്പിക്കാത്ത വിധത്തിലാണ് കാര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

    വിവാദങ്ങളും കൂട്ടിന്

    തുടക്കം മുതല്‍ വിവാദങ്ങള്‍ പിന്തുടര്‍ന്നിരുന്നു

    അമേരിക്കയില്‍ ഇത്തവണ ഷോ പ്ലാന്‍ ചെയ്തപ്പോള്‍ മുതല്‍ വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു. ഒരു വിഭാഗം മലയാളികള്‍ ഷോ ബഹിഷ്‌കരിക്കുന്നെന്ന തരത്തിലുള്ള കാര്യങ്ങളാണ് ആദ്യം പ്രചരിച്ചിരുന്നത്. എന്നാല്‍ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ ഇക്കാര്യം പറഞ്ഞവര്‍ പോലും അത്ഭുതപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

    മൂന്നാമത്തെ തവണ

    അമേരിക്കയിലേക്ക് മൂന്നാം തവണ

    1994 ലാണ് ദിലീപ് ആദ്യമായി അമേരിക്കയിലേക്ക് പോയത്. ഇത് തന്റെ മൂന്നാമത്തെ ഷോയാണെന്ന് തുടക്കത്തില്‍ താരം അറിയിച്ചിരുന്നു. അമേരിക്കന്‍ മലയാളികള്‍ക്കിടയിലുള്ള തന്റെ സ്വീകാര്യതയെക്കുരിച്ച് അന്നേ താരം വ്യക്തമാക്കിയിരുന്നു. ബഹിഷ്‌കരണവും വിലക്കും തൃണവല്‍ഗണിച്ച് നടത്തിയ പരിപാടി വന്‍വിജയമായിക്കൊണ്ടിരിക്കുകയാണെന്നുല്ല റിപ്പോര്‍ട്ടുകലാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

    മികച്ച പ്രതികരണവുമായി മുന്നേറുന്നു

    ആദ്യ ഷോ മുതല്‍ മികച്ച പ്രതികരണം

    വിവാഹ ശേഷം ദിലീപും കാവ്യാ മാധവനും ഒരുമിച്ചെത്തിയ ഷോയില്‍ ഇരുവരും ഒരുമിച്ച് ചുവടുവെച്ച് പ്രേക്ഷകര്‍ക്കു മുന്നിലെത്തി. അമേരിക്കന്‍ മലയാളികള്‍ കാത്തിരുന്ന ആദ്യ ഷോ ഏപ്രില്‍ 29 ന് ടെക്‌സാസിലെ ഓസ്റ്റിനിലാണ് അരങ്ങേറിയത്. ധര്‍മ്മജന്‍, രമേഷ് പിഷാരടി, നമിത പ്രമോദ്, റിമി ടോമി, കൊല്ലം സുധി, സുബി സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടീമിന്റെ ആദ്യ പ്രകടനത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തുവന്നിട്ടുള്ളത്.

    ദിലീപ് കാവ്യാ നൃത്തം

    ഭാഗ്യജോഡിയില്‍ നിന്നും താരദന്പതികളിലേക്ക്

    കാവ്യയുടെ സിനിമാ ജീവിതത്തിന് ദിലീപ് വിലങ്ങു തടിയാകുമോയെന്ന ആശങ്കയായിരുന്നു ഇതുവരെ പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ കാവ്യയുടെ കലാജീവിതത്തിന് സകല പിന്തുണയും നല്‍കുന്ന ഉത്തമ പങ്കാളിയാണ് താനെന്ന് ഈ ഷോയിലൂടെ ദിലീപ് തെളിയിച്ചു. കാര്യസ്ഥനിലെ മംഗളങ്ങള്‍ വാരിക്കോരി എന്ന പാട്ടിന്റെ ട്യൂണിലുള്ള പാരഡി ഗാനത്തിനൊപ്പമാണ് ദിലീപും കാവ്യയും ചുവടുവെച്ചത്. കാര്യസ്ഥന്‍ ഗെറ്റപ്പിലാണ് ദിലീപ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. സുബിയും നമിത പ്രമോദും മറ്റ് നര്‍ത്തകരും ഗാനരംഗത്തിലുണ്ട്.

    English summary
    Dileep show 2017 at USA getting good response.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X