» 

നാടോടിമന്നന് വേല പണിതത് ആര്?

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

ഓണത്തിനു തിയറ്ററിലെത്താന്‍ ദിലീപ് ചിത്രമായി ആദ്യം ചാര്‍ട്ട് ചെയ്തിരുന്നത് നാടോടി മന്നനായിരുന്നു. എന്നാലിപ്പോള്‍ തിയറ്ററിലെത്തുന്നത് ശൃംഗാരവേലനും. ഇങ്ങനെയൊരു അട്ടിമറിക്കു കാരണമെന്തായിരുന്നു??

നാടോടി മന്നന്റെ വിജയസാധ്യതയെക്കുറിച്ച് ദിലീപിനുള്ള സംശയം തന്നെയാണ് റിലീസ് നീട്ടിവയ്ക്കാന്‍ കാരണം. ഒരു വര്‍ഷം മുന്‍പ് ചിത്രീകരണം തുടങ്ങിയ ചിത്രമാണ് വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടി മന്നന്‍. അനന്യയും അര്‍ച്ചന കവിയുമാണ് നായികമാര്‍. പ്രകടനത്തൊഴിലാളി തിരുവനന്തപുരം മേയറാകുന്നതാണ് പ്രമേയം. ചിത്രത്തിനുതിരക്കഥ രചിച്ചിരിക്കുന്നത് കോമഡി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൃഷ്ണ പൂജപ്പുരയായിരുന്നു.

എന്നാല്‍ കൃഷ്ണപൂജപ്പുരയുടെ ചിത്രങ്ങള്‍ ആദ്യകാലത്ത് നന്നായി ഓടിയിരുന്നെങ്കിലും പിന്നീടെല്ലാം പരാജയപ്പെടുകയായിരുന്നു. ഹാപ്പി ഹസ്ബന്‍ഡ്‌സ് ചെയ്ത അദ്ദേഹത്തിന്റെ ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ വന്‍ പരാജയമായിരുന്നു. അതുപോലെ ഉര്‍വശിയെ നായികയാക്കി ഇതേപോലൊയെരു കഥ കൃഷ്ണപൂജപ്പുര തിരക്കഥയെഴുതുകയും ചെയ്തിരുന്നു. വീട്ടമ്മ മന്ത്രിയാകുന്ന കഥ. കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍.

ഒരു വര്‍ഷം മുന്‍പ് ചിത്രീകരണം തുടങ്ങിയെങ്കിലും പലതവണ മാറ്റിവയ്ക്കുകയായിരുന്നു. അതിനു ശേഷം ചിത്രീകരിച്ച ചിത്രങ്ങളെല്ലാം തിയറ്ററിലെത്തി. സംവിധായകന്‍ വിജിതമ്പിയുടെ മുന്‍ചിത്രങ്ങളും വന്‍ പരാജയമായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ നാടോടിമന്നന്‍ റിലീസ് ചെയ്താല്‍ തനിക്കു ഗുണത്തേക്കാളേറെ ദോഷമാകുമെന്നാണ് ദിലീപ് കരുതുന്നത്.

അതുകൊണ്ടാണ് ശൃംഗാരവേലന്‍ തന്നെ പെട്ടെന്ന് പൂര്‍ത്തിയാക്കി റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ദിലീപിന്റെ സ്ഥിരം ഫോര്‍മുലകള്‍ ചേര്‍ത്ത് ഉദയ്കൃഷ്ണയും സിബിയുമാണ് ശൃംഗാരവേലന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ജോസ് തോമസ് സംവിധാനം ചെയ്ത മുന്‍ ചിത്രമായ മായാമോഹിനി വന്‍ ഹിറ്റുമായിരുന്നു. ഈ കൂട്ടുകെട്ടിലെ പുതിയ ചിത്രമെന്ന പ്രചാരണത്തോടെയാണ് ശൃംഗാരവേലന്‍ എത്തുന്നത്.

ഇതേ സമയം ഫഹദ് ഫാസില്‍, കുഞ്ചാക്കോബോബന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരുടെയൊക്കെ ചിത്രം തിയറ്ററിലെത്തിയിട്ടുമുണ്ട്. അവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്‍സവ സീസണില്‍ തന്റെ ചിത്രം മോശമാകരുതെന്ന് കരുതിയാണ് ശിങ്കാരവേലന്‍ തന്നെ തിയറ്ററിലെത്തിക്കാന്‍ തീരുമാനിച്ചത്. നാടോടിമന്നന്‍ ഇനി എന്നു റിലീസ് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല.

നന്മനിറഞ്ഞ നാട്ടിന്‍പുറം


നാട്ടിന്‍പുറത്തുകാരനായ പത്മനാഭന്‍ എന്ന ചെറുപ്പക്കാരനെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.

എല്ലാ പാര്‍ട്ടിയും സിന്ദാബാദ്

രാഷ്ട്രീയപാര്‍ട്ടികള്‍ക്കു വേണ്ടി പ്രകടനം വിളിയ്ക്കുകയും പ്രചാരണം നടത്തുകയുമാണ് ജോലി

 

ആകസ്മികമായി

തീര്‍ത്തും അവിചാരിതമായി നഗരത്തിലെ മേയറായി ചുമതലയേല്‍ക്കേണ്ടി വരുന്നു

 

ആതിരയായി അര്‍ച്ചന

രാജകുടുംബാഗമായി അര്‍ച്ചന കവിയെത്തുന്നു

 

അനന്യ

ചിത്രത്തില്‍ അനന്യയ്ക്ക് ഏറെ കരുത്തുള്ള ഒരു കഥാപാത്രമാണുള്ളത്

 

വിജി തമ്പി

കൃഷ്ണ പൂജപ്പുരയുടെ കഥയെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെറ്ററന്‍ സംവിധായകന്‍ വിജി തമ്പിയാണ്

 

ബോളിവുഡ് വില്ലന്‍

പത്‌നാഭനുമായി കൊമ്പുകോര്‍ക്കുന്ന വില്ലനായി ബോളിവുഡ് താരം സയാജി ഷിന്‍ഡെയെത്തുന്നു

 

സംഗീതം

ചിത്രത്തിനുവേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത് വിദ്യാ സാഗറാണ്.

 

ജനകീയ നായകന്‍

ഒരു ദിലീപ് പടത്തിനുവേണ്ട എല്ലാ ചേരുവയുമുള്ള ചിത്രമാണിത്

 

റിലീസിങ് വൈകുന്നു

ഓണത്തിന് റിലീസാകുമെന്നതാണ് നേരത്തെ പ്രഖ്യാപിച്ചത്. പക്ഷേ, ഇനിയും വൈകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

 

Topics: dileep, nadodi mannan, singaravelan, onam, ദിലീപ്, നാടോടി മന്നന്‍, ശൃങ്കാരവേലന്‍, ഓണം
English summary
Dileep's Onam Release Movie Is Sringaravelan Not Nadodi Mannan.

Malayalam Photos

Go to : More Photos