മോഹന്‍ലാലിന്‍റെ തോന്നലുകളാണ് ആ സീന്‍ മനോഹരമാക്കിയത്, ലാലിന്‍റെ റിയാക്ഷനെക്കുറിച്ച് സംവിധായകന്‍ !!

മോഹന്‍ലാലിന്‍റെ റിയാക്ഷന്‍ സീനിനെക്കുറിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.

By Nihara

മലയാള സിനിമയിലെ അതുല്യ പ്രതിഭ മോഹന്‍ലാലിന്റെ ജന്‍മദിനമായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സിനിമാകാകരുമെല്ലാം താരത്തിന് ആശംസ നേര്‍ന്നിരുന്നു. താരവുമൊത്തുള്ള അനുഭവങ്ങളും ഫോട്ടോയും പലരും പങ്കുവെച്ചിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങലിലൊന്നായ ആടുതോമയുടെ റി റിലീസും നടത്തിയിരുന്നു.

ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ, വില്ലന്‍ ലാല്‍ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വില്ലന്റെ ഷൂട്ടിങ്ങിനിടയില്‍ തന്നെപ്പോലും അത്ഭുതപ്പെടുത്തിയ മോഹന്‍ലാലിനെക്കുറിച്ചാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ വിവരിക്കുന്നത്. ഫേസ് ബുക്കിലൂടെയാണ് സംവിധായകന്‍ തന്റെ അനുഭവം പങ്കുവെച്ചിട്ടുള്ളത്.

അമ്പരപ്പെടുത്തി

സംവിധായകനെ അമ്പരിപ്പിച്ച് മോഹന്‍ലാല്‍

വില്ലന്‍ ഷൂട്ടിങ്ങിനിടയില്‍ തന്നെ അത്ഭുതപ്പെടുത്തിയ മോഹന്‍ലാലിനെക്കുറിച്ചാണ് സംവിധായകന്‍ പറയുന്നത്. സംവിധായകന്‍ പറയുന്നതിന് മുന്‍പ് തന്നെ പല കാര്യങ്ങളും മനസ്സിലാക്കി ചെയ്യാന്‍ പ്രത്യേക കഴിവുള്ള അഭിനേതാവാണ് മോഹന്‍ലാലെന്ന് ഈ സംഭവത്തോടെ ഒരിക്കല്‍ കൂടി തെളിയിച്ചു.

റിയാക്ഷന്‍

കണ്ണുകളുയര്‍ത്താതെ പ്രതികരിച്ചു

വില്ലനി'ൽ സിദ്ദിഖും മോഹൻലാലും തമ്മിലുള്ള ഒരു സീനുണ്ട്‌. ‌ മുഴുവൻ സംഭാഷണങ്ങളും സിദ്ദിഖിന്റേതാണ്‌. ആ രംഗത്തുടനീളം, മോഹൻലാൽ കണ്ണുകൾ നിലത്തുനിന്നുയർത്താതെയാണ്‌ 'റിയാക്റ്റ്‌' ചെയ്തിട്ടുള്ളത്‌.

തോന്നുന്നത് ചെയ്തു

താഴെത്തന്നെ നോക്കാനാണ് തോന്നുന്നത്

സീനിന്റെ അവസാനം ഒരു പ്രധാനപ്പെട്ട സഭാഷണം സിദ്ദിഖ്‌ പറയുമ്പോൾ, ഞാനടുത്ത്‌ ചെന്ന് ലാൽ സാറിനോട്‌ ചോദിച്ചു, ഇവിടെ സിദ്ദിഖിനെ നോക്കണമോയെന്ന്. എനിക്ക്‌ താഴെത്തന്നെ നോക്കാനാണ്‌ തോന്നുന്നത്‌. വേണമെങ്കിൽ ഞാൻ സിദ്ദിഖിന്‌ നേരെ നോക്കാം" എന്നാണ്‌‌ എന്നോട്‌ മറുപടി പറഞ്ഞത്‌.

തോന്നലുകള്‍

നടന്‍റെ തോന്നലുകളെ വിശ്വസിക്കണം

അത്തരം നിമിഷങ്ങളിൽ ഒരു വലിയ നടന്റെ 'തോന്നലുകളെ' സംവിധായകൻ വിശ്വസിക്കണം. ‌ ഇപ്പോൾ, ആ സീൻ എഡിറ്റ്‌ ചെയ്തപ്പോൾ, ആ നിൽപ്പിന്റെ തീഷ്ണത കണ്ട്‌ ഞാൻ അമ്പരന്ന് പോയി.ഇതൊന്നുമറിയാതെ സംഭവം എഡിറ്റ് ചെയ്ത എഡിറ്ററും മോഹന്‍ലാല്‍ പൊളിച്ചുവെന്ന് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X