twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാട്ടിന്റെ യഥാര്‍ത്ഥ അവകാശികള്‍??? ഇളയരാജയ്ക്ക് മറുപടിയുമായി ഹരിഹരന്‍!!! സംഗതി ന്യായം...

    സിനിമാ ഗാനങ്ങളുടെ പകര്‍പ്പവകാശം സംബന്ധിച്ച വിഷയത്തില്‍ ഇളയരാജയ്‌ക്കെതിരെ സംവിധായകന്‍ ഹരിഹരന്‍. സിനിമാ ഗാനം സംഗീത സംവിധായകന്റെ മാത്രമല്ലെന്നും അദ്ദേഹം.

    By Karthi
    |

    സിനിമാ ലോകത്തെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം പാട്ടുകളുടെ പകര്‍പ്പവകാശം ആര്‍ക്കാണ് എന്നുള്ളതാണ്. ഇളയരാജയുടെ പാട്ടുകള്‍ ആലപിച്ചതിന്റെ പേരില്‍ ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിനും ഗായിക ചിത്രക്കും എതിരെ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചതോടെയാണ് പാട്ടുകളുടെ പകര്‍പ്പവകാശം വീണ്ടും ചര്‍ച്ചയായത്.

    സംഗീത സംവിധായകനാണ് പാട്ടിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ എന്നാണ് ഇളയരാജയുടെ പക്ഷം. അത് മുന്‍നിറുത്തി താന്‍ ചിട്ടപ്പെടുത്തിയ പാട്ടുകളുടെ പകര്‍പ്പവകാശവും ഇളയരാജ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ സംവിധായകന്‍ ഹരിഹരന്‍ രംഗത്തെത്തിയിരിക്കുകയാണ്. പാട്ടിന്റൈ യഥാര്‍ത്ഥ ഉടമസ്ഥര്‍ സംഗീത സംവിധായകരല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

    നിര്‍മാതാക്കള്‍ക്ക് പങ്കില്ലെ?

    പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നത് സംഗീത സംവിധായകനാണെങ്കിലും ചോദിക്കുന്ന കാശ് നല്‍കുന്ന നിമാതാവിന് ഒരു പങ്കുമില്ലെ എന്നാണ് ഹരിഹരന്റെ ചോദ്യം. സംഗീത സംവിധായകന്‍ ഗാനം ചിട്ടപ്പെടുത്തിയതുകൊണ്ടോ ഗായകന്‍ ആലപിച്ചതുകൊണ്ടോ മാത്രം ഗാനം അവര്‍ക്ക് സ്വന്തമാകില്ല. അവര്‍ ചെയ്യുന്ന ജോലിക്ക് അവര്‍ക്ക് അര്‍ഹതപ്പെട്ട പ്രതിഫലം നല്‍കുന്ന നിര്‍മാതാവിന് ഒരു പങ്കുമില്ലേ എന്ന് ഹരിഹരന്‍ ചോദിക്കുന്നു.

    സംവിധായകന്റെ പങ്ക്

    ഇക്കാര്യത്തില്‍ സിനിമയുടെ സംവിധായകനെ മാറ്റി നിറുത്താന്‍ കഴിയില്ല. സംഗീത സംവിധായകന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് സംവിധായകനാണ്. ഇവരെ മാറ്റി നിറുത്തി സിനിമാ സംഗീതത്തില്‍ സംഗീത സംവിധായകര്‍ക്ക് ഒരു നിലനില്‍പുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

    നിര്‍മാതാക്കള്‍ അവഗണിക്കപ്പെടുന്നു

    സിനിമാ ഗാനങ്ങളുടെ പകര്‍പ്പവകാശത്തേക്കുറിച്ച് സംസാരിക്കുമ്പോള്‍ അവഗണിക്കപ്പെടുന്ന ഒരു വിഭാഗം നിര്‍മാതാക്കളാണ്. ചോദിക്കുന്ന പ്രതിഫലം നല്‍കിയിട്ടാണ് സംഗീതസംവിധായകരേയും ഗാന രചയിതാക്കളേയും ജോലി ചെയ്യിപ്പിക്കുന്നത്. പക്ഷെ റോയല്‍റ്റിക്ക് വേണ്ടി കടിപിടി കൂടുന്നവര്‍ ഇവരെ മറക്കുകയാണെന്നും ഹരിഹരന്‍ പറഞ്ഞു.

    പാട്ട് ജനിക്കുന്നത് ഒറ്റയ്ക്കല്ല

    സംഗീതം സംവിധായകന്‍ ഈണം നല്‍കി ഗാനരചയിതാവ് വരികളെഴുതിയാല്‍ പാട്ട് ഹിറ്റാവില്ലെന്നും ഹരിഹരന്‍. സംവിധായകരുടേയും നിര്‍മാതാക്കളുടേയും നിര്‍ദേശാനുസരണം വെട്ടിത്തിരുത്തലുകള്‍ നടത്തി, ആവശ്യമെങ്കില്‍ മാറ്റി എഴുതിയൊക്കെയാണ് യഥാര്‍ത്ഥ ഗാനം ജനിക്കുന്നത്. പഴയകാല സിനിമാ ഗാനങ്ങളില്‍ സംവിധായകരുടേയും നിര്‍മാതാക്കളുടേയും ശക്തമായ ഇടപെടലുകള്‍ ഉണ്ടായിരുന്നുവെന്നും ഹരിഹരന്‍ വ്യക്തമാക്കുന്നു.

    സിഡി ഇറക്കിയിട്ടും പണമില്ല

    മലയാളത്തിന് ഒരുപിടി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സിനിമകളായിരുന്നു നഖക്ഷതങ്ങളും സര്‍ഗവും. ഇരു ചിത്രങ്ങളും സംവിധാനം ചെയ്തതും നിര്‍മിച്ചതും ഹരിഹരന്‍ ആയിരുന്നു. ഇന്ന് പ്രക്ഷകര്‍ക്ക് ഏറെ പ്രിയങ്കരങ്ങളാണ് ചിത്രത്തിലെ ഗാനങ്ങള്‍. ഗാനങ്ങളുടെ സിഡി ഇറക്കിയ കമ്പനിയോട് വരുമാനത്തേപ്പറ്റി ചോദിച്ചപ്പോള്‍ വിറ്റുപോയിട്ടില്ലെന്നാണ് പറഞ്ഞത്. ആ പാട്ടുകളില്‍ നിന്ന് തനിക്കൊരു വരുമാനവും ലഭിച്ചിട്ടില്ലെന്ന് ഹരിഹരന്‍ പറഞ്ഞു.

    പങ്ക് നല്‍കണം

    ഒരുപാട് പേരുടെ പ്രയത്‌നഫലമായി ഉണ്ടാകുന്ന പാട്ടുകളുടെ അവകാശത്തിന് വേണ്ടി ഒരാള്‍ മാത്രം വാദിക്കുകയാണ്. യഥാര്‍ത്ഥ സൃഷ്ടാക്കളേക്കാള്‍ കൂടുതല്‍ പണം അവരുടെ സൃഷ്ടി എടുത്ത് ഉപയോഗിച്ചിട്ടുള്ളവര്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മറ്റൊരാളുടെ സൃഷ്ടി നമ്മുടെ സാമ്പത്തീക നേട്ടത്തിനായി ഉപയോഗിക്കമ്പോള്‍ പങ്ക് നല്‍കുന്നതിന് തെറ്റില്ലെന്നും ഹരിഹരന്‍ പറഞ്ഞു.

    മാറ്റം അനിവാര്യം

    ഒരു ഗാനത്തിന് പിന്നില്‍ നിരവധിപ്പേരുടെ അധ്വാനമുള്ളപ്പോള്‍ ഒരാള്‍ മാത്രം അവകാശവാദം ഉന്നയിക്കുന്നത് ശരിയല്ല. പകര്‍പ്പവകാശം സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാക്കി വയ്‌ക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഒരു മാറ്റം അനിവാര്യമാണെന്നും ഹരിഹരന്‍ വ്യക്തമാക്കി.

    English summary
    Director Hariharan against the copyright issues raised by Music Director Ilayaraja. He says a song is not only the product of music director.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X