»   » മമ്മൂട്ടി പറഞ്ഞു ഞാന്‍ കോമഡി പറയില്ലെന്ന്, സിനിമ സൂപ്പര്‍ഹിറ്റായി, ആ സത്യം കമല്‍ വെളിപ്പെടുത്തുന്നു

മമ്മൂട്ടി പറഞ്ഞു ഞാന്‍ കോമഡി പറയില്ലെന്ന്, സിനിമ സൂപ്പര്‍ഹിറ്റായി, ആ സത്യം കമല്‍ വെളിപ്പെടുത്തുന്നു

മമ്മൂട്ടിയും സംവിധായകന്‍ കമലും ആദ്യമായി ഒന്നിച്ച ചിത്രമാണ് മഴയെത്തും മുന്‍പെ. ശ്രീനിവാസന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടി.

Written by: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടിയും സംവിധായകന്‍ കമലും ആദ്യമായി ഒന്നിച്ച ചിത്രമാണ് മഴയെത്തും മുന്‍പെ. ശ്രീനിവാസന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടി. അതിന് ശേഷം നിര്‍മാതാവ് മാധവന്‍ നായര്‍ ഇതേ ടീമിനെ വച്ച് മറ്റൊരു ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചു.

അങ്ങനെ മഴയെത്തും മുന്‍പെ ടീം വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു അഴകിയ രാവണന്‍. മമ്മൂട്ടിയും ഭാനുപ്രിയയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ തനിക്ക് ഭയമുണ്ടായിരുന്നുവെന്ന് സംവിധായകന്‍ കമല്‍.

ഇക്കാര്യത്തില്‍ ശ്രീനിവാസന്‍

ഇക്കാര്യത്തില്‍ ശ്രീനിവാസന്‍

എന്നാല്‍ മമ്മൂട്ടി ഇങ്ങനെ ഒരു കഥാപാത്രം അവതരിപ്പിക്കുന്നതില്‍ ശ്രീനിവാസന്‍ വളരെ കോണ്‍ഫിഡന്റായിരുന്നു. സംവിധാകന്‍ കമല്‍ പറയുന്നു.

മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോള്‍

മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോള്‍

ആദ്യം കഥ പറയുമ്പോള്‍ മമ്മൂട്ടി സന്നദ്ധയാകുമോ എന്ന് ഞങ്ങള്‍ സംശയിച്ചിരുന്നു. എന്നാല്‍ സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ മമ്മൂട്ടി നല്ല ചിരിയായിരുന്നു.

 മമ്മൂട്ടി പറഞ്ഞ ഒരേ ഒരു കാര്യം

മമ്മൂട്ടി പറഞ്ഞ ഒരേ ഒരു കാര്യം

പക്ഷേ കഥ പറയുമ്പോള്‍ മമ്മൂട്ടി പറഞ്ഞ ഒരേ ഒരു കാര്യമുണ്ട്. ഞാന്‍ കോമഡി ചെയ്യില്ല. സീരിയസായിട്ടായിരിക്കും അഭിനയിക്കുക. ഞാന്‍ പറഞ്ഞു അതുമതി. ആളുകള്‍ അത് കോമഡിയായി കണ്ടാല്‍ സിനിമ വിജയിച്ചു.

മോഹന്‍ലാല്‍ നായകനായാല്‍

മോഹന്‍ലാല്‍ നായകനായാല്‍

അതിനിടെ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കിയാല്‍ സിനിമ നന്നായിരിക്കുമെന്ന് പലരും നിര്‍ദ്ദേശിച്ചു. പക്ഷേ മമ്മൂട്ടിയുടെ ബോഡിലാഗ്വേജിനൊക്കെ പറ്റിയ ചിത്രമായിരുന്നു അത്. സിനിമ റിലീസായപ്പോള്‍ വന്‍ വിജയവും നേടി. കമല്‍ പറയുന്നു.

English summary
Director Kamal about Azhakiya Ravanan.
Please Wait while comments are loading...

Malayalam Photos

Go to : More Photos