»   » മമ്മൂട്ടി ചിത്രം വമ്പന്‍, കേട്ടതെല്ലാം ശരിയല്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്

മമ്മൂട്ടി ചിത്രം വമ്പന്‍, കേട്ടതെല്ലാം ശരിയല്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്

മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്ന വമ്പന്‍ പടം വരുന്നുവെന്ന വാര്‍ത്ത ആരാധകര്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

Written by: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്ന വമ്പന്‍ പടം വരുന്നുവെന്ന വാര്‍ത്ത ആരാധകര്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. കടല്‍ കടന്നൊരു മാത്തുക്കുട്ടിക്ക് ശേഷം മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം. ഒരു മസാല എന്റര്‍ടെയ്‌നറാകുമെന്നും കേട്ടിരുന്നു.

എന്നാല്‍ വമ്പനെ കുറിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ എല്ലാം ശരിയല്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ഒരുക്കുന്നുണ്ട്. അതിന്റെ തിരക്കിലാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ഞാന്‍ തന്നെയാണ്. പക്ഷേ ഇതുവരെ ചിത്രത്തിന് പേരിട്ടിട്ടില്ലെന്ന് സംവിധായകന്‍ പറയുന്നു.

മമ്മൂട്ടി-രഞ്ജിത്ത്

മമ്മൂട്ടി-രഞ്ജിത്ത്

കൈയ്യൊപ്പ്, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ്, പാലേരി മാണിക്യം, കടല്‍ കടന്നൊരു മാത്തുകുട്ടി തുടങ്ങിയവ മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുക്കെട്ടിലെ ഹിറ്റ് ചിത്രങ്ങളാണ്. കടല്‍ കടന്നൊരു മാത്തുകുട്ടി എന്ന ചിത്രത്തിന് ശേഷം മുന്നറിയിപ്പ് എന്ന ചിത്രത്തിലും മമ്മൂട്ടിയും രഞ്ജിത്തും ഒന്നിച്ചിരുന്നു. മുന്നറിയിപ്പ് നിര്‍മിച്ചത് രഞ്്ജിത്തായിരുന്നു.

വമ്പന്‍ അല്ല

വമ്പന്‍ അല്ല

കടല്‍ കടന്നൊരു മാത്തുകുട്ടി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ഒരുക്കുന്നുണ്ട്. പക്ഷേ ചിത്രത്തിന്റെ പേര് വമ്പന്‍ എന്നല്ലെന്ന് സംവിധായകന്‍ രഞ്ജിത്ത് പറയുന്നു.

മുന്‍ ചിത്രങ്ങളില്‍ നിന്ന്

മുന്‍ ചിത്രങ്ങളില്‍ നിന്ന്

പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, കടല്‍ കടന്നൊരു മാത്തുകുട്ടി, പാലേരി മാണിക്യം; ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്നിവയില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും പുതിയ ചിത്രമെന്നും രഞ്ജിത്ത് പറയുന്നു.

ദ ഗ്രേറ്റ് ഫാദര്‍

ദ ഗ്രേറ്റ് ഫാദര്‍

അതേ സമയം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് മമ്മൂട്ടി. സ്‌നേഹയാണ് ചിത്രത്തിലെ നായിക. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

മമ്മുക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Director Renjith about in his next film.
Please Wait while comments are loading...

Malayalam Photos

Go to : More Photos