»   » എനിക്ക് ഇതിലൊന്നും പരാതിയില്ലെന്ന് സംവിധായകന്‍ വിനയന്‍

എനിക്ക് ഇതിലൊന്നും പരാതിയില്ലെന്ന് സംവിധായകന്‍ വിനയന്‍

ഗോവ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ ആദരിച്ച് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

Posted by:
Subscribe to Filmibeat Malayalam


ഗോവ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ ആദരിച്ച് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന കാര്യം താനോ നിര്‍മാതാവ് സര്‍ഗം കബീറിനെയോ അറിയിച്ചിട്ടില്ലെന്ന് സംവിധായകന്‍ വിനയന്‍.

സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനോടൊന്നും പ്രതികരിക്കേണ്ടെന്നാണ് താന്‍ ആദ്യം കരുതിയത്. എന്നാല്‍ പലരും തനിക്ക് ആ വാര്‍ത്ത ഷെയര്‍ ചെയ്യുകയും അതേ കുറിച്ച് വിൡച്ച് ചോദിക്കുകയും ചെയ്തപ്പോഴാണ് ഇതിനോട് പ്രതികരിക്കുന്നതെന്ന് വിനയന്‍ പറയുന്നു.

പരാതിയില്ല

നടന്ന കാര്യങ്ങളൊക്കെ ശരിയാണ്. പക്ഷേ എനിക്ക് അതില്‍ പരാതിയൊന്നുമില്ലെന്ന് പറയുന്നു.

അനുവാദം ചോദിക്കാതെ

അനുവാദം ചോദിക്കാതെയാണ് ചിത്രം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്. ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലിന്റെ നിയമപ്രകാരം ഇത് മാപ്പ് അര്‍ഹിക്കാത്ത തെറ്റാണെന്ന് വിവരമുള്ളവര്‍ പറയുന്നു. എന്‍എഫ്ഡിസിക്കൊ മറ്റൊരു ഏജന്‍സിക്കോ ഇങ്ങനെ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള അനുവാദം കൊടുത്തിട്ടില്ലെന്ന് നിര്‍മാതാവ് ശ്രീ സര്‍ഗ്ഗം കബീര്‍ പറയുന്നു.

എന്നെ അറിയിക്കേണ്ട പക്ഷേ നിര്‍മാതാവിനെ

ഒരുപക്ഷേ ഈ വിവരം എന്നെ അറിയിക്കേണ്ട എന്ന് ചലച്ചിത്ര അക്കാദമിക്ക് തോന്നിയേക്കാം. പക്ഷേ അക്കാദമി ചെയര്‍മാന്‍ ശ്രീ കമലിനെ വച്ച് സിനിമ ചെയ്തിട്ടുള്ള ശ്രീ സ്വര്‍ഗം കബീറിനോട് ഇത് എന്തിന് ചെയ്തു. വിനയന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

English summary
Director Vinayan about Kerala State Chalachitra Academy.
Please Wait while comments are loading...

Malayalam Photos

Go to : More Photos